0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Author : alby Read All Parts 815
ചോദ്യങ്ങളും അയാളുടെ മുഖത്തുണ്ട്. "ചേട്ടന് എന്നോടെന്തോ ചോദിക്കാനുണ്ട്.ധൈര്യമായിട്ട് ചോദിക്കണം." "ആരാ നിങ്ങൾ?എന്തിനാ നിങ്ങൾ എന്നെ സഹായിക്കുന്നത്?" "കഴിഞ്ഞോ?"അവൾ ചോദിച്ചു. "ആദ്യം ചോദിച്ചതിന് മറുപടി പറയ്‌" "ഞാനാരെന്ന് വഴിയെ മനസിലാവും. എനിക്ക് വേണ്ടപ്പെട്ട ഒരാൾ കാരണം താങ്കൾക്ക് ജോലി നഷ്ട്ടമായി,സൊ അതിനൊരു പ്രായശ്ചിത്തം.അതാണ് സഹായിക്കുന്നതിന്റെ കാരണവും. ഇത്രേം അറിഞ്ഞാൽ മതിയോ?" "വേണ്ടപ്പെട്ടയാളോ............?അതാരാ അത്രയും വേണ്ടപ്പെട്ട വ്യക്തി?" "അന്ന് ഫ്ലാറ്റിൽ മരിച്ചത് എനിക്ക് വളരെ വേണ്ടപ്പെട്ടയാളാ.പേര് വില്ല്യം. അവനെ ചേട്ടനൊന്ന് സഹായിച്ചു, അതിന്റെ പേരില് ജോലിയും പോയി. കഴിഞ്ഞ ദിവസമാണ് ഞാൻ ചേട്ടന്റെ കാര്യങ്ങളറിയുന്നത്.അവൻ മരിച്ചു, അവനെ സഹായിച്ചു എന്നതുകൊണ്ട് ഒരാൾ ബുദ്ധിമുട്ടരുത് എന്ന് തോന്നി. അതുകൊണ്ടാണ് ചേട്ടനെ തിരക്കി ഇറങ്ങിയത് പോലും" "ഇപ്പൊ എങ്ങോട്ടാ ഈ പോക്ക്? "ചേട്ടൻ പേടിക്കുവൊന്നും വേണ്ട. ധൈര്യമായിട്ടിരിക്ക്" പേടിയുണ്ടെങ്കിലും അതു മുഖത്ത് കാണിക്കാതെയാണ് അയാൾ വണ്ടിയിലിരിക്കുന്നത്.കുറച്ചു നേരത്തെ ഡ്രൈവിന് ശേഷം അവൾ ഒരു ഓഫിസ് സമുച്ചയത്തിലേക്ക് വണ്ടിയോടിച്ചുകയറ്റി.ഗേറ്റിൽ നിന്ന സെക്യൂരിറ്റി അവൾക്ക് അഭിവാദ്യം നൽകി.മെയിൻ എൻട്രൻസിൽ കാർ നിർത്തിയിറങ്ങുമ്പോൾ വണ്ടി മാറ്റി ഇടനായി മറ്റൊരു സെക്യൂരിറ്റി എത്തിക്കഴിഞ്ഞിരുന്നു. അവൾക്കൊപ്പം അകത്തേക്ക് കയറുമ്പോൾ റിസെപ്ഷന് തൊട്ടു പിറകിലുള്ള ഭിത്തിയിൽ അയാൾ ആ പേര് വായിച്ചു."എംപയർ ഗ്രൂപ്പ്‌"
"ചേട്ടൻ വന്നേ......"തന്റെകൂടെയുള്ള ആളെയും കൊണ്ട് ദിവ്യ ഉള്ളിലേക്ക് നടന്നു.അവർ ഒരു ഓഫിസ് മുറിയുടെ വാതിൽക്കൽ എത്തി.വരുന്ന വഴി ജോലിക്കാരൊക്കെ അവൾക്ക് മര്യാദ കൊടുക്കുന്നത് അയാൾ ശ്രദ്ധിച്ചു. ക്യാബിനിലേക്ക് കയറുമ്പോൾ പുറത്ത് എഴുതിവച്ചിരുന്ന ബോർഡ് വായിക്കാനും അയാൾ മറന്നില്ല. "വിനോദ്.....മാനേജിങ് ഡയറക്ടർ" ***** "....വില്ല്യമിന്റെ മരണം...."അത് സ്ഥലം എസ് ഐ വിക്രമനെ സംബന്ധിച്ച് തലവേദനതന്നെയായിരുന്നു.ഒരു പ്രഫഷണൽ ടച്ചോടെയുള്ള മർഡർ,

💬 Comments

View all comments