Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]
കളഞ്ഞ ശേഷം മൂക്ക് പൊത്തി ഒറ്റയിറക്കിൽ അത് തീർത്തു.
"ചേട്ടൻ ആള് കൊള്ളാല്ലോ?"
"ഒന്ന് പോ സാറെ......സാറ് പറയുമ്പോ എങ്ങനാ വേണ്ടാന്ന് വക്കുന്നെ?"
അയാൾ ട്രാക്കിലായെന്ന് മനസിലായ വില്ല്യം വണ്ടി മുന്നോട്ടെടുത്തു.കുറച്ചു ദൂരം പിന്നിട്ടശേഷം അപ്പാർട്ട്മെന്റിന്
അല്പം മാറിയാണ് വില്ല്യം വണ്ടി നിർത്തിയത്."അത് ചേട്ടനെടുത്തോ എന്റെ ഒരു സന്തോഷത്തിന്"
ഇറങ്ങിയ ഉടനെ പൊതി സീറ്റിലേക്ക് വച്ച അയാളെ നോക്കി വില്ല്യം പറഞ്ഞു.
"ആ പറച്ചിലിൽ എന്തോ ഉണ്ടല്ലോ സാറെ?പതിവില്ലാതെ വഴിയിലുള്ള നിപ്പും ഒക്കെക്കൂടി നോക്കുമ്പോൾ ഒരു ചുറ്റിക്കളി മണക്കുന്നുണ്ടല്ലോ?
"ആഹ്.....ചെറിയൊരു ഒളിച്ചുകളി ഉണ്ടെന്ന് കൂട്ടിക്കോ ചേട്ടാ"
"കൊഴപ്പം വല്ലോം ആണോ സാറെ?"
"ഒരു കൊഴപ്പോം ഇല്ല.മിക്കവാറും രാത്രിയുള്ള കാവലല്ലെ.ഇടക്കൊക്കെ ഒരു നേരമ്പോക്കിന് ഇങ്ങനെയൊന്ന് ആവാം.ചേട്ടനത്തിന്റെ തഞ്ചത്തിന് ചെയ്യുന്നുണ്ടെന്നും അറിയാം.ഇന്ന് എന്റെ പേരിൽ സന്തോഷിക്ക് ചേട്ടാ"
"ഈ സാറ് എല്ലാം അറിഞ്ഞു വച്ചോണ്ടാണല്ലെ?"
"എന്നും കാണുന്ന ചേട്ടനെ നമ്മുക്ക് അറിഞ്ഞൂടെ?എന്നാ എല്ലാം പറഞ്ഞ
പോലെ.ഞാൻ നീങ്ങുവാ"
"അതിന് സാറൊന്നും പറഞ്ഞില്ലല്ലോ സാറെ?"
"ഇല്ലല്ലെ........തല്ക്കാലം ജോലിക്ക് കേറ്.രാത്രി സന്തോഷിക്കുമ്പോൾ എന്നെ മറക്കാതിരുന്നാൽ മതി."
അതും പറഞ്ഞുകൊണ്ട് വില്ല്യം വണ്ടി എടുത്തു.
സെക്യുരിറ്റിയെ ഒന്ന് സുഖിപ്പിച്ചുവിട്ട ശേഷം റൂമിലെത്തി ഒന്ന് മൂടാവാൻ നിന്ന നിൽപ്പിൽ ഒരെണ്ണം വീശിയിട്ട് വില്ല്യം കുളിക്കാനായി കയറി.കുളി കഴിഞ്ഞിറങ്ങി വീണ്ടും ഒരെണ്ണം വീശി ചാർജ് ചെയ്തു നിക്കുന്ന സമയമാണ് ഫോൺ റിങ് ചെയ്തത്.തനിക്കുള്ള വിളി വന്നതും വില്ല്യം കീ എടുത്തിറങ്ങി.അപ്പോൾ ക്ലോക്കിൽ സമയം എട്ടടിച്ചു.
"എങ്ങോട്ടാ സാറെ?"പുറത്തേക്ക് പോകുമ്പോൾ സെക്യുരിറ്റി ചോദിച്ചു.
ഒന്ന് കണ്ണടച്ചു കാട്ടിയിട്ട് വില്ല്യം വണ്ടി
ഒന്ന് റേസ് ചെയ്തു.അതിന്റെ അർത്ഥം പിടികിട്ടിയില്ലെങ്കിലും ഒരു
💬 Comments
View all comments