0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]

Author : alby Read All Parts 306

വിഷയമല്ല.തത്കാലം ഞാൻ എങ്ങോട്ടുമില്ല."

"വാശി വേണ്ട ശംഭു.നീയിവിടെ ഉണ്ട് എന്നറിഞ്ഞു തന്നെയാ വന്നത്.
മടങ്ങുമ്പോൾ നീയും കൂടെക്കാണും,
ആ ഉറപ്പെനിക്കുണ്ട്."

"നിങ്ങൾക്ക് കഴിയില്ല വിനോദേട്ടാ.
എനിക്കും ഉണ്ട് അൽപം അഭിമാനം.
അത് കളഞ്ഞിട്ട് ഞാൻ എങ്ങോട്ടും വരില്ല.എന്നെ കൂടെക്കൂട്ടാം എന്നത് ഒരു വ്യാമോഹം മാത്രം."

"നീ വല്ലാതെ വാശി പിടിപ്പിക്കരുത്.
നീ പടിയറങ്ങിയതുമുതൽ ഒരു തുള്ളി വെള്ളം പോലും ഇറക്കാതെ ഒരാൾ വീട്ടിലുണ്ട്,എന്റെ വീണ.അവൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ ഞാൻ എന്തും ചെയ്യും."

"എനിക്കുമുണ്ട് അല്പസ്വല്പം വാശി.
ചെന്ന് പറഞ്ഞേക്ക് ചത്തിട്ടില്ലെന്ന്.
ഇറക്കിവിട്ടയിടത്തേക്കും,മിണ്ടാതെ നിന്ന മനസ്സുകളിലേക്കും തിരികെ എത്താൻ ബുദ്ധിമുട്ടുണ്ടെന്നും."

"ശരിയാണ് അവളാ സമയം ഒന്നും മിണ്ടിയില്ല.നിന്റെ ടീച്ചറുടെ യാചനക്ക് മുന്നിൽ അവൾക്കതിന് കഴിഞ്ഞില്ല.
പക്ഷെ അതുകൊണ്ട് അവൾക്ക് സ്നേഹമില്ലെന്ന് കരുതരുത്."

"ആ മൗനം.....അതിന് മുന്നിലാ ഞാൻ തോറ്റുപോയത്."

"നിന്റെ പ്രയാസം മനസിലാകും.ഒന്ന് ഓർക്കണം,നീ പടിയിറങ്ങിയതു മുതൽ വല്ലാത്തൊരവസ്ഥയിലാ അവൾ.ആകെ കോലം കെട്ടു.ആ മുറിവിട്ട് പുറത്തുപോലും വരുന്നില്ല.
ഇനിയും അവളെ......"വിനോദിന്റെ വാക്കുകൾ ഒന്നിടറി.

"ഞാൻ പറഞ്ഞല്ലോ.ഞാൻ ഇപ്പൊ അങ്ങോട്ടേക്കില്ല.തത്കാലം ആരെയും കാണണമെന്നും."

"നീയിങ്ങനെ നിർബന്ധം പിടിച്ചാൽ എനിക്ക് എന്റെതായ വഴിയിൽ നിന്നെ കൂട്ടേണ്ടിവരും."

"ബുദ്ധിമുട്ടാണ്.ഇങ്ങനെയെങ്കിലും ഞാൻ ഒന്ന് ജയിക്കട്ടെ.അതിന് ഞാൻ ശ്രമിക്കുകയും ചെയ്യും."

"നിന്റെ പിടിവാശിക്ക് എന്റെ പെങ്ങൾ കിടന്നു വിങ്ങുന്നത് കാണാൻ എനിക്ക് വയ്യ.ഞാൻ പോകുന്നെങ്കിൽ ഒപ്പം നീയും കാണും.ദാ അവളാ ഫോണിൽ.......നീ എന്താന്ന് വച്ചാൽ പറയ്‌."അതെ സമയം മണിയടിച്ച തന്റെ ഫോൺ അവനുനേരെ നീട്ടി വിനോദ് പറഞ്ഞു.

"എനിക്ക് ആരോടും സംസാരിക്കാൻ ഇല്ല.നിങ്ങളെ ആരെങ്കിലും വിളിച്ചു എങ്കിൽ അത് നിങ്ങളുടെ കാര്യം."
ശംഭു താല്പര്യമില്ലാത്ത

💬 Comments

View all comments