Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]
"ജീവിതത്തിൽ തോറ്റുപോയെന്ന് കരുതിയ എനിക്ക് ജീവിക്കണമെന്ന കൊതി തോന്നിത്തുടങ്ങിയത് നിന്നെ കണ്ടതിന് ശേഷമാ.നീ ടീച്ചർക്ക് കൊടുക്കുന്ന സ്നേഹം,കെയറിങ്,
പരിഗണന,അതൊക്കെ കണ്ടപ്പോൾ അതൊക്കെയനുഭവിച്ചു ജീവിക്കണം
എന്നെനിക്കും തോന്നി.
നിന്നെ അടുത്തറിഞ്ഞ ഒരോ നിമിഷവും ഞാനറിയാതെ തന്നെ നിന്നെ സ്നേഹിച്ചുപോയി.അറിയില്ല അതിനെയെങ്ങനെ വിവരിക്കണം എന്നുപോലും.ഒരുപക്ഷെ എല്ലാം ഒരു നിമിത്തമാവാം.ഗോവിന്ദ് അതിനൊരു കാരണമായി എന്ന് മാത്രം."
ആ ഒരു മറുപടി മതിയായിരുന്നു അവനവളെ നെഞ്ചോടു ചേർക്കാൻ.
*****
വില്ല്യം മരിച്ചതിൽപിന്നെ കഷ്ട്ടത്തിൽ ആയത് നമ്മുടെ സെക്യൂരിറ്റിയാണ്.
സെക്രട്ടറിയുടെ നോട്ടപ്പുള്ളിയായിരുന്ന അയാളുടെ പണിപോവാൻ അധികം താമസം വേണ്ടിവന്നില്ല.പതിവുകൾ പലതും മുടങ്ങിത്തുടങ്ങി.പോക്കറ്റ് കാലി ആവുന്നതല്ലാതെ അത് നിറയാനുള്ള വഴിയൊന്നും തുറന്നുകിട്ടിയതുമില്ല.
വിഷണ്ണനായി ഒരു പകൽ സമയം റോഡിലൂടെ നടക്കവേ ഒരു ലാൻഡ് ക്രൂയിസർ അയാൾക്ക് വട്ടം വന്നു നിന്നു.
"ആരുടെ നെഞ്ചത്തോട്ടു കേറാന്ന് നോക്കി നടക്കുവാ നീ പന്ന......."
പേടിച്ചു പിന്നിലേക്ക് ചാടിയ അയാൾ ഡ്രൈവിങ് സീറ്റിലേക്ക് നോക്കി മുരണ്ടു.പക്ഷെ അയാളെ ഞെട്ടിച്ചു കൊണ്ട് ഒരു പെണ്ണാണ് ഇറങ്ങിയതും.
"ആഹാ.....കൊള്ളാല്ലോ......ആളെ കൊല്ലാൻ ഇറങ്ങിയെക്കുവാ?വന്നു വന്ന് വഴിയിലിറങ്ങി നടക്കാൻ വയ്യ എന്ന സ്ഥിതിയായി."ആള് പെണ്ണാണെന്നറിഞ്ഞതും അയാൾ ഒന്നൂടെ ഉഷാറായി.പൈസയില്ലാതെ നിൽക്കുന്ന സമയം, ഒന്ന് പിഴിയാം എന്ന് കരുതിയ അയാൾ അവൾക്ക് നേരെ ശബ്ദമുയർത്തി.പക്ഷെ ഒരു ചെറുചിരിയോടെ അയാൾക്ക് അരികിലേക്ക് വരികയാണവൾ ചെയ്തത്.
അടുത്തെത്തിയ അവൾ അയാളുടെ തോളിൽ കൈവച്ചുകൊണ്ട് ചിരിച്ചതും അയാളൊന്നയഞ്ഞു തുടങ്ങി.
"ചേട്ടനെ എവിടെയൊക്കെ തിരക്കി.
ജോലിസ്ഥലത്തു തിരക്കിയപ്പോൾ അവിടെ വരുന്നില്ല എന്നറിഞ്ഞു.
വീട്ടിൽ ചെന്നപ്പഴോ അവിടെയുമില്ല.
തിരിച്ചു പോകുന്ന വഴിയാ കണ്ടത്.
എന്തായാലും വന്നത് വെറുതെ ആയില്ല."
"നിങ്ങൾ എന്തിനാ എന്നെ തിരഞ്ഞ്?
💬 Comments
View all comments