Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]
നാല് വർഷമായിട്ട് അറിയാം
ഒന്നിച്ചു ജോലി ചെയ്തിരുന്നവരാണ് ഞങ്ങൾ"
"അയാളുടെ അടുത്ത ബന്ധുക്കളെ ആരെയെങ്കിലും?"
"ഇല്ല സർ.......രണ്ടുകൊല്ലം മുന്നേ അമ്മ മരിച്ചു.വേറെ ബന്ധുക്കളെ കുറിച്ചൊന്നുമറിയില്ല"
"ശരി.....അതവിടെ നിക്കട്ടെ.ഈ ഏർപ്പാട് കൂട്ടുകാരന് സ്ഥിരം ഉണ്ടോ?"
"എന്ത് ഏർപ്പാട് സർ?"
"നല്ല കമ്പിളികളെ വരുത്തി പുതക്കുന്ന ശീലം."
"അത് സാറെ.........ഇടക്ക് അവൻ ചിലരെ.......എപ്പോഴുമല്ല.അന്ന് ഞാൻ മാറിക്കൊടുക്കും.അവരുടെ ഒരു പ്രൈവസിക്ക് വേണ്ടി.ഇന്നലെയും അങ്ങനെയായിരുന്നു."
"അപ്പൊ താനും കൂടെ അറിഞ്ഞുകൊണ്ടുള്ള ഏർപ്പാടാണ്.
അല്ല തനിക്കിതിലൊന്നും?"
"ഹേയ് ഇല്ല സർ."
"വന്നു എന്ന് കരുതുന്ന പെണ്ണിനെ കുറച്ചു എന്തെങ്കിലും......?"
"ഇല്ല സാറെ......ആരെന്ന് അവൻ പറഞ്ഞില്ല.ഈയടുത്തു കിട്ടിയ കോൺടാക്ട് ആണ്.ആള് വളരെ എക്സൈറ്റെഡ് ആയിരുന്നു.എന്തോ
സ്പെഷ്യൽ കിട്ടിയെന്ന കൗതുകം.
അതെന്നോട് പറയുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിളികൾ പതിവാണ്."
"അവർ തമ്മിൽ ഏകദേശം ഏത്ര നാളായിട്ട് പരിചയമുണ്ട്.അങ്ങനെ എന്തെങ്കിലും.......?"
"പരിചയപ്പെട്ടിട്ട് അധികം ആയിട്ടില്ല, ചോദിച്ചപ്പോ അങ്ങനെയാണ് പറഞ്ഞത്.പിന്നീട് ഇൻട്രോഡ്യുസ് ചെയ്യാം എന്ന് പറഞ്ഞിരുന്നു."
"ഓക്കേ......ഇനിയും വേണ്ടിവന്നാൽ വിളിപ്പിക്കും.തത്കാലം വേറൊരു താമസം നോക്കുക,കാരണം ഫ്ലാറ്റ് ഞങ്ങൾ സീൽ ചെയ്തു.കുറച്ചു ദിവസങ്ങളെടുക്കും തനിക്ക് വിട്ടു കിട്ടാൻ.പിന്നെ സ്റ്റേഷൻ പരിധിയിൽ തന്നെ കാണണം.താമസത്തിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ തന്റെ അപ്പാർട്ട്മെന്റ് സെക്രട്ടറിയെ കോൺടാക്ട് ചെയ്യുക,സഹായം തേടുക."അത്രയും പറഞ്ഞുകൊണ്ട് എസ് ഐ സെക്രട്ടറിയെ ഒന്ന് നോക്കി
അയാൾ സമ്മതിച്ചു എന്നപോലെ തലയാട്ടി.
"ആ പിന്നെ മറ്റു ബന്ധുക്കളൊന്നും ഇല്ലാത്ത സ്ഥിതിക്ക് തന്റെ കൂട്ടുകാരന്റെ ബോഡി ഏറ്റെടുക്കേണ്ടി വരും.ചെയ്യണം."
എസ് ഐ നൽകിയ നിർദ്ദേശത്തിന് ഗോവിന്ദ് സമ്മതം മൂളി.
അത്യാവശ്യം മറ്റു ചിലരുടെ മൊഴിയെടുത്തശേഷം ബാക്കിയുള്ള മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക്
വിളിപ്പിക്കാം എന്ന് തീരുമാനിച്ച
💬 Comments
View all comments