0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 949
കിട്ടുവാനായി അവിടെ മുഴുവൻ കണ്ണോടിച്ചു.പൊട്ടി പൊളിഞ്ഞ ചൂരൽ വടികളും,ചോര പുരണ്ട ചാക്കും,നീളൻ കയറുമല്ലാതെ മറ്റൊന്നും അവിടെ കണ്ടില്ല.അവിടെ കിടന്ന മരക്കസേര പൊളിഞ്ഞുവീണിരുന്നു.മേശ ഒരു മൂലയിലേക്ക് മാറിക്കിടപ്പുണ്ട്. സുര വേഗം പുറത്തേക്കിറങ്ങി.തന്റെ കണ്മുന്നിൽകണ്ട വെള്ളം നിറച്ചിട്ടുള്ള കൂജയെടുക്കാൻ തുനിഞ്ഞതും സുരയെ കടന്നുകൊണ്ട് പോലീസ് ഏമാൻമാരിലൊരാൾ അതിലെ വെള്ളം എടുത്ത് തറയിലെക്കൊഴിച്ചു. സൂരയുടെ കണ്ണുചുവന്നു.കൈകൾ മുറുകി.ഇരുമ്പിനെ നോക്കി ചിരിച്ചു കൊണ്ട് കടന്നുപോകാൻ തുനിഞ്ഞ അയാളുടെ നെഞ്ചിൽ കൈവച്ചു സുര അയാളെ തടഞ്ഞു. "പൊലയാടി മോനെ.......പോലീസിനെ തടയുന്നൊടാ.......?"അയാൾ കൈ തട്ടിമാറ്റിയതും സുരയുടെ കൈ അയാളുടെ പെടലിയിൽ ഊക്കോടെ പതിഞ്ഞു.ആ പോലീസ് ഏമാന്റെ തല ഒരു വശത്തേക്ക് തിരിഞ്ഞു. കണ്ണ് മിഴിഞ്ഞുനിന്നു.തന്റെ മേലേക്ക് വീണ അയാളെ ഒരുന്തിന് താഴേക്കിട്ട് സുര മറ്റുള്ളവരെ ഒന്ന് നോക്കി. ഒരു ഞെട്ടലോടെ അതുകണ്ട മറ്റൊരു പോലീസുകാരൻ ഉടനെ തന്നെ കൂജ നിറയെ വെള്ളം നിറച്ചു നൽകി.സലിം അപ്പോഴും അതെ ഇരുപ്പിൽ തന്നെ യാതൊരു കൂസലും ഇല്ലാതെ പുക ഊതിവിടുകയാണ്.അയാൾക്ക് ശ്രദ്ധ കൊടുക്കാതെ സുര ഉള്ളിലേക്ക് നടന്നു. കുറച്ചു വെള്ളം കുടഞ്ഞതും ശംഭു ഒന്നനങ്ങി.സാവധാനം അവനെ അയാൾ ഉയർത്തി,പക്ഷെ അവൻ വേദനകൊണ്ട് പുളയുന്നുണ്ട്.ഒരു വിധത്തിൽ അവന് അല്പം വെള്ളവും കൊടുത്ത് സുര ശംഭുവിനെയും തോളിലെടുത്തു പുറത്തേക്ക് നടന്നു.
"അവിടെ നിക്കെടാ പന്ന........മോനെ" സ്റ്റേഷന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ സുരയെ സലിം ഒരു വാക്കു കൊണ്ട് തടഞ്ഞു. "സാറെ.......ഇവിടെ പുതിയതാണല്ലേ. നാളെ ദാമോദരൻ സാറ് വരുമ്പോൾ ഒന്ന് ചോദിച്ചാൽ മതി.സുര ആരാന്ന് പറഞ്ഞു തരും."സുര വീണ്ടും മുന്നോട്ട് നടന്നു. "അങ്ങനെയങ്ങു പോയാലോ സുരേ. ഇത്രയും സാഹസം കാട്ടിയ സ്ഥിതിക്ക് ഒന്നിരുന്നിട്ട്

💬 Comments

View all comments