Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]
കയ്യിലുണ്ടെന്ന്.അയാൾ തിരഞ്ഞു നടക്കുന്നുമുണ്ട്.ഒപ്പം ഇങ്ങനെയൊരു പരാതിയുള്ളതുകൊണ്ട് അവർ എളുപ്പം തമ്മിൽ കണക്ട് ചെയ്യും. കാരണം സാഹചര്യങ്ങളങ്ങനെയാ.
ചിത്രയെ അവർക്ക് കിട്ടരുത്,കളികൾ മാറാൻ അത് മതി.ബാക്കിയൊക്കെ
ഞാൻ നോക്കിക്കോളാം.ആദ്യമവനെ അവർക്കെത്തിച്ചുകൊടുക്ക് എന്നിട്ട്
തീരുമാനിക്കാം അവളുടെ കാര്യം"
സുരക്ക് വേണ്ടുന്ന നിർദേശങ്ങൾ കൊടുത്തുകൊണ്ട് മാധവൻ കാറിലേക്ക് കയറി.
"പിന്നെ.....അവൾക്ക് ഉടുക്കാൻ എന്തെങ്കിലും വാങ്ങിക്കൊടുക്ക്.ഈ കോലത്തിലിരുത്തണ്ട.സുനന്ദയോട് പറഞ്ഞു വാങ്ങിപ്പിച്ചാൽ മതി."കാർ സ്റ്റാർട്ട് ചെയ്ത്,ഒരു വൽക്കഷ്ണം പോലെ തുണിയുടെ കാര്യവും പറഞ്ഞിട്ട് മാധവൻ മുന്നോട്ട് നീങ്ങി.
*****
ശംഭു തറവാട്ടിലെത്തിയിട്ട് ദിവസം മൂന് കഴിഞ്ഞു.അവനെ നോക്കുന്നത് പൂർണ്ണമായും വീണ ഏറ്റെടുത്തു.മറ്റ് ആരും തന്നെ അതിലിടപെടാൻ അവൾ സമ്മതിച്ചുകൊടുത്തില്ല.
പക്ഷെ ശംഭുവിന്റെ മുഖം അപ്പോഴും തെളിഞ്ഞിരുന്നില്ല."ഹോ......എന്താ ഒരു വെയിറ്റ്,ഒന്നും സ്വയം ചെയ്യാൻ പറ്റുന്നില്ല.എന്നിട്ടും മസില് പിടിച്ചു നിക്കുവാ.എന്നെ ഒന്ന് നോക്കുക പോലുമില്ല"രാവിലെ റൂം ഒന്ന് അടുക്കിപ്പെറുക്കുന്നതിനിടയിൽ വീണ ശംഭു കേൾക്കെ സ്വയം പറഞ്ഞു.അതിന് അവനൊന്ന് മുഖം ഉയർത്തി നോക്കുക മാത്രം ചെയ്തു.
വീണ്ടും തന്റെ ഫോണിലേക്ക് നോക്കി അവന്റെതായ ലോകത്തിലേക്ക് ഒതുങ്ങാൻ തുടങ്ങിയ ശംഭുവിന്റെ കയ്യിൽ നിന്നും വീണ ഫോൺ തട്ടിപ്പറിച്ചു വാങ്ങി."എനിക്കറിയണം എന്നെ അവഗണിക്കുന്നതിന്റെ കാരണം"അതും പറഞ്ഞുകൊണ്ട് അവൾ ഫോൺ എറിഞ്ഞുടച്ചു.
അവളോടൊന്നും മിണ്ടാതെ, താൻ അടുത്തുണ്ട് എന്നുപോലും വകവക്കാതെ എപ്പോഴും ഫോണിൽ തന്നെ സമയം ചിലവിടുന്നത് വീണയെ ചൊടിപ്പിച്ചിരുന്നു.
"അതെ........ഇയാളുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല അത്.എനിക്കതിന് ന്യായം കിട്ടണം."പല കഷണങ്ങളായി തന്റെ ഫോൺ കിടക്കുന്നത് കണ്ട് ശംഭു പറഞ്ഞു.
"നോക്കിയിരുന്നോ......ഇപ്പൊ കിട്ടും.
എന്നോട് മിണ്ടാഞ്ഞിട്ടല്ലെ.നന്നായെ ഉള്ളൂ."
"എന്നെ വേണ്ടാത്തവരോട് എനിക്ക് ഒന്നും പറയാനില്ല"
"ദേ.......വെറുതെ ഓരോന്ന് പറഞ്ഞാ എന്റെ കയ്യീന്നും മേടിക്കുവേ.വേണ്ടാ
💬 Comments
View all comments