Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]
സൗകര്യം.പിന്നെ കരാർ പ്രകാരം എനിക്കിവിടെ താമസിക്കാം നിന്നെ എപ്പോൾ വേണമെങ്കിലും ഇറക്കിയും വിടാം.പക്ഷെ അങ്ങനെ
ചെയ്യാൻ നിന്നെപ്പോലെ ഞാനത്രക്ക് ചെറ്റയല്ല.നിനക്ക്
താത്പര്യമുണ്ടെങ്കിൽ കൂടെ നിക്കാം."
"എന്നോടുള്ള വാശി കാണിക്കേണ്ടത് ഇങ്ങനെയല്ല ഗോവിന്ദ്"
"ഇതിൽ വാശിയുടെ പ്രശ്നമൊന്നും ഇല്ല വില്ല്യം.നിന്റെ കോർട്ടിൽ എനിക്ക് ഇങ്ങനെയൊരു ബോൾ പ്ലേസ്
ചെയ്യാമെങ്കിൽ എനിക്ക് പലതിനും കഴിയും.അത് നീയൊന്നറിയാൻ വേണ്ടി മാത്രമാണ് ഇതൊക്കെ.അതു കൊണ്ട് ചെയ്തുകൂട്ടിയതിന്റെ ഒക്കെ പങ്ക് ഒരുമിച്ചു തന്നെ വീതിക്കാം"
"മോനേ ഗോവിന്ദ്......നീയൊപ്പോ കാണിക്കുന്ന ആത്മവിശ്വാസം നിന്റെ ഭാര്യയുടെ മുന്നിൽ കാട്ടിയിരുന്നേൽ അവൾ നിന്റെ കാൽച്ചുവട്ടിൽ കിടന്നേനെ.
അതെങ്ങനാ കിളിപോലെയൊരുത്തി കൂടെയുണ്ടായിട്ട് ഇപ്പോഴും കിളുന്ത് ചെക്കൻമാരെയെ പിടിക്കൂ."
"വില്ല്യം....ഞാൻ ഗേ ആണ്.അതെന്റെ
സ്വകാര്യം.പക്ഷെ വീണയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്.നീകാണുന്നതല്ല
വീണ,ഈ കാണിക്കുന്നതുമല്ല.നമ്മൾ
തിരിമറി നടത്തിയിട്ടുപോലും
അവളുടെ കമ്പനി നഷ്ട്ടത്തിൽ പോയിട്ടില്ല.അന്നും ഇന്നും മോസ്റ്റ് റെപ്യുട്ടെഡ് കമ്പനികളുടെ ലിസ്റ്റിൽ മുൻനിരയിൽ തന്നെ സ്ഥാനവുമുണ്ട്.
അവരുടെ ലാഭം,അതിന്റെ ഫിഗർ നമ്മൾ ചിന്തിക്കുന്നതിലും
അപ്പുറമാണ്.പോരാത്തതിന് എപ്പഴും വിളിപ്പുറത്തുള്ള അവളുടെ വീട്ടുകാർ,
അവരുടെ ബന്ധങ്ങൾ.ഞാൻ ഗേ ആണെന്ന് ചൂണ്ടിക്കാട്ടി ഒഴിഞ്ഞുപോകാമായിരുന്നു.പക്ഷെ അവൾ........ഡിവോഴ്സ് പോലും ഈ ഇടക്കാണ് ഫയൽ ചെയ്തതും.എന്ത്
ഉദ്ദേശത്തിലാണ് അവൾ തറവാട്ടിൽ
തുടരുന്നതെന്നുമറിയില്ല.ഒന്നറിയാം ആർക്കുമറിയാത്ത ഒരു ലക്ഷ്യം അവളുടെ മനസ്സിലുണ്ട്.അതിനായി അവളെന്തും ചെയ്യും.അതുകൊണ്ട് ഞാനും കളിക്കാൻ തന്നെയാ.ഒരു തവണയെങ്കിലും എനിക്ക് അവളുടെ മുന്നിൽ ജയിക്കണം"
"നീ ഉറപ്പിച്ചുതന്നെയാണോ?"
"എന്റെ തീരുമാനത്തിൽ മാറ്റമില്ല.
ഇനി ഒടുങ്ങേണ്ടിവന്നാൽ പോലും
ഞാൻ ഒറ്റക്ക് ആവില്ല.എന്നെ മുതലാക്കി അതിന്റെ
പങ്കുപറ്റിയവരും കൂടെയുണ്ടാകും"
"മതി.....ഇനി പരസ്പരം പഴി ചാരി പുതിയ പ്രശ്നങ്ങൾ വേണ്ട.
ആദ്യം ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള വഴി
💬 Comments
View all comments