Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]
രീതിയിൽ പറഞ്ഞു.
വിനോദ് സ്വയം നിയന്ത്രിക്കുന്നുണ്ട്, തന്റെ ഫോൺ വീണ്ടും ചിലക്കുന്നത് കേട്ട് നിവൃത്തിയില്ലാതെ അയാൾ ഫോണെടുത്തു.അപ്പുറെ തന്റെ ശബ്ദം കാത്തു നിൽക്കുന്ന വീണയെ വിഷമിപ്പിക്കാൻ വിനോദിന് കഴിയുമായിരുന്നില്ല.അല്പം മാറിനിന്ന് വീണയോട് സംസാരിക്കേ ആ കറുത്ത ജാഗ്വർ അവർക്കരികിൽ വന്നുനിന്നു.
"...മാഷ്..."ആ കാർ വന്നു നിന്നതും ശംഭു അറിയാതെ പറഞ്ഞു.
ഇറങ്ങിയതും മാധവൻ ശംഭുവിനെ തല്ലാൻ ഓങ്ങി.പക്ഷെ റപ്പായി ഇടക്ക് കയറി.അടികിട്ടുമെന്ന് തോന്നിയ ശംഭു മുഖം തിരിച്ചുകളഞ്ഞു.
അവന്റെ കൈകൾ അരുതെന്ന ഭാവത്തിൽ മുഖത്തെ മറച്ചുപിടിച്ചു.
"ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി കേട്ടപാടെ ഇറങ്ങിയിരിക്കുന്നു.അഹങ്കാരത്തിന് ഒരു പരിധിയൊക്കെയുണ്ട്."
മാധവൻ വിറച്ചുകൊണ്ട് പറഞ്ഞു.
അപ്പോഴും റപ്പായി അയാളെ വട്ടം പിടിച്ചിരുന്നു.
"റപ്പായിചേട്ടാ വിട്ടേര്......തല്ലട്ടെ.അത് സ്നേഹം കൊണ്ടാ....ഈ ലോകത്ത് ശംഭുനെ ശാസിക്കാനും ശിക്ഷിക്കാനും അവകാശമുള്ളയാളാ
ഇങ്ങ് വിട്ടേക്ക്...."മാധവനെ തടയാൻ പാടുപെടുന്ന റപ്പായിയോട് ശംഭു പറഞ്ഞു.
"കേട്ടില്ലെടോ മാപ്പിളെ അവന്റെ കോപ്പിലെ......എന്റെ കൈപിടിച്ചു കൊണ്ടുവന്നതാ ഇവനെ.ഇവനോട് ഇറങ്ങാൻ പറയണമെങ്കിലും,അതിന് അധികാരം എനിക്കെയുള്ളൂ.അപ്പഴാ
വല്ലോരും പറഞ്ഞതിന് രായ്ക്ക് രാമാനം ഇവൻ.....ഇവൻ കെട്ടിയ പെണ്ണൊരുത്തി അവിടെയുണ്ട്.ഇതു വരെ അതിന്റെ കണ്ണീരു തോർന്നിട്ടില്ല
ആ കണ്ണീരിന് ഇന്ന് സമാധാനം ഉണ്ടാക്കിയെ പറ്റൂ."
"മാഷ് പറഞ്ഞത് ശരിയാ.....മാഷ് എന്നോട് ഇറങ്ങാൻ പറഞ്ഞിട്ടില്ല.
പക്ഷെ പറഞ്ഞത്........"
"എടാ.....ഇന്നും തറവാട്ടിൽ എന്റെയാ അവസാന വാക്ക്, സാവിത്രിയുടെ
അല്ല.അതുകൊണ്ട് കൂടുതൽ ബലം പിടിക്കാതെ വന്നു വണ്ടിയിൽ കയറ്."
"ഞാൻ ഇനി അങ്ങോട്ടേക്കില്ല മാഷെ.
ഒരിക്കൽ ഇറങ്ങിപ്പോകാൻ പറഞ്ഞ ഇടത്തേക്ക് എനിക്ക് വയ്യ.മാഷ് എന്തൊക്കെ പറഞ്ഞാലും ശരി എനിക്ക് പറ്റില്ല മാഷെ."
"ഒന്നങ്ങോട്ട് തരും ഞാൻ......മര്യാദക്ക്
വേഷം മാറി വാ.നിന്നെയും കൊണ്ടേ
💬 Comments
View all comments