0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Author : alby Read All Parts 818
മക്കളിലേക്ക്.പിന്നെ അവന് കാര്യങ്ങൾ എളുപ്പമാവും." മാധവൻ കൂട്ടിച്ചേർത്തു. "തെളിവുകൾ നമ്മുക്ക് അനുകൂലം ആക്കിയെടുക്കണം.ഫോൺ കാൾസ് നമ്മുക്ക് പറഞ്ഞുനിൽക്കാം.പക്ഷെ മറ്റു വിവരങ്ങളോ?കോൺസ്റ്റബിൾ ദാമോദരൻ നമ്മുടെ ആളായത് കൊണ്ട് കാര്യങ്ങളുടെ കിടപ്പുവശം മനസിലായി.അവന് കിട്ടിയ ഡി എൻ എയും വിരലടയാളങ്ങളും നെഗറ്റീവ് ബ്ലഡ്‌ ഗ്രൂപ്പും,അത് ഇവിടുത്തെ കുട്ടികളുടെതാണെന്ന് തെളിഞ്ഞാൽ കാര്യങ്ങൾ കൈവിട്ടുപോകും"സുര പറഞ്ഞു. "അതെ മാഷെ...... അവന് സംശയം ഉണ്ട് ഇവിടുത്തെ കുട്ടികളുടെ പങ്ക്. പെണ്ണിന്റെ സാന്നിധ്യം അവനറിയാം. ഒപ്പം നമ്മുടെ ആ സമയത്തുള്ള കാൾ ഹിസ്റ്ററി,ഇരുമ്പിനെ ഹോസ്പിറ്റലിൽ കണ്ടത്,ഇതൊക്കെയാണ് പ്രധാനം. നമ്മുക്കെതിരെ സാഹചര്യത്തെളിവ് മാത്രമെങ്കിൽ ചേച്ചിമാർക്കെതിരെ ഉള്ളത്........."ശംഭു മുഴുവനാക്കിയില്ല. "ശരിയാണ് മാഷേ.....സാഹചര്യങ്ങൾ തമ്മിൽ കൂട്ടിയിണക്കിയാണ് അവൻ ശംഭുവിൽ വരെയെത്തിയത്.വെട്ടു കൊണ്ട് ഭൈരവൻ വീണതെവിടെ എന്നവനറിയണം.കൂടാതെ ആയുധം എവിടെ ഒളിപ്പിച്ചുവെന്നും.ശംഭുവിൽ നിന്ന് അതറിഞ്ഞിരുന്നുവെങ്കിൽ നമ്മൾ ഇന്നിങ്ങനെ ഒത്തുകൂടില്ല." ജമാൽ പറഞ്ഞു.
"അത്ര അനുഭവിച്ചിട്ടും ഇവൻ വായ തുറക്കാഞ്ഞത് രക്ഷയായി.അതിന്റെ പലിശ കൊടുത്തു,മുതലിപ്പോഴും ബാക്കിനിൽക്കുന്നു.ഇപ്പോൾ രാജീവ് എണീറ്റുനടന്നു എന്നാണ് കേട്ടത്." സുര പറഞ്ഞു. "അപ്പൊ അവന് അടുത്ത കൊട്ട് കൊടുക്കാനുള്ള സമയമായി.ആ വീഡിയോ ഒരു ബലത്തിനുണ്ടെങ്കിലും മാധവൻ ഒരു ചെറ്റയല്ല.ആയിരുന്നു എങ്കിൽ അവന് പകരം എന്റെ ആള് ഇവിടെ ചാർജെടുത്തെനെ.പക്ഷെ ആ പെണ്ണിനെ അവന്റെ കയ്യിൽ കിട്ടിയാൽ നമ്മൾ പെടുമെന്നുള്ള കാര്യവും തീർച്ച."മാധവൻ പറഞ്ഞു. "അതെ മാഷെ........അവളെ ഊരിയെടുക്കാൻ അവൻ ശ്രമിക്കും. പക്ഷെ അത് അവന്റെ മോഹമായി തുടരുമെന്ന് മാത്രം.എന്തായാലും സുരയുള്ളപ്പോൾ ആ ടീച്ചറുപെണ്ണ് അവന്റെ ആയുധമാവില്ല.ഇനി ആ വീഡിയോ എടുത്തു പ്രയോഗിച്ചാലും ആ ടീച്ചറുപെണ്ണ് നാറും എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല.എറിയാൻ അവനൊരു സസ്‌പെൻഷൻ കിട്ടും. ആകെയൊരു പ്രയോജനം രാജീവ്‌ കളത്തിൽനിന്നു

💬 Comments

View all comments