0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 950
പോ.....ഞാനൊന്ന് അളക്കട്ടെ." "എന്നെ അളക്കാൻ താനായിട്ടില്ല സാറെ.അതിന് തുനിഞ്ഞ ഒരുവനും ജയിക്കാൻ ഞാൻ സമ്മതിച്ചിട്ടുമില്ല. പിന്നെ ഞാനിപ്പോൾ പോകുന്നത് എന്നോട് നിക്കാൻ പറഞ്ഞ സാറിനെ എന്റെ തോളിൽ കിടക്കുന്ന ഇവനിലും കെട്ട കോലത്തിലാക്കാൻ അറിയാഞ്ഞിട്ടല്ല.അത് ഞാൻ ഒറ്റക്ക് ചെയ്യുകയും ചെയ്യും.പക്ഷെ ഇപ്പൊ വിടുന്നത് ഇവന് വേണ്ടിയാ,ഇവനെ കെട്ടിയിട്ട് ചെയ്തത് മുഴുവൻ തന്നെ അഴിച്ചുവിട്ടിട്ട് ഇവൻ ചെയ്യും.അത് ഞാൻ കണ്ടിരിക്കും.ഇനിയുള്ള ദിനം സാറ് ഓരോന്നും എണ്ണിവച്ചോ.നമ്മൾ കണ്ടുമുട്ടുന്ന ദിവസവത്തിനായുള്ള കാത്തിരിപ്പും തുടങ്ങിവച്ചോ." "മോനെ സുരേ......കുറെ കണ്ടതാ നിന്നെ പോലുള്ള കുറെയെണ്ണത്തെ. ഞാൻ ആരാണെന്നും നീ എവിടെ നിന്നാ ചിലക്കുന്നത് എന്നും ഓർത്ത് മതി നിന്റെ കോപ്പിലെ പ്രസംഗം" "ഇടിയൻ സലിമിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും അറിഞ്ഞുതന്നെയാ പറഞ്ഞതും.തന്റെയൊക്കെ തോന്ന്യാസം നടക്കുന്ന സർക്കാർ വക ആപ്പിസിനുള്ളിൽ നിന്നാ ഞാൻ ചിലക്കുന്നതും.ഇങ്ങോട്ട് കേറിവന്നത് ഒരു പോറല് പോലും ഏൽക്കാതെ തിരിച്ചുപോകാന്നുള്ള ഉറപ്പുള്ളത് കൊണ്ടാ.അങ്ങനെ തന്നെ പോവുകയും ചെയ്യും.ഉടക്കാൻ നിക്കാതെ സ്വന്തം തടി രക്ഷിക്കാനുള്ള വഴി നോക്ക് സാറെ." "അതിന് നീ ഇവിടുന്ന് പോയാലല്ലേ? സ്റ്റേഷനിൽ അതിക്രമിച്ചു കയറി കസ്റ്റടിയിൽ ഇരുന്ന പ്രതിയെ രക്ഷിക്കാൻ നോക്കുക.അതിന് തടസ്സം നിന്ന പോലീസുദ്യോഗസ്‌ഥനെ കൊല്ലാൻ ശ്രമിക്കുക.നിന്റെ തോളിൽ കിടക്കുന്നവന്റെ അവസ്ഥ പോലും അങ്ങനെ ഒരു എഫ് ഐ ആർ ഇട്ടാൽ അവിടെ കഴിയും." "സാറെ,വെറുതെയാ.ആത്മവിശ്വസം നല്ലതാ.പക്ഷെ അതിര് വിട്ടാൽ........ എന്താ ചെയ്യുക........ഇവനെ ഈ കോലത്തിൽ ആക്കാൻ ഓർഡർ ഇട്ട ആളെ ഒന്ന് തിരക്കിനോക്ക്,കിട്ടില്ല. കാരണം അയാൾ എന്റെ കയ്യിലാ. തെളിവ് ഇതാ,അയാളുടെ സർവീസ് റിവോൾവറാ ഇത്"സുര അരയിൽ നിന്നും തോക്കെടുത്തു കാട്ടിയിട്ട് തിരികെവച്ചു.
"നീ കരുതിത്തന്നെയാണല്ലേ?"

💬 Comments

View all comments