Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]
ചെയ്തേക്ക്."
"ഗോവിന്ദ്.........."
"അതെ....ഗോവിന്ദ് തന്നെ.ഇപ്പോൾ തന്നെ വട്ടി ഒരുപാടായി.ഒരുമാസം അല്ലെ ടൈം തന്നത്,അത് തികയുന്ന ദിവസം അയാളുറങ്ങിയിരിക്കണം. അയാളുടെ ഒടുക്കത്തെ ഉറക്കം.
അതെ ഞാൻ നോക്കിയിട്ടൊരു വഴി കാണുന്നുള്ളൂ.അല്ലാതെ അത്രയും പണം കൂട്ടിയാൽ കൂടില്ല വില്ല്യം."
"മ്മ്മ്മ്......ഒരു വഴി കാണാം."വില്ല്യം അത്ര മാത്രം പറഞ്ഞു.പക്ഷെ അതിന്റെ മറ്റൊരുസാധ്യതയെപ്പറ്റിയും അപ്പോൾ ചിന്തിക്കാതിരുന്നില്ല.
"ഏത്രയും വേഗം വേണം.അയാളിനി ശല്യമാവരുത്.അതുറപ്പുവരുത്തിയെ പറ്റൂ"
"മ്മ്മ്......"വില്ല്യം എന്തോ ചിന്തിച്ചു കൊണ്ട് ഒന്ന് മൂളുക മാത്രം ചെയ്തു.
"എന്താ ഒരു ആലോചന?ഇനി ഇത് വച്ച് എനിക്കിട്ട് എങ്ങനെ പണിയാം എന്നാണോ?"
"ഹേയ്..........ചെട്ടിയാർക്കെതിരെ ഒരു ചാൻസ് എങ്ങനെ കിട്ടും എന്നോർത്തുപോയതാ.അല്പം റിസ്ക് ഉണ്ട്,പക്ഷെ നടക്കും."
"അത് പോട്ടെ......ആരാ ഫോണല്?
കഴിഞ്ഞ ഒരാഴ്ച്ചയായി നിന്റെ ഫോൺ താഴെ വച്ചു കണ്ടിട്ടില്ല."
"ഒരു കിളിയാ.......ഒരാറ്റൻ ചരക്ക്.
അവളുടെ കണ്ണുകളിലാണ് ഞാനാദ്യം ലോക്ക് ആവുന്നത്.ആരെയും കണ്ണ് കൊണ്ട് എറിഞ്ഞിടുന്ന ഒരു സുന്ദരി""എങ്ങനെ........അതും ഒരാഴ്ച്ച കൊണ്ട്.നീ വീണു കാണും,പക്ഷെ അവൾ.....വീണതോ അതോ......?"
"നീ വിചാരിക്കുന്നതു പോലെയല്ല.
കുറച്ചു ദിവസം മുൻപ് ചെറിയൊരു ആക്‌സിഡന്റ്.അവളറിയാതെ എന്റെ ജീപ്പിന് കുറുകെ ചാടി.ആദ്യം കണ്ടത് അന്നാ.പ്രശ്നം ആവണ്ടല്ലോ എന്ന് കരുതി കുറച്ചു രൂപയും അവൾക്ക് കൊടുത്തു അവളുടെ ജോലി സ്ഥലത്ത് കൊണ്ടുചെന്നുമാക്കി.
ഞാൻ ആദ്യ കാഴ്ച്ചയിൽ അവളെ മോഹിച്ചു പോയി എന്നുള്ളത് നേരാ. പക്ഷെ കാമദേവന്റെ അനുനഗ്രഹം എന്നൊക്കെ കേട്ടിട്ടില്ലേ,അത് ഇവിടെ എനിക്ക് കിട്ടി.വീണ്ടും ഞങ്ങൾ കണ്ടു മുട്ടി,അതൊരു ഷോപ്പിംഗ് മാളിൽ വച്ച്
ഒരു സ്പായിൽ നിന്നും വരുകയായിരുന്നു അവൾ.അതോടെ ഒന്ന് തെളിഞ്ഞു കത്തി,കിട്ടുമെന്ന്.
കാരണം ആ സ്പായുടെ ഉടമസ്ഥ എനിക്കറിയുന്നവരാണ്.ഞങ്ങൾ വീണ്ടും കണ്ടു പലയിടങ്ങളിലും.അത് സ്ഥിരമായപ്പോൾ
💬 Comments
View all comments