0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 957
ചോദിച്ചു. "അത് പിന്നെ...ഇതൊരു നാട്ടുമരുന്ന. ചതവിനും നീര് വീഴ്ച്ചക്കും നല്ലതാ." "ഇങ്ങു കാട്ടിയെ,ഒന്ന് നോക്കട്ടെ." "അങ്ങനെ നോക്കാൻ മാത്രം ഒന്നും ഇല്ല.ഇതെന്റെ സ്പെഷ്യൽ കൂട്ടാ. കഴിച്ചാൽ കിട്ടിയ തല്ലിന്റെ കേട് മാറും." "മ്മ്മ്മ്.........കൂട്ടുകാരനായിട്ട് കൊണ്ട് വന്നതല്ലേ.ഇങ്ങ് താ ഞാൻ കൊടുക്കാം." വീണ അതും വാങ്ങി ശംഭുവിന് നേരെ തിരിഞ്ഞു."ഒരു ഗ്ലാസോ എന്തെങ്കിലും കിട്ടുമോ?"വീണ ആരോടെന്നില്ലാതെ ചോദിച്ചു. "പൊട്ടിച്ചുകളയാൻ ഇവിടെ പാത്രം ഒന്നുമില്ല.ആരും മേടിച്ചു വച്ചിട്ടുമില്ല" സുനന്ദ അപ്പോഴും കലിപ്പിൽ തന്നെ ആണ്. "ഒന്നെടുത്തിട്ട് വാ സുനന്ദെ,അതിൽ കഴിക്കാൻ പാടുള്ളത് കൊണ്ടല്ലേ. നീ ഉടക്കാൻ നിക്കാതെ ചെല്ല്."സുര കാര്യമറിഞ്ഞില്ല എങ്കിലും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഒരിഷ്ട്ടക്കേട് മുഖത്ത് കാട്ടി,സുരയെ നോക്കി ചുണ്ട് കോട്ടിയിട്ട് മുറിക്ക് പുറത്തേക്കിറങ്ങാൻ തുടങ്ങിയ സുനന്ദ മാധവനെ കണ്ട് ഞെട്ടി അവിടെത്തന്നെ നിന്നു."മഷിത് എപ്പോ.....എന്നിട്ട് കണ്ടില്ലല്ലോ.താൻ പറഞ്ഞത് മുഴുവൻ കേട്ടുകാണുമോ" എന്നൊക്കെയായിരുന്നു അവളുടെ അപ്പൊഴത്തെ ചിന്ത. "വേഗം ആയിക്കോട്ടെ.....വരുമ്പൊ കുറച്ചു പഞ്ചസാരയും എടുത്തോ" മാധവൻ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.
ഒന്ന് ഇളിഭ്യച്ചിരിയോടെ അവൾ മുറിവിട്ടറങ്ങി.മാധവനൊപ്പം നിന്ന സാവിത്രിയെ നോക്കി ഒന്ന് ചിരിക്കാനും അവൾ മറന്നില്ല. സുനന്ദ തിരികെയെത്തുമ്പോൾ സുര പൊട്ടിക്കിടന്ന ചില്ലുകഷ്ണങ്ങൾ ഒരു ചെറിയ കൂട്ടിലേക്ക് ശ്രദ്ധയോടെ വാരിയിടുന്നുണ്ട്.എന്തോ ഉടക്ക് നടന്നു എന്ന് എല്ലാവർക്കും അറിയാം. പക്ഷെ അത് എന്തിന്റെ പേരിലെന്ന് സുരക്ക് മാത്രം പിടികിട്ടിയില്ല.സുര കൂടുതൽ ചിന്തിക്കാനും പോയില്ല. "അത് ഞാൻ എടുത്തു കളഞ്ഞേനെ" അത് കണ്ടു കയറിവന്ന സുനന്ദ അത് പറയുകയും ചെയ്തു. "ഇതിപ്പോ ഞാൻ എടുത്തുപോയില്ലേ. ഇനി പൊട്ടിക്കുമ്പോ എടുത്തു കളഞ്ഞാൽ മതി.തത്കാലം ഇവിടെ ഒന്ന് തുടച്ചിട്ടേക്ക്" എന്നും പറഞ്ഞു സുര

💬 Comments

View all comments