Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]
എസ് ഐ അവിടെനിന്നുമിറങ്ങി.
"എന്തു തോന്നുന്നടൊ പി സി?"തന്റെ വണ്ടിയിലിരിക്കെ സ്റ്റേഷനിലെക്കുള്ള വഴിയിൽ അയാൾ ചോദിച്ചു.
"പണി കൊടുത്തതാ സാറെ.അതും അളന്നു മുറിച്ച ഒന്ന്.ആരാ എന്താ എന്നൊന്നുമറിയില്ല.പക്ഷെ നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്."
"അതേടോ.......കരുതിക്കൂട്ടി ഉറപ്പിച്ചു തന്നെയാ.അതും ഒരു പെണ്ണ്.വളരെ ബുദ്ധിപൂർവ്വം അവനോട് അടുത്തു.
അവന്റെ വീക്ക് പോയിന്റിൽ തന്നെ അവൾ അടിക്കുകയും ചെയ്തു.
അവനെ മദ്യത്തിൽ കുളിപ്പിച്ച്,തന്റെ
ദേഹം കാട്ടി കൊതിപ്പിച്ചശേഷം
വെറുമൊരു മുറിവിൽ അവന്റെ ജീവനെടുത്തവൾ.കണ്ടെത്തുംഞാൻ'
"കിട്ടിയ മൊഴികളൊക്കെ സ്വീകരിക്കാൻ കഴിയുമോ സർ?"
"അതിലൊന്നും അവിശ്വസനീയമായി ഒന്നുമില്ലടൊ.ആദ്യം ആ സെക്യൂരിറ്റി ഒന്ന് ഉരുണ്ടുകളിച്ചതൊഴിച്ചാൽ.ഇനി റിപ്പോർട്ട് വരട്ടെ..........അതിനുമുൻപ് നമുക്ക് പലതും ചെയ്തുതീർക്കാനുണ്ട്."
"സർ......"
ആ സംസാരത്തിനിടയിൽ അവർ സ്റ്റേഷനിലെത്തിയിരുന്നു.ചെന്നു കയറിയ ഉടനെ തന്റെ വിശ്വസ്‌തനെ അയാൾ മുറിയിലേക്ക് വിളിപ്പിച്ചു.
"എടൊ രണ്ടു കാര്യങ്ങലുണ്ട്.പെട്ടന്ന് വേണം.ഒന്ന് ആ മരിച്ചയാളുടെ കാൾ ഡീറ്റെയിൽസ് എടുക്കണം.രണ്ട് ആ അപ്പാർട്ട്മെന്റിലും പരിസരത്തുമുള്ള സകല സി സി ടി വി ദൃശ്യങ്ങളും ഉടനെ കിട്ടണം."തന്റെയരികിൽ ഉത്തരവിനായി കാത്തുനിന്ന വിശ്വസ്‌തന് ഉടനെ വേണ്ടുന്ന ജോലി എല്പിച്ചശേഷം അയാൾ വീണ്ടും ചിന്തയിലാണ്ടു.
*****
സ്വന്തം വീടുണ്ടായിട്ടും ഗോവിന്ദ് ഒറ്റ രാത്രികൊണ്ട് പെരുവഴിയിലായി.
സാഹചര്യം ഇങ്ങനെയായത് കൊണ്ട് അതെ അപ്പാർട്ട്മെന്റിൽ റൂം കാലി ഉണ്ടായിട്ടും കിട്ടാത്ത അവസ്ഥ.എസ് ഐ പറഞ്ഞുവെങ്കിലും സെക്രട്ടറി ഓരോ മുട്ടാന്യായങ്ങകൾ പറഞ്ഞു കൊണ്ട് അതൊഴിവാക്കി.ഒപ്പം സ്റ്റേഷൻ പരിധി വിടരുതെന്നും എപ്പോ വിളിച്ചാലും ഹാജരാകണമെന്നുമുള്ള പോലീസിന്റെ നിർദേശവും കൂടി ആയപ്പോൾ ഗോവിന്ദൻ പെട്ടു എന്ന സ്ഥിതിയിലെത്തി.
അന്ന് വൈകിട്ടോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു കിട്ടിയ ബോഡി പോലീസ് സഹായത്തോടെ ഗോവിന്ദ് പൊതു സ്മശാനത്തിൽ അടക്കം ചെയ്തു.
*****
💬 Comments
View all comments