0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]

Author : alby Read All Parts 312

ഏകദേശം വ്യക്തമാണ് പത്രോസേ.പുറത്ത് വന്ന
ഭൈരവന്റെ കണ്ണിൽ അവരിലാരോ കുടുങ്ങിയിട്ടുണ്ട്.ഭ്രാന്ത് മൂത്ത അയാൾ അവളെ കണ്ടെത്തിയിട്ടും ഉണ്ട്.ഇതിൽ രണ്ടാമത്തെ സ്ത്രീ രക്ഷിക്കാൻ ഇടയിൽ കയറിയത് ആവണം.അതിനിടയിൽ ഭൈരവൻ വീഴുകയും ചെയ്തു."

"ഭൈരവന്റെ സ്വഭാവം അനുസരിച്ചു സർ പറഞ്ഞ തിയറി ശരിയാവാൻ സാധ്യതയുണ്ട്.പക്ഷെ ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്.അവർക്ക് ഒറ്റക്ക് ഭൈരവനെ മാലിന്യത്തിനിടക്ക് കൊണ്ടുതള്ളാൻ കഴിയില്ല.പിന്നെ ആര്?സ്ത്രീകളുടെ സൈക്കോളജി
വച്ച് അധികം മറച്ചുപിടിക്കാനവർക്ക് കഴിയില്ല.കൂടത്തായി ജോളി എന്റെ വാദത്തിന് അപവാദമാണ് എങ്കിലും."

"അതേടോ....ആരോടോ അവരിതു പറഞ്ഞു,ആ രാത്രിയിൽ തന്നെ.എന്ന് വേണം കരുതാൻ.അതവർക്ക് അത്ര വേണ്ടപ്പെട്ടയാളും ആയിരിക്കും."

"നമ്മൾ റൂട്ട് മാറിപ്പോകുന്നുണ്ടോ സർ
ഇതിപ്പോൾ ആരാ എന്ന് പോലും അറിയാത്ത പുതിയൊരു വ്യക്തി ഇടയിൽ വന്നുകയറുമ്പോൾ......"

"റൂട്ട് മാറിയിട്ടൊന്നുമില്ല പത്രോസേ.
താൻ അവസാനം പറഞ്ഞു നിർത്തിയ പോയിന്റിൽ നിന്ന് ഞാൻ
ഒരു സാധ്യത തിരഞ്ഞതാ."

"സർ മനസിലായില്ല?"

"എടൊ.......താൻ പറഞ്ഞതുപോലെ പെണ്ണാണ്.അവർ ഉണ്ടായ ഉടനെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ
ഒരുപക്ഷെ ആയാളും സുരയും തമ്മിലാണ് കണക്റ്റെഡ് എങ്കിൽ?"

"അതൊരു സാധ്യതയാണല്ലോ സർ.
ഇരുമ്പിന്റെ സ്വഭാവം വച്ച് നേരിട്ട് ഇത് പോലുള്ള ഒന്നിൽ പെടാനുള്ള സാധ്യത കുറവ്.പക്ഷെ ഇപ്പോൾ പറഞ്ഞത് പോലെയെങ്കിൽ കാര്യം കൂടുതൽ എളുപ്പമാവും.പക്ഷെ ആര് എന്ത് എന്നൊന്നുമറിയാതെ."

"അതേടോ....ഇപ്പോൾ സംശയിക്കാൻ
നമ്മുടെ മുന്നിൽ രണ്ടുപേരുണ്ട്.സുര ആണ് അതില് ഒരുപടി മുന്നിൽ.
അവനിതിൽ പങ്കുണ്ടെങ്കിൽ ഈ പറഞ്ഞ രീതിയിൽ ആയിരിക്കും.
ഇരുമ്പിന് അടുത്തറിയാവുന്നയാൾ
ആവണം അവരെ ബന്ധിപ്പിക്കുന്ന കണ്ണി."

"പക്ഷെ സർ അവന്റെ മൊഴി.....?"

"അത് ഞാനന്വേഷിച്ചടോ,ഉള്ളതാ.
പക്ഷെ ഒരു ചെറിയ പൊരുത്തക്കേട് ഉണ്ടതിൽ.കാരണം അവൻ പറഞ്ഞത് ഒക്കെ ശരിയാ,പക്ഷെ അവൻ ആദ്യമായിട്ടാ

💬 Comments

View all comments