0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Author : alby Read All Parts 817
മറ്റൊരുവശം ഇനി എന്ത് ചെയ്യും.എങ്ങനെ,എവിടെ നിന്ന് തുടങ്ങും എന്ന് ചിന്തിച്ച വിക്രം സെക്യൂരിറ്റിയെയും ഗോവിന്ദിനെയും ഒരിക്കൽ കൂടെ കാണുവാൻ തീരുമാനിച്ചു.ഒപ്പം സൈബർസെല്ലിൽ ജോലി ചെയ്യുന്ന തന്റെ സുഹൃത്തിനെ വിളിച്ച് അപ്പാർട്ട്മെന്റ് പരിസരത്തെ ടവറിന് കീഴിൽ അന്നേ ദിവസം രാത്രി വന്നുപോയ നമ്പറുകളെക്കുറിച്ച് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട ശേഷമാണ് വിക്രം ഉറക്കം പിടിച്ചതു പോലും. *****
സമയം ആറുമണി കഴിഞ്ഞു.സന്ധ്യ രാത്രിക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു. ഒരു മേശക്കുചുറ്റുമിരുന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്ന തിരക്കിലാണ് ശംഭുവും സുരയും, കൂടെ ജമാലുമുണ്ട്.പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ മാധവനാണ്."എന്നോട് പറയാതെയുള്ള ഏർപ്പാട് അത്ര നല്ലതാണോ ശംഭു.......?"ഒന്ന് ചിരിച്ചിട്ടാണ് മാധവനത് ചോദിച്ചത്. "അത് പിന്നെ മാഷെ........"അവൻ തല ചൊറിഞ്ഞു. "ചുമ്മാ പറഞ്ഞതാടാ"മാധവനവന്റെ പുറത്ത് തട്ടി."അടുത്തു കിടന്ന കസേര വലിച്ചിട്ട് മാധവനും അവരോടൊപ്പം ചേർന്നു."എങ്ങനെ പോകുന്നു ഇരുമ്പേ.........ആ ടീച്ചറ് സേഫ് അല്ലെ?"ഒപ്പം സുരയോടുള്ള ചോദ്യവുമെത്തി. "അവിടെ ഓക്കേ ആണ് മാഷെ. പിള്ളേർ കാവലിനുണ്ട്.മറ്റു പ്രശ്നങ്ങളൊന്നുമില്ല."സുര മറുപടി നൽകി. "ഇനി ഈ പ്രശനങ്ങൾ നീളരുത്. അതിനുള്ള വഴി നോക്കണം."തന്റെ തീരുമാനം മാധവനറിയിച്ചു. "അതാണ് മാഷെ ഞങ്ങളും പറഞ്ഞു കൊണ്ടിരുന്നത്.ഇതിങ്ങനെ നീണ്ടാൽ പെണ്ണുങ്ങളുടെ കാര്യമല്ലെ.......ഒരു സമാധാനവുമുണ്ടാവില്ല."ജമാൽ പറഞ്ഞു. "ഇപ്പോൾ തന്നെ നമ്മളെ ബന്ധിപ്പിക്കുന്ന കുറച്ചു തെളിവുകൾ എസ് ഐക്ക് ലഭിച്ചിട്ടുണ്ട്.ഒട്ടും പ്രതീക്ഷിക്കാതെ നടന്നതുകൊണ്ട് പറ്റിയതാണത്.അത്ര ചെറിയ സമയം കൊണ്ട് എല്ലാം വെടിപ്പായതുമില്ല. പക്ഷെ കിട്ടിയ ഫോൺ ഡീറ്റൈൽസും മറ്റു വിവരങ്ങളും വച്ച് ശംഭുവിൽ വരെ അവനെത്തി.കുറുക്കനാണവൻ അതുകൂടാതെ അവന്റെ പക.......... സൂക്ഷിച്ചേ പറ്റൂ." "ശരിയാണ് ഇരുമ്പേ........ഞാനാണ് അവന്റെ ലക്ഷ്യം.എന്നിലെത്താൻ ലഭിച്ച വഴിയാണ് ഭൈരവൻ,അവൻ വഴി എന്റെ

💬 Comments

View all comments