0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]

Author : alby Read All Parts 313

അങ്ങനെ ഒരു കാര്യത്തിന് അവിടെ പോകുന്നത് തന്നെ.സാധാരണ പോകുന്നയാൾ അന്ന് മാത്രമാണ് മാറിനിന്നിട്ടുള്ളതും"

"പക്ഷെ വെറുതെ സംശയിക്കാം എന്നേയുള്ളു സർ.അവൻ അതിന്
സപ്പോർട്ട് ചെയ്യുന്ന വാക്കുകൾ കൂട്ടിച്ചേർക്കും."

"അത് അറിയാം പത്രോസേ.അവൻ
അതും ഡിഫെന്റ് ചെയ്യും.സുരക്ക്
എന്തെങ്കിലും പങ്കുണ്ടെങ്കിൽ അത് ഉറപ്പിക്കുന്ന തെളിവ് കണ്ടെത്തണം.
എന്നാലേ അവന്റെ സ്റ്റേറ്റ്മെന്റ് നമ്മുക്ക് ബ്രേക്ക്‌ ചെയ്യാൻ ഒക്കൂ."

"ഒരു മാർഗമുണ്ട് സർ......"

"പറയ്‌ പത്രോസേ......."

"ആദ്യം ഇരുമ്പിന്റെ കാൾ ലിസ്റ്റ് എടുക്കണം സർ......അന്നെ ദിവസം റാൻഡം കാൾസ് ഉണ്ടെങ്കിൽ ഒരു വഴി തുറന്നുകിട്ടും."

"അത് ഞാനും ആലോചിക്കാതെയില്ല
നമ്മുക്ക് അതിലെതന്നെ പോയി നോക്കാം.പക്ഷെ ഒരു പ്രശ്നമുള്ളത് ഇങനെയുള്ള അവസരങ്ങളിൽ അവർ നമ്പർ മാറ്റി ഉപയോഗിക്കും എന്നതാണ്."

"ശ്രമിച്ചു നോക്കാം സർ.എന്തെങ്കിലും കിട്ടിയാലോ.മൊഴിയെടുക്കാൻ വന്ന സുര തന്ന നമ്പറിനൊപ്പം അന്ന് ജാമ്യം എടുക്കാൻ വന്നില്ലേ ഒരുവൻ...
എന്താണവന്റെ പേര്......?അഹ് കിട്ടി
ഒരു ജമാൽ.ഇരുമ്പിന്റെ വലം കൈ.
അവൻ തന്ന നമ്പർ കൂടി റിക്വസ്റ്റിൽ ഉൾപ്പെടുത്തണം.കൂടാതെ മാലിന്യ കൂമ്പാരത്തിലെ ടവർ ലൊക്കെഷൻ വച്ച് ആ സമയത്തുള്ള മുഴുവൻ ഫോൺ കാൾ ഡീറ്റെയിലും കിട്ടണം സർ.ഒരു തുമ്പ് കിട്ടാതിരിക്കില്ല."

"എക്സാക്ട്ലി.ഇന്ന് തന്നെ അതിന് ഏർപ്പാട് ചെയ്യാം.അതെ സമയം പത്രോസ് സാറ് രണ്ട് കാര്യങ്ങൾ ഒന്ന് തിരക്കണം.ഒന്ന് ആ ഹോസ്പിറ്റലിൽ കണ്ട രണ്ടാമത്തെയാൾ.പിന്നെ സി സി ക്യാമറയിൽ പതിഞ്ഞ ജീപ്പ്.ഇനി
അന്വേഷണം ഇതുവരെ നടന്നത് പോലെ ആവില്ല.പലരെയും കാണേണ്ടി വരും,എതിരിടാനും.ഒന്ന് കരുതിയിരിക്കുക."

"സർ മുന്നിലുണ്ടെങ്കിൽ അതൊന്നും ഒരു പ്രശ്നമല്ല.ഇതിന് പിന്നിലുള്ള കൈകളിൽ വിലങ്ങു വീണിരിക്കും.
ഒപ്പം ആ ഇരുമ്പിനെ ഞാൻ പ്രത്യേകം കാണുന്നുമുണ്ട്."പത്രോസ് ആവേശം കൊണ്ടു.

💬 Comments

View all comments