0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 985
മുകളിലായി ചെറിയ സുഷിരമുണ്ടായിരുന്നു.ഒപ്പം അതിൽ ചെറിയ നനവ് പടർന്നിരിക്കുന്നത് അവർ കണ്ടു. "ഒന്ന് നോക്കിയാലോ പത്രോസ് സാറെ"സലിം മുൻകൈയ്യെടുത്തു. "അതെ........ഇങ്ങനെ മാറിനിന്നു നോക്കിയിട്ട് കാര്യമില്ലല്ലോ.നീ വാ" പത്രോസും മുന്നോട്ട് വന്നു. ചാക്ക് നിവർത്തുവച്ചതും സലീമിന് ഉള്ളിലെന്തോ അനക്കം പോലെ തോന്നി.ജീവനുള്ള വസ്തുവാണെന്ന് മനസിലായ സലിം ചുരുട്ടിക്കെട്ടിയ മുകൾഭാഗം അഴിച്ചുനോക്കുമ്പോൾ ഞെട്ടിത്തരിച്ചു നിന്നുപോയി.ചോര ഒലിച്ചു വീർത്തുകെട്ടിയ മുഖവുമായി അതിനുള്ളിൽ ചുരുണ്ടു കിടക്കുകയായിരുന്ന രൂപം കണ്ട് പത്രോസും ഒന്ന് പിന്നോട്ടായി. രാജീവന്റെ ചോരയിൽ കുളിച്ച മുഖം കണ്ട് ആദ്യം ആളെ മനസിലായില്ല എങ്കിലും സലിം ആളെ
തിരിച്ചറിഞ്ഞു.രാജീവനെ ചാക്കിൽ നിന്ന് മുഴുവനായി പുറത്തെടുത്തു നോക്കുമ്പോൾ കാണുന്നിടത്തെല്ലാം ചുവന്ന നിറമായിരുന്നു.ജീവൻ ബാക്കി നിന്നിരുന്ന രാജീവനുമായി പോലീസ് ജീപ്പ് ആശുപത്രിയിലേക്ക് കുതിച്ചു.ഡ്രൈവിംഗ് സീറ്റിലിരുന്നു കാലുകൾ ആക്സിലേറ്ററിലേക്ക് അമർത്തി ചവിട്ടുമ്പോൾ സലീമിന്റെ ഫോൺ ബെല്ലടിച്ചു."സലീമേ....ഞാൻ എന്റെ ഒന്നാമത്തെ വാക്ക് പാലിച്ചു.രാജീവനെ നിന്റെ മുന്നിൽ എത്തിച്ചു.ഇനി ഒന്നുകൂടി ബാക്കി.അതിനുള്ള അവസരവും ലഭിക്കും.നിനക്കതിനായി കാത്തിരുന്നു തുടങ്ങാം" ഫോൺ കയ്യിലെടുത്തു ലൗഡ് സ്പീക്കറിലിട്ട് കാൾ അറ്റൻഡ് ചെയ്യുമ്പോൾ അപ്പുറെ കേട്ട ശബ്ദം സലീമിന്റെ നെഞ്ചിൽത്തന്നെ തറച്ചു. "ഇരുമ്പൻ സുര"കോ ഡ്രൈവർ സീറ്റിലിരുന്ന പത്രോസ് അറിയാതെ മന്ത്രിച്ചു. ***** കുറച്ചധികം സമയം നീണ്ടുനിന്ന സംസാരത്തിനൊടുവിൽ വില്ല്യം ഫോൺ വച്ചു.അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് ഗോവിന്ദ് അടുത്ത് തന്നെയുണ്ട്.അവൻ ഗോവിന്ദിനെ നോക്കിയൊന്ന് കണ്ണിറുക്കി."ആർ യു ഓക്കേ ബേബി?"അവൻ ചോദിച്ചു. "ആം ഓക്കേ.പക്ഷെ നോക്കിയും കണ്ടും നിന്നാൽ നിനക്ക് നന്ന്. എപ്പഴും ഗോവിന്ദ് ഇങ്ങനെയാവണം എന്നില്ല" "അത് വിട്ടുകള ഭായ്....പങ്ക് കച്ചവടം ആണെങ്കിൽ എല്ലാം ഒന്നിച്ചുതന്നെ. എന്താ പോരെ." "എങ്കിൽ ചെട്ടിയാരെ നീയങ്ങു ഡീൽ

💬 Comments

View all comments