0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]

Author : alby Read All Parts 311

ചെയ്യണം.എന്തെങ്കിലും ചെറിയ ക്ലൂ അയാളിൽ നിന്ന് കിട്ടാതിരിക്കില്ല പത്രോസ് സാറെ,എന്റെ മനസ്സങ്ങനെ പറയുന്നു."

"ഏർപ്പാട് ചെയ്യാം സർ.പക്ഷെ എന്നാലും ഇല്ലേ ഇനിയും കുറെ നൂലാ മാലകൾ."

"അതാണ് എന്നെ കുഴക്കുന്നതും.
ആര്?എന്തിന്?എങ്ങനെ?എവിടെ വച്ച്?ഇതിനൊന്നും കൃത്യമായ ഉത്തരം നമ്മുടെ കയ്യിലില്ല.ഉള്ളത് കുറച്ചു സംശയങ്ങളും ഊഹങ്ങളും മാത്രം.ആകെയൊരു ആശ്വാസം ഫോറെൻസിക് റിപ്പോർട്ട്‌ കയ്യിൽ ഉള്ളതാണ്.നമ്മുടെ സംശയങ്ങളെ അതുമായി ബന്ധിപ്പിക്കുന്ന ഒന്നും കിട്ടിയിട്ടില്ലതാനും, എന്തിന് അവനെ വെട്ടിയ ആയുധത്തെക്കുറിച്ച് ധാരണ
കിട്ടി എന്നല്ലാതെ കൃത്യമായി അത് കണ്ടെത്താൻ പോലും നമ്മുക്ക് കഴിഞ്ഞിട്ടില്ല."

"സാറെ ഞാൻ എന്റെ ചില സംശയം പറയട്ടെ?"പത്രോസ് ചോദിച്ചു.

"പറയെടോ,എന്തെങ്കിലും പുതിയത് ആയി സ്ട്രൈക്ക് ചെയ്താലോ?ഇനി നമ്മൾ വിട്ടുപോയത് കൂട്ടിചേർക്കുകയുമാവാം."രാജീവ്‌ അയാളെ പ്രോത്സാഹിപ്പിച്ചു.

"സാറെ......ഫോറൻസിക് റിപ്പോർട്ട്‌ പ്രകാരം ഭൈരവന്റെ വസ്ത്രത്തിൽ നിന്ന് മറ്റൊരു ബ്ലഡ്‌ ഗ്രൂപ്പ്‌ കൂടി കണ്ടെത്തിയിട്ടുണ്ട്,അതും എ ബി നെഗറ്റീവ് ഗണത്തിൽ പെട്ടത്.വളരെ കുറച്ചു പേർക്കേ ആ ഗണത്തിലുള്ള രക്തമുള്ളു."

"മ്മ്മ്മ്മ് ശരിയാണ്.ഭൈരവന്റെ ഒ പോസിറ്റീവ് ഗ്രൂപ്പിൽ പെട്ടതും."രാജീവ്‌
അയാളുടെ വാദം ശരിവച്ചു.

"കൂടാതെ അതിൽ നിന്ന് കിട്ടിയ ഫിംഗർ പ്രിന്റ്സ്.അതിൽ സ്ത്രീയുടെ എന്ന് പറയാവുന്ന രണ്ട് വ്യത്യസ്ത വിരലടയാളം കിട്ടിയിരിക്കുന്നു.പിന്നെ
ഉള്ളവയിൽ ഭൈരവന്റെയും കൂടാതെ
ഒന്ന് രണ്ടു പുരുഷൻമാരുടെയുമുണ്ട്.
സർ ഞാൻ പറഞ്ഞു വരുന്നത് രണ്ട് സ്ത്രീകളുടെ സാന്നിധ്യം ഇതിലുണ്ട്. ഡി എൻ എ മാപ്പിങ്ങും ഇത്‌ ശരി വക്കുന്നു.മുടിയിൽ നിന്നും,രക്തക്കറ
വേർതിരിച്ചതിൽ നിന്നും കണ്ടെടുത്ത ഡി എൻ എ വ്യക്തമാക്കുന്നത് രണ്ട്
സ്ത്രീകളുടെ സാന്നിധ്യമാണ്."

"അതാണ് നമ്മുക്ക് പിടിതരാതെ വഴുതിക്കളിക്കുന്ന ചോദ്യം.ഇതിൽ രണ്ട് സ്ത്രീകൾ ഉൾപ്പെട്ടിരിക്കുന്നു.
ഫോറൻസിക് റിപ്പോർട്ട് അത് ശരി വക്കുന്നുമുണ്ട്.സീൻ

💬 Comments

View all comments