0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 984
ചുറ്റിപ്പിടിച്ചു പിൻ കഴുത്തിൽ നാവിട്ടുഴിയുന്ന ഗോവിന്ദിനെ വിടുവിച്ചശേഷം വില്ല്യം ഫോൺ കാളിന്റെ തിരക്കിലെക്ക് പോയി. ***** പതിവുപോലെ സ്റ്റേഷനിലെ തിരക്കിട്ട ജോലികളിലാണ് ദാമോദരൻ. രാജീവന്റെ അഭാവത്തിൽ എ എസ് ഐ പത്രോസിനാണ് ചാർജ്.ഒപ്പം സലിമും.കഴിഞ്ഞ ദിവസങ്ങളിൽ രാജീവനായുള്ള തിരച്ചിൽ അവർ തുടരുകയാണ്.അതിനിടയിൽ ചിത്ര മിസ്സിങ് ആയതും. "സുര.........അവനെ ഞാൻ"സലിം ദേഷ്യത്തിൽ പറഞ്ഞു. "അറിയാം സലിം.....പക്ഷെ എവിടെ എന്ന് വച്ചാ ഇപ്പൊ.ഇതുവരെ സാറിനെ എങ്ങോട്ട് മാറ്റിയെന്ന് ഒരു തുമ്പുമില്ല"പത്രോസ് പറഞ്ഞു. "ഒന്നുറപ്പ്........അന്നൊരു പെണ്ണിനൊപ്പമാണ് അവന്റെ കയ്യിൽ പെട്ടത്.രാജീവന്റെ സ്വഭാവം വച്ച് അത് സത്യമാവാനാണ് സാധ്യത.അത് ഒരുപക്ഷെ മിസ്സിങ് ആയ ആ ടീച്ചർ ആണെങ്കിലോ?"
"സാധ്യത തള്ളിക്കളയാൻ കഴിയില്ല. അങ്ങനെയാണെങ്കിൽ,ആാ ടീച്ചറ് നമ്മുടെ കയ്യിലെത്തിയാൽ സുരയെ അടപടലം പൂട്ടാം.പക്ഷെ എങ്ങനെ അവരിലേക്ക് എത്തുമെന്നാണ്" "വഴിയുണ്ട് പത്രോസ് സാറെ.......ദാ പോകുന്നതാണ് നമ്മെ അവരിൽ എത്തിക്കുന്ന വഴി.അന്ന് സുരയും ഇയാളെക്കുറിച്ചു പറഞ്ഞു"സ്റ്റേഷൻ ഫയൽ റൂമിൽ കാറ്റലോഗ് ചെയ്തു കൊണ്ടിരുന്ന ദാമോദരനെ കണ്ണു കൊണ്ട് കാണിച്ചുകൊടുത്ത് സലിം പത്രോസിനോട് പറഞ്ഞു.അവർക്ക് മാത്രം കേൾക്കാൻ മാത്രം ശബ്ദത്തിൽ ആണ് പറഞ്ഞതും. "ഇവിടെ ഒരു ഒറ്റുകാരനുണ്ടെങ്കിൽ അത് അയാളാണ്.ഒരു കുരുക്കിട്ട് നോക്ക്,കുടുങ്ങിയാലോ."സലിം കൂട്ടിച്ചേർത്തു" അവർ സംസാരിച്ചുകൊണ്ടിരിക്കെ സ്റ്റേഷനു വെളിയിൽ ഒരു ജീപ്പ് വന്നു നിന്നു.ഓൺ ആയിത്തന്നെ കിടന്ന വണ്ടിയിൽ നിന്നും ഇറങ്ങിയ ചിലർ പാറാവുകാരൻ കാൺകെ ഒരു ചാക്ക് കെട്ട് പടിയിലേക്ക് വച്ചശേഷം വേഗം തന്നെ വണ്ടിയിലേക്ക് ചാടിക്കയറി. എന്താണെന്നറിയാൻ സലിം പുറത്ത് വന്നതും ജീപ്പ് റിവേഴ്സെടുത്തു പുറത്തേക്ക് പാഞ്ഞതും ഒരേ സമയം തന്നെയായിരുന്നു. ചാക്കിലെന്ത്‌ എന്നത് അവരെയൊന്ന് കുഴക്കി.ചാക്കിൽ നിന്നും ചെറിയ ഞരക്കം കേൾക്കുന്നുണ്ട്.അതിന്റെ സൈഡിൽ

💬 Comments

View all comments