0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 971
കുറച്ചു കണക്കുകൾ. എന്റെ ശംഭുവിന്റെതടക്കം.തീർക്കും ഞാൻ എല്ലാം.ഒന്നുടെ അറിഞ്ഞു വച്ചോ,ഇനി ഈ കളി നിയന്ത്രിക്കുന്നത് ഞാനാ.ജയിക്കാൻ ഞാൻ ഏതറ്റം വരെയും പോകും." "ഇല്ല മാധവാ......അതിന് നിന്നെ ഞാൻ സമ്മതിക്കില്ല." "അതിന് നീ മൂത്തിട്ടില്ല,ഇനിയും ഏറെ ഓടാനുമുണ്ട്.തത്കാലം നിന്നെ ഒന്ന് സത്കരിച്ചു വിടും,നീ കളത്തിൽ ഉണ്ടേലെ ഒരു രസമുള്ളൂ.കാരണം ചിലത് നേരിട്ട് തീർക്കണം.അതിന് തന്നെ" "അറിയാം മാധവാ.......നീയിപ്പോ എന്നെ വിടുന്നത് വേട്ടയാടാനാണെന്ന് ഇവിടുന്ന് നല്ല കോലത്തിൽ പുറം ലോകം കാണില്ലെന്നുമറിയാം.പക്ഷെ ഞാൻ തിരിച്ചു വരും,ഏത്രയും വേഗം.
താൻ പുറത്ത് വിലസിനടക്കുമ്പോൾ എനിക്ക് മാറിനിൽക്കാൻ കഴിയില്ല. അതെന്തു കാരണം കൊണ്ടായാലും""നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ" അതും പറഞ്ഞു മാധവൻ ഇറങ്ങി പുറത്തു പാർക്ക്‌ ചെയ്തിരുന്ന തന്റെ കാറിന്റെ അടുത്തേക്ക് നടക്കുന്നതിന് ഇടയിൽ പെട്ടെന്നയാൾ തിരിഞ്ഞു രാജീവനരികിലേക്ക് വന്നു. "എടൊ രാജീവേ നിങ്ങളുടെ ചൂടൻ രംഗങ്ങൾ സേഫ് ആയി എന്റെ കയ്യിലുണ്ട്.അത് ലീക്ക് ആവാതെ നോക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണ്.എന്താ വേണ്ടതെന്ന് തനിക്ക് മനസിലായല്ലോ.എന്നെ ഒന്നിനും വല്ലാതെ നിർബന്ധിക്കരുത്.പിന്നെ..... ഇനിയെങ്കിലും ബെഡ് റൂമിന്റെ ജനൽ കൊളുത്തിടാൻ മറക്കരുത് കേട്ടൊ ചിത്ര......" തന്റെ ആവശ്യത്തിന് രാജീവനെ ഒന്ന് നിർബന്ധിതനാക്കിയിട്ടാണ് മാധവൻ പുറത്തേക്ക് നടന്നത്. "മാഷെ....."കാറിലേക്ക് കയറാൻ തുടങ്ങിയ മാധവനെ സുര പിന്നിൽ നിന്നും വിളിച്ചു. "തനിക്കെന്തോ പറയാനുണ്ട്.എന്താടോ?" "അവന്റെ കാര്യം എങ്ങനാ?" "ശംഭുവിനെക്കാൾ കഷ്ടം ആവണം അവന്റെ കോലം.ജീവൻ ബാക്കിയിട്ട് സ്റ്റേഷന് മുന്നിലെത്തിക്കണം" "വേറൊന്ന് കൂടിയുണ്ട്,ആ ടീച്ചറെ കാണാഞ്ഞു സ്കൂളധികൃതർ പരാതി കൊടുത്തെന്നു കേട്ടു.സ്കൂളിലേക്ക് കാണാഞ്ഞതുകൊണ്ട് തിരക്കിച്ചെന്ന അവരും അയൽവാസികളും ചേർന്ന് കൊടുത്ത പരാതിയാണ്." "ദാമോദരൻ പറഞ്ഞിരുന്നു ഇരുമ്പേ. സലിമിനറിയാം രാജീവൻ നിന്റെ

💬 Comments

View all comments