0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Author : alby Read All Parts 814
ആരാ നിങ്ങൾ?"അവളുടെ കൈ വിടുവിച്ചുകൊണ്ട് അയാൾ ചോദിച്ചു. "ഞാൻ ആരെന്നുള്ളതല്ല,എന്തിന് ചേട്ടനെ തിരക്കിവന്നു എന്നതിലാണ് കാര്യം.ഒന്ന് സംസാരിക്കണം,വണ്ടി ഉണ്ട്.എന്നിട്ട് എവിടെയാന്നു വച്ചാൽ കൊണ്ടുചെന്നാക്കാം." "എന്തേലും ഉണ്ടേൽ ഇവിടെ വച്ചു മതി." "ഇവിടെവച്ചു പറയാൻ കഴിയാത്തത് കൊണ്ടല്ലേ ചേട്ടാ.ഒന്ന് സഹകരിക്ക്. ഒന്നുല്ലെലും ഞാനൊരു പെണ്ണല്ലേ? അതും ഒറ്റക്ക്." "ഒന്ന് പൊ കുഞ്ഞേ....കുറച്ചു ദിവസം മുന്നേ ഇങ്ങനെയൊരു വണ്ടി വന്നു നിന്നതിന്റെ ക്ഷീണം മാറിയിട്ടില്ല. അപ്പഴാ അടുത്തത്." "അറിഞ്ഞു,അതിന്റെ ബാക്കിയായിട്ട് പണി പോയത് മിച്ചം.വാട്ടീസിന് പോലും കാശില്ല.വീട്ടിലും അവസ്ഥ മോശം.കുറച്ചു സമയം എനിക്ക് തന്നാൽ അത് ചേട്ടനും ഗുണമുള്ള കാര്യവാ" "ഇപ്പൊ ഒള്ള കൊണമൊക്കെ മതി. ഇനിയൊരു പ്രശ്നം തലയിൽ കേറ്റി വക്കാൻ വയ്യ.എന്നെ ഒഴിവാക്കിവിട്" അയാൾ ഒഴിയാൻ ശ്രമിച്ചു. അവൾ പേഴ്‌സ് തുറന്നു.ഒരുകെട്ട് രണ്ടായിരത്തിന്റെ നോട്ടെടുത്ത് അയാൾക്ക് നേരെ വീശി.അയാളുടെ മുഖം അല്പമൊന്ന് തെളിഞ്ഞു.പക്ഷെ അതുപോലെ മങ്ങുകയും ചെയ്തു.
"അന്നൊരു കുപ്പിയായിരുന്നു എന്നെ മോഹിപ്പിച്ചത്.അതിന്റെയാ വഴിനീളെ ഉള്ള ഈ നടപ്പ്.ഇനി ഇത്‌ വാങ്ങിച്ചിട്ട് വേണം അതിലും വലുത് കിട്ടാൻ." അയാൾ അത് നിരസിച്ചുകൊണ്ട് പറഞ്ഞു. "കിട്ടും......പോയതിനെക്കാൾ നല്ല ജോലി.താല്പര്യമുണ്ടെങ്കിൽ ഇത്‌ സ്വീകരിക്കാം.എന്നിട്ട് എന്റെ കൂടെ ഒന്ന് വരികയും വേണം."അവൾ അയാളെ വിടാൻ തയ്യാറല്ലായിരുന്നു. ഒന്നും മനസിലാവാതെ അയാളവളെ നോക്കി.പാതി തെളിഞ്ഞ മുഖത്ത് ചില ചോദ്യങ്ങളും.അതവൾ വായിച്ചെടുക്കുകയും ചെയ്തു. "ചേട്ടാ.....ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. വഴിയിൽ വച്ചു സംസാരം വേണ്ട. ചേട്ടൻ കയറൂ,എല്ലാം വിശദമായി തന്നെ പറയാം." വഴിമുട്ടിനിന്നിരുന്ന അയാൾ അവളെ വിശ്വസിച്ചു വണ്ടിയിലേക്ക് കയറി. വണ്ടി മുന്നോട്ട് നീങ്ങി,അപ്പോഴും അയാൾ അവളുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ടിരുന്നു.എന്താണ് അവളുടെ ഉദ്ദേശം?ഈ യാത്രയുടെ ലക്ഷ്യമെന്ത്?എന്നിങ്ങനെ ഒരുപിടി

💬 Comments

View all comments