0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 973
പോലും.വയ്യ......ഇയാളെ നോക്കുന്ന എന്നെ ഒന്ന് മൈൻഡ് ചെയ്യുന്നു കൂടി ഇല്ല.അപ്പൊ ഇങ്ങനെ നടന്നു എന്ന് വരും." എന്നെ നോക്കാൻ ആരോടും ഞാൻ പറഞ്ഞിട്ടില്ല.മാഷിനെ ധിക്കരിക്കാൻ വയ്യ,അതുകൊണ്ട് മാത്രം ഇങ്ങോട്ട് വന്നു.മനുഷ്യന്റെ സ്വസ്ഥത കളയരുത് പിടിവിട്ടു നിന്നിരുന്ന വീണ അത് കൂടി കേട്ടപ്പോൾ നിയന്ത്രിക്കാനാവാതെ ശംഭുവിന്റെ മുഖത്തൊന്നു കൊടുത്തു."എന്റെ നിലക്കൊത്തുള്ള ഒരാളെ കണ്ടെത്താതെ വഴിയേ പോയവനെ ജീവിതത്തിലേക്ക് കൂട്ടിയാൽ ഇതല്ല,ഇതിലപ്പുറവും കേൾക്കേണ്ടി വരും"അടിച്ചതിനു പിറകെ അവൾ പറഞ്ഞു നിർത്തി. "അപ്പൊ അറിയാം.....പിന്നെ എന്തിന്? അതും കൂടിയൊന്നു പറഞ്ഞു താ" അപ്പോഴാണ് തന്റെ വാക്കുകൾ അല്പം കൂടുതൽ കടന്നുപോയി എന്ന് അവളറിഞ്ഞത്.അപ്പോഴത്തെ ഒരു സാഹചര്യത്തിൽ സംഭവിച്ചുപോയ നാവ് പിഴയെ അവൾ സ്വയം പഴിച്ചു. ഒന്നും പറയാനാവാതെ ശംഭുവിന്റെ കാലിൽ കെട്ടിപ്പിടിച്ചു കരയാൻ മാത്രമെ അവൾക്കപ്പോൾ കഴിഞ്ഞുള്ളൂ. ***** "അപ്പൊ നിന്റെ കാര്യം കൂടുതൽ പരുങ്ങലിലായി അല്ലെ ഗോവിന്ദ്" അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ അന്തിവെയിലും കൊണ്ട് പുറത്തെ കാഴ്ച്ചകൾ ആസ്വദിക്കൂകയായിരുന്ന വില്ല്യം ചോദിച്ചു.
"എന്നെ നരകിപ്പിക്കണം എന്ന ലക്ഷ്യം മാത്രമുള്ള അവൾ ഇത്രനാളും അത് ആസ്വദിച്ചു ചെയ്തു.ഇടക്ക് ഒരാശ്വാസം പോലെ ചില മേൽക്കൈ എനിക്ക് കിട്ടിയതൊഴിച്ചാൽ ഞാൻ വെറും സീറോ.പക്ഷെ ഇത്രനാളും ചിന്തിക്കാതിരുന്ന ഡിവോഴ്സിനെ കുറിച്ച് അവൾ ചിന്തിക്കുകയും,അത് മൂവ് ചെയ്യുകയും ചെയ്തു.അറിയാൻ കഴിഞ്ഞത് കേസ് ഉടനെ വാദത്തിന് വിളിക്കുമെന്നാ." "കാരണം സിംപിൾ.അവൾക്ക് അവനൊപ്പം പൊറുക്കണം.അതിന് നിന്നെ ഒഴിവാക്കണം.അല്ലെങ്കിൽ ഒരു ഗേ ആയ നിന്നോടൊപ്പം മുന്നോട്ട് പോകാൻ അവൾക്ക് കഴിയില്ല,അത്ര തന്നെ.ഇനി നീ വഴങ്ങിയില്ലെങ്കിൽ ചിലപ്പൊ നിന്നെ തീർക്കാൻ പോലും തുനിഞ്ഞെന്നുവരും. ഒരു കൊച്ചിനെ എങ്കിലും നീയവൾക്ക് കൊടുത്തിരുന്നുവെങ്കിൽ കാര്യങ്ങൾ ഇങ്ങനെ കൈവിട്ടുപോകില്ലായിരുന്നു

💬 Comments

View all comments