0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]

Author : alby Read All Parts 308

ഞാൻ പോകുന്നുള്ളൂ.അറിയാല്ലോ മാധവനെ.തീരുമാനിച്ചാൽ ഞാനത് നടത്തും."

വിനോദിനോട് മുട്ടുന്നതുപോലെയല്ല മാധവനോട്.അതറിയുന്ന ശംഭു
കൂടുതൽ തർക്കിക്കാതെ മാധവനൊപ്പമിറങ്ങി.പക്ഷെ തറവാട്ടിലേക്കില്ല എന്നവൻ തീർത്തു
പറഞ്ഞു.വണ്ടിയിലേക്ക് കയറുമ്പോൾ കൃത്യമായി വിവരം വിളിച്ചറിയിച്ച വിനോദിനോടുള്ള നന്ദി മാധവൻ തന്റെ കണ്ണുകളാൽ അയാളെ അറിയിച്ചു.

"തന്നോടിനി പ്രതേകിച്ചു പറയണോ വണ്ടീലോട്ട് കേറാൻ....."മാധവന്റെ ശബ്ദത്തിലെ ആജ്ഞാശക്തിക്ക് മുന്നിൽ റപ്പായി അനുസരണയുള്ള ആളായി.അവരെയും കൊണ്ട് ആ വാഹനം മുന്നോട്ട് കുതിച്ചു.
*****
"ചുരുക്കിപ്പറഞ്ഞാൽ സോമൻ ഊള ആയി."മാധവന്റെ വായിൽ നിന്നും വീണ സത്യങ്ങൾ കേട്ട് വിഷണ്ണനായി വില്ല്യമിനൊപ്പം അയാളുടെ റൂമിലുള്ള ഗോവിന്ദിനെ പരിഹസിച്ചുകൊണ്ട്
വില്ല്യം പറഞ്ഞു.

"ഇനിയെന്താ നിന്റെ പ്ലാൻ?"വില്ല്യം ചോദിച്ചു.

"അതെ ദത്തുപുത്രൻ ആണ്.അതു കൊണ്ട് അവകാശം നിഷേദിക്കാൻ പറ്റില്ലല്ലോ.ഇനി അത് തന്നെ......"

"അതിന് നീ ജീവനോടെയിരുന്നാൽ
അല്ലെ?ഇതേ ചോദ്യം നീ എന്നോട് ചോദിച്ചതാണ്."

"ഒന്നും നഷ്ട്ടപ്പെടാനില്ലാത്തവന് എന്ത് നോക്കാനാണ് വില്ല്യം.ഒന്നെങ്കിൽ വീഴണം,മറിച്ചായാൽ കിട്ടാനുള്ളതും നേടി രാജാവിനെപ്പോലെ വാഴും."

"നിന്റെ ഈ സ്പിരിറ്റ്‌ ഞാൻ കളയുന്നില്ല.രണ്ടും കല്പിച്ചാണ് നീയെങ്കിൽ പിന്നെയൊന്നും നോക്കാനില്ല.വച്ച കാൽ മുന്നോട്ട് തന്നെ.പക്ഷെ ഒരു പ്രശ്നമുണ്ട് ഗോവിന്ദ്........"

"എന്താടാ......?എന്ത് പറ്റി......?

"നിലവിലെ സാഹചര്യത്തിൽ അത് വലിയൊരു പ്രശനമാണ് ഗോവിന്ദ്.
ഒന്നാമത് ചെട്ടിയാർ,അത് പോട്ടേന്ന് വക്കാം.ഓരോന്ന് ലക്ഷ്യം കണ്ടു
കൊണ്ട് നമ്മുടെ കൂടെ നിൽക്കുന്ന
ആൾ തിരിഞ്ഞാൽ.....?"

"കാര്യം അത് നിന്റെ കോൺടാക്ട് ആണ്. നിങ്ങൾ ധാരണയിലും എത്തിയതാണ്.പിന്നെന്താ അങ്ങനെ ഒരു സംശയം?"

"കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ് ഗോവിന്ദ്."

"എന്താ നീ പറഞ്ഞുവരുന്നത്?"

"നിനക്കറിയാത്ത ചില കാര്യങ്ങൾ കൂടെയുണ്ട് ഗോവിന്ദ്.എന്തായാലും ഞാൻ അയാളെ ഒന്ന് കാണുന്നുണ്ട്.
എന്നിട്ട് പറയാം ഇനി എന്താകുമെന്ന്."
*****
തന്റെ

💬 Comments

View all comments