Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]
*****
കലിതുള്ളിയാണ് വീണ അങ്ങോട്ട് ചെന്നുകയറിയത്."നിനക്ക് കേറി കിടക്കാൻ വേറെ സ്ഥലമൊന്നും കിട്ടിയില്ലല്ലേ?"കട്ടിലിൽ ചാരിയിരുന്ന്, സുനന്ദ നൽകിയ ചായയും കുടിച്ചു, തന്റെ ഫോണും നോക്കിയിരിക്കുന്ന ശംഭുവിനെ നോക്കി വീണ അലറി.
രാജീവനെ കൃത്യമായി സ്കെച്ച് ചെയ്തുവെങ്കിലും സുരയൽപ്പം വൈകിയിരുന്നു.കാരണം ചുരുങ്ങിയ സമയം തന്നെ ഇടിയൻ സലീമിന് ധാരാളമായിരുന്നു ശംഭുവിന് മേൽ തന്റെ കൈത്തരിപ്പ് തീർക്കാൻ.
സലീമിന്റെ കൈകാലുകൾ അവനെ തലോടിയപ്പോൾ നല്ലരീതിയിൽ തന്നെ ശംഭുവിനതേറ്റിരുന്നു.മൂന്നാം മുറയെന്ന് കേട്ടുമാത്രം പരിചയമുള്ള ശംഭു അത് ശരിക്കും അനുഭവിച്ചു.
കസേരയിൽ കെട്ടിയിട്ട് ചെറിയ രീതിയിലുള്ള ഭേദ്യമവന്റെ വായ് തുറക്കില്ല എന്നറിയുന്ന സലീം കെട്ടി തൂക്കിയിട്ട് അവന്റെ മേൽ പഞ്ചിങ് പ്രാക്ടീസ് നടത്തുകയായിരുന്നു.
പോരാത്തതിന് ചൂരല് കൊണ്ടുള്ള പ്രയോഗങ്ങൾ വേറെയും.ചാക്കിൽ കെട്ടിത്തൂക്കിയിട്ട് സലീമും മറ്റു രണ്ട് പോലീസുകാരും ചേർന്ന് അവന്റെ മേൽ നടത്തിയ നരയാട്ടിനിടയിൽ ശംഭുവിന്റെ ബോധം മറയുക കൂടി ചെയ്തിരുന്നു.ഒടുവിൽ അനക്കം ഇല്ലാതെവന്നപ്പോൾ ചാക്കിറക്കി അഴിച്ചുനോക്കുമ്പോൾ ചോരയിൽ കുളിച്ച മുഖവുമായി അനക്കമില്ലാതെ കിടക്കുന്ന അവസ്ഥയിലായിരുന്നു അവൻ.അതെ സമയമാണ് രാജീവ് അവനെ ഇറക്കിവിടാൻ ഫോൺ ചെയ്തു പറയുന്നതും.
ഒരുറപ്പിന് വേണ്ടി രാജീവനെയും ചിത്രയെയും കമാലിനൊപ്പം വിട്ട് സുര തന്നെയാണ് സ്റ്റേഷനിലെത്തിയത്.
ചെന്നുകയറുമ്പോൾ സലീമും മറ്റു പോലീസുകാരും ഷർട്ട് തുറന്നിട്ട് മേശമേൽ കാലും കയറ്റിവച്ചു ഫാനിന്റെ കീഴിൽ തങ്ങളുടെ ക്ഷീണം മാറ്റുകയായിരുന്നു.
"അകത്തു കിടപ്പുണ്ട്,എടുത്തോണ്ട് പോടാ"ഒരു പുച്ഛഭാവത്തോടെ ധാർഷ്ട്യം നിറഞ്ഞ ശബ്ദത്തിൽ സലീം പറഞ്ഞു.
ഇടിമുറിയിൽ കയറിയ സുര കാണുന്നത് ചോരയൊലിച്ചു ബോധം മറഞ്ഞു കിടക്കുന്ന ശംഭുവിനെയാണ്
അയാൾ അവന്റെ നെഞ്ചിലേക്ക് നോക്കി.ശ്വാസമെടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി.കാര്യങ്ങൾ ചുറ്റുപാടുകളിൽ നിന്ന് മനസിലായ സുര കുറച്ചു വെള്ളം
💬 Comments
View all comments