0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 956
നീ ആയിട്ടില്ല.ഇനി അതിന് തുനിഞ്ഞാൽ മുന്നും പിന്നും നോക്കില്ല ഞാൻ.എനിക്കവകാശം ഉള്ളവയൊന്നും മറ്റൊരിടത്തു വേണ്ട. അവനെ നോക്കാൻ ഞാനുള്ളപ്പൊ മറ്റാരും അതേറ്റുപിടിക്കുകയും വേണ്ട "എന്നാലതൊന്നു കാണണമല്ലോ?" പെണ്ണുങ്ങൾ തമ്മിലുള്ള വഴക്കിന് പണ്ടേ ഇടയിൽ കയറാൻ ഇഷ്ട്ടം ഇല്ലാത്ത ശംഭു അവസ്ഥ അതായത് കൊണ്ട് മാത്രം രക്ഷപെടാനാവാതെ കട്ടിലിൽ കഴിച്ചുകൂട്ടി.ശംഭുവിനെ ഇറക്കിവിട്ടതിന്റെ പരിഭവവും വീണ കാട്ടിക്കൂട്ടിയതിന്റെ ദേഷ്യത്തിലും ഉറഞ്ഞു തുള്ളിയ സുനന്ദക്ക് വീണ അവസാനം പറഞ്ഞത് ശരിക്കങ്ങു കത്തിയില്ല,അല്ലെങ്കിലാ ദേഷ്യത്തിൽ അത് ശ്രദ്ധിച്ചില്ല.അവരുടെ തർക്കം മുറുകുന്ന സമയത്താണ് സുര അങ്ങോട്ടേക്ക് വരുന്നത്.പിന്നാലെ മാധവനും സാവിത്രിയും ഗായത്രിയും ഉണ്ട്. "എടാ കൊച്ചെ....ദാ സാധനം കിട്ടി. ഉളുക്ക് ചതവ് നീര് വീഴ്ച്ച ഇവക്കൊക്കെ ബെസ്റ്റാ.നീ ഇത് പിടിപ്പിച്ചേ."എന്ന് പറഞ്ഞുകൊണ്ടാണ് ഇരുമ്പിന്റെ കടന്നുവരവ്.കാന്താരി മുളകും ചെന്നിനായകവും നാടൻ കോഴിമുട്ടയും നല്ല വാറ്റ് ചാരായവും ചേർന്നുള്ള സുരയുടെ സ്പെഷ്യൽ സാധനം. "ആഹാ......കൂട്ടുകാരനെ കണ്ടില്ലല്ലോ എന്ന് കരുതിയതെയുള്ളൂ.ഒന്ന് കാണാൻ" "എന്താ.......എന്താ വീണക്കുഞ്ഞേ?"
"എടൊ ഇരുമ്പേ........കുറച്ചെങ്കിലും ബോധം തനിക്കുണ്ടെന്ന് കരുതി.ദാ കിടക്കുന്ന സാധനത്തിനതില്ല. അതിന്റെയാ ഇപ്പൊ ഈ കിടപ്പ്. എന്നിട്ട് താനിവനെ ഇവിടെകൊണ്ട് കിടത്തിയിരിക്കുന്നു എന്തിന്?ഇതാണോ ഇവന്റെ വീട്? ഇവനെയങ്ങ് തറവാട്ടിൽ കൊണ്ട് വിടാതെ വല്ലിടത്തും കൊണ്ടാക്കിയ തന്നെ ഞാൻ......." "അത് പിന്നെ അവൻ......" "ഇവനങ്ങനെ പലതും പറയും.അതു കേട്ട് തുള്ളാൻ നിങ്ങളും.ഇരുമ്പിന് ഇത്തിരിയെങ്കിലും വിവരം ഉണ്ടാകുമെന്ന് കരുതിയ എനിക്ക് തെറ്റി." വീണയുടെ പറച്ചിലൊക്കെ കേട്ട് മാഷും സാവിത്രിയും വാതിലിൽ ചാരി നിന്ന് ചിരിക്കുന്നുണ്ട്,ഒപ്പം ഗായത്രിയും.കാരണം ഇരുമ്പിനോട് ആ ഒരു രീതിയിൽ ആരുമങ്ങനെ സംസാരിച്ചു കണ്ടിട്ടില്ല എന്നത് തന്നെ. "അല്ല...ഇതെന്താ കയ്യില്?"സുരയുടെ കയ്യിലെ പാത്രം കണ്ട് വീണ

💬 Comments

View all comments