0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Author : alby Read All Parts 698
ചിരി മുഖത്തു ഫിറ്റ് ചെയ്ത് അയാൾ വണ്ടി പോകുവാനായി ക്രോസ്സ് ബാർ ഓപ്പൺ ചെയ്തുകൊടുത്തു. കുരിശുപള്ളിയുടെ മുന്നിൽ അവൾ കാത്തുനിൽപ്പുണ്ടായിരുന്നു.ഒരു പർദ്ദ അണിഞ്ഞിരുന്നു അവൾ.വില്ല്യം ജീപ്പ് അവൾക്കു മുന്നിലായി നിർത്തി.ഒരു ചിരിയോടെ അവൾ അവനൊപ്പം മുൻ നിരയിൽ തന്നെയിരുന്നു.തിരിച്ചു വരും വഴി അവൾക്കിഷ്ട്ടപ്പെട്ട ഭക്ഷണവും വാങ്ങി അപ്പാർട്ട്മെന്റിലേക്ക് കയറുമ്പോൾ സെക്യുരിറ്റി ഫുഡ്‌ കഴിഞ്ഞു ഒരെണ്ണം വീശുന്ന തിരക്കിലായിരുന്നു.അയാൾ നല്ല മൂഡിലെത്തിയിക്കുന്നു എന്ന് ഒറ്റ നോട്ടത്തിൽ വില്ല്യമിന് മനസിലായി. മദ്യം അയാളുടെ സിരകളിൽ പതിയെ ഉന്മാദത്തിന്റെ ലഹരി കത്തിച്ചു നിർത്തിക്കൊണ്ടിരിക്കുന്ന സമയം. വില്ല്യമിനെ കണ്ടതും അയാൾ പുറത്തേക്ക് വന്നു ക്രോസ്സ് ബാർ പൊക്കിക്കൊടുത്തു.അയാൾക്ക് ഒരു ചിരിയും സമ്മാനിച്ചുകൊണ്ട് പോകാൻ തുടങ്ങവേ അയാളുടെ ചോദ്യമെത്തിയിരുന്നു. "അപ്പൊ ഇതായിരുന്നല്ലെ സാറിന്റെ സന്തോഷം?ആ സെക്രട്ടറി ഒരു കാര്യം കിട്ടാൻ നോക്കിനടക്കുവാ" അപ്പാർട്ട്മെന്റിലേക്ക് കയറും മുന്നേ അവളെ പിന്നിലിരുത്തി അല്പം താന്ന് ഇരിക്കാൻ നിർദ്ദേശവും കൊടുത്ത ശേഷമാണ് അങ്ങോട്ട് കയറിയത്. പക്ഷെ അത് കയ്യോടെ സെക്യൂരിറ്റി കണ്ടപ്പോൾ വില്ല്യം ചമ്മാതിരുന്നില്ല. "അത് പിന്നെ ചേട്ടാ........"വില്ല്യം തല ചൊറിഞ്ഞു. "ആയിക്കോട്ടെ സാറെ.....ഞാനും ഇതിനൊക്കെ കൂട്ട് നിക്കുന്നയാളാ. നമ്മളെയൊന്ന് കാണണമെന്ന് മാത്രം
വന്ന സമയവും നന്ന് എല്ലാം ഉറക്കം പിടിക്കുന്ന ടൈം ആയി""അതല്ലേ ചേട്ടാ ഞാൻ അല്പം വൈകി വന്നതും.ചേട്ടൻ എൻട്രി ചെയ്യാതെ ഇരുന്നാൽ നാളെ ഞാൻ ഒന്നൂടെ കാണുന്നുണ്ട്.എന്താ പോരെ?" മുഖത്തെ ചമ്മൽ മറച്ചുകൊണ്ട് വില്ല്യം പറഞ്ഞു. "ഓഹ്...അത് മതി.പക്ഷെ വെളുക്കും മുന്നേ ആളെ പറഞ്ഞു വിട്ടേക്കണെ" ഒരു ഓർമ്മപ്പെടുത്തൽ പോലെ അയാൾ പറഞ്ഞു. അതിന് തലകുലുക്കി സമ്മതം മൂളി വില്ല്യം അവളുമായി അകത്തേക്ക് കയറി.

💬 Comments

View all comments