0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 980
നോക്ക്." "അത് തന്നെയാ ഞാനും പറഞ്ഞത്. ഒന്നിച്ചു വരുത്തിവച്ച പ്രശ്നങ്ങൾക്ക് ഒന്നിച്ചു തന്നെ സമാധാനം പറയണം. അതിനിടയിൽ കാല് വാരാൻ ശ്രമിച്ചാൽ അതാരായാലും അയാക്ക് നല്ലതിനാവില്ല." "കൂൾ ഗോവിന്ദ് കൂൾ.ഞാൻ നിന്നെ കാര്യങ്ങളുടെ ഗൗരവം അറിയിച്ചു എന്നേയുള്ളൂ.നീയിപ്പോ കാണിക്കുന്ന ആറ്റിട്യൂട് അത് കുറച്ചു മുന്നേ വേണമായിരുന്നു"ഗോവിന്ദ് പറഞ്ഞ കാര്യങ്ങൾ കേട്ട് എന്തോ മനസ്സിൽ കണക്കുകൂട്ടിയ വില്ല്യം അവനെ ഒന്ന് ശാന്തനാക്കാൻ ശ്രമിച്ചു. "ചെട്ടിയാരുടെ കാര്യമാണെങ്കിൽ ഒരു മാസമുണ്ട്.അതിനുള്ളിൽ ഒരു വഴി കണ്ടുകിട്ടിയില്ലെങ്കിൽ ഞാൻ ഒറ്റക്ക് ആയിരിക്കില്ല.......അത് ഞാൻ ഉറപ്പ്‌ വരുത്തും."ഗോവിന്ദ് തിരിച്ചടിച്ചു. ***** ഇനിയും കൂടെ നിന്നാൽ തന്റെ കാര്യം തീരുമാനമാവും എന്നുറപ്പായ വില്ല്യം തന്നെ ആരും തേടിവരാത്ത ഒരിടത്തു സേഫ് ആവാൻ തീരുമാനിച്ചിരുന്നു. ചെട്ടിയാരുമായിട്ടുള്ള ഇടപാട് തന്റെ നാശത്തിനും കാരണമായേക്കും എന്ന് തോന്നിയ വില്ല്യം എങ്ങനെയും ഗോവിന്ദിനെ വെട്ടണം എന്നുറച്ചു കൊണ്ട് അവനോട് സഹകരിച്ചു. എങ്ങനെയെങ്കിലും ഈ കുരുക്കിൽ നിന്നും രക്ഷപെടണം.അതായിരുന്നു എപ്പോഴും വില്ല്യമിന്റെ ചിന്ത. പലപ്പോഴായി ഗോവിന്ദിന്റെ കണ്ണിൽ പൊടിയിട്ട് സ്വരുക്കൂട്ടിയ പണവുമായി കൊച്ചി വിടണം എന്ന ലക്ഷ്യത്തോടെ സാമ്പത്തിക ബാധ്യത മുഴുവൻ ഗോവിന്ദിന്റെ മേൽ വരുത്താനുള്ള കരുക്കൾ നീക്കുകയായിരുന്നു വില്ല്യം
താൻ ഗോവിന്ദിന്റെ സംശയമുനയിൽ പെടാതെയിരിക്കാനുള്ള മറയായി വീണയുമായുള്ള പ്രശ്നങ്ങൾ ഉപയോഗപ്പെടുത്തി.ഗോവിന്ദിന്റെ ശ്രദ്ധ മുഴുവൻ വീണയെ തകർക്കുക എന്നതിൽ നിലനിർത്തി തന്റെ ഇടപാടുകളിൽ നിന്നും ഗോവിന്ദിന്റെ ശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യം. എരിതീയിൽ എണ്ണ പകരുന്ന ജോലിയെ ഇവിടെ വില്ല്യമിന് ചെയ്യേണ്ടിയിരുന്നുള്ളൂ. ബ്ലാക്ക് ലിസ്റ്റിൽ പെട്ട് പൂട്ടിക്കിടന്ന കമ്പനി ഏറ്റെടുത്തു നടത്തിച്ചതിലും തന്റെ പോക്കറ്റ് നിറക്കാനുള്ള വഴി കണ്ടെത്തിയ വില്ല്യം കമ്പനി പൂട്ടിയപ്പോൾ കൂടെ

💬 Comments

View all comments