0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Author : alby Read All Parts 696
"അയ്യോ വേണ്ട സാറെ.ആ സെക്രട്ടറി കണ്ടാൽ പിന്നെ അതുമതി." "അയാള് കണ്ടാലല്ലേ.ഇനിയിപ്പോൾ കണ്ടാൽ എന്താ, ചേട്ടനെന്റെ സ്വന്തം ആളല്ലേ.അപ്പൊ എന്റെ വണ്ടീലും കേറാം." മടിച്ചുനിന്ന അയാളെ അപ്പാർട്ട്മെന്റ് എത്തുന്നതിനു മുന്നേ ഇറക്കാം എന്ന് പറഞ്ഞപ്പോൾ വില്ല്യമിന്റെ നിർബന്ധത്തിനു വഴങ്ങി അയാൾ വണ്ടിയിലേക്ക് കയറി.സീറ്റിലൊരു കവർ വച്ചിട്ടുണ്ടായിരുന്നു.അത്
കയ്യിലെടുത്തു പിടിച്ചുകൊണ്ടാണ് അയാൾ വണ്ടിയിലെക്ക് കയറിയതും. ഒരു ചെറു ചിരിയോടെ വില്ല്യം വണ്ടി മുന്നോട്ടെടുത്തു.കവറിനുള്ളിലെ സാധനം കണ്ട് അയാളുടെ കണ്ണുകൾ അതിലേക്ക് പാളിക്കൊണ്ടിരുന്നു.ഒളികണ്ണിട്ട് വില്ല്യം അയാളെ നോക്കുന്നുമുണ്ട്. അയാളുടെ മുഖഭാവത്തിൽ നിന്നും കാര്യങ്ങൾ താൻ വിചാരിച്ചതുപോലെ നടക്കും എന്ന് വില്ല്യം ഉറപ്പിച്ചു. ഇടക്ക് ആളൊഴിഞ്ഞ സ്ഥലമെത്തിയ നേരം വണ്ടി സൈഡ് ഒതുക്കി വില്ല്യം ഡാഷ് ബോർഡ് തുറന്ന് അതിൽ നിന്നും ഒരു ഹാഫ് ബോട്ടിലും ഗ്ലാസും എടുത്തു.നീറ്റായി ഒരെണ്ണമൊഴിച്ചു അയാൾ കാൺകെ അടിച്ചുതീർത്തു. "എന്താ ചേട്ടാ...ഒന്ന് പിടിപ്പിക്കുന്നൊ?" തന്നെ നോക്കി വെള്ളമിറക്കുന്ന അയാളോട് ഒരു ചിരിയോടെ വില്ല്യം തിരക്കി. "അത് പിന്നെ......ഡ്യുട്ടി......" "എന്ത് ഡ്യുട്ടി ചേട്ടാ.......രാത്രി മുഴുവൻ ഒറ്റക്ക് ആ കുടുസു മുറിയിലിരിക്കണ്ടെ.ഇടക്കിറങ്ങി ചുറ്റുപാടും നോക്കുകയും വേണം. മുഷിച്ചിലുള്ള പണിയല്ലെ ചേട്ടാ.ഒന്ന് മിണ്ടാൻ പോലും ആരും കാണില്ല. അതുകൊണ്ട് ഇടക്കൊന്ന് ഇങ്ങനെ നല്ലതാ.ഒരുന്മേഷം കിട്ടും" "അത് പിന്നെ.........വേണ്ട സാറെ" "ചേട്ടന്റെ മുഖം കണ്ടാലറിഞ്ഞുടെ. ആ പരട്ട സെക്രട്ടറിയെ പേടിച്ചാണോ? ജോലിക്കിടയിൽ ഒതുക്കത്തിൽ രണ്ടെണ്ണം അടിക്കാൻ ചേട്ടനെ ഞാൻ പഠിപ്പിച്ചു തരണോ.ആളെ എനിക്ക് അറിഞ്ഞൂടെ?" അതും പറഞ്ഞു വില്ല്യം അതിൽ ബാക്കിയിരുന്നത് കട്ടിക്കൊഴിച്ച് അയാൾക്ക് കൊടുത്തു.ഒരു മദ്യപാന പ്രിയനായ അയാൾ വില്ല്യം കൊടുത്ത ധൈര്യത്തിൽ അത് വാങ്ങി.രണ്ടു തുള്ളി തൊട്ട് പുറത്തെക്ക്

💬 Comments

View all comments