0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Author : alby Read All Parts 819
മാറിക്കിട്ടുമെന്നതാ. അതുകൊണ്ട് വിലപേശാം എന്നു കരുതിയാൽ അവളെയും അവന് വിട്ടുകൊടുക്കേണ്ടിവരും.പിന്നീട് കളിക്കുന്നത് അവനായിരിക്കും. ഇപ്പൊ അവളെ അവന്റെ കയ്യിൽ കിട്ടാതെ നോക്കേണ്ടതും നമ്മുടെ ആവശ്യമായി."സുര പറഞ്ഞുനിർത്തി "അന്ന് ഇവനെയിറക്കാൻ അതെ ഒരു വഴിയുണ്ടായിരുന്നുള്ളൂ.ഇനിയുള്ള പ്രശ്നങ്ങൾക്കൊരു പരിഹാരം,അത് മാത്രം നോക്കിയാൽ മതി."ജമാൽ തന്റെ ഭാഗം പറഞ്ഞു. "രാജീവന് അറിവുള്ള സ്ഥിതിക്ക് ഒരു റെയ്ഡോ മറ്റോ ഉണ്ടായാൽ.ചിത്ര മിസ്സിങ് കേസ് ഇപ്പോഴും ആക്റ്റീവ് ആണ്."ശംഭു തന്റെ സംശയം ഉന്നയിച്ചു. "അവൻ ചിത്രയെ കയ്യിൽ കിട്ടാൻ ശ്രമിക്കും.പക്ഷെ അത്ര പെട്ടെന്ന് ആക്ട് ചെയ്യില്ല.കാരണം ആ വീഡിയോ ലീക്കാവാതിരിക്കാനുള്ള പ്രതിരോധം തീർത്തിട്ടേ അവൻ അടുത്ത ചുവടുവെക്കൂ"ജമാലാണ് അതിന് മറുപടികൊടുത്തത്. "എന്തായാലും ഗോവിന്ദ്.........അവൻ ഇങ്ങനെയൊക്കെ ചെയ്യുമെന്ന്....... ഇപ്പഴും പറ്റുന്നില്ല മാഷേ."സുരക്ക് അതപ്പോഴും ദഹിച്ചിരുന്നില്ല. "അവന്റെ കാര്യത്തിലാണ് എനിക്ക് തെറ്റു പറ്റിയതും.പക്ഷെ ഇവൻ പറയുന്നത് നമ്മൾ അറിയാത്ത ആരോ എതിരെ നിക്കുന്നുണ്ടെന്നാ. പ്രത്യക്ഷത്തിൽ ഉള്ളവനൊന്നും ഒരു എതിരാളിയെ അല്ല.പക്ഷെ ഇവൻ തറപ്പിച്ചു പറയുമ്പോൾ........"മാധവൻ അടുത്ത പ്രശ്നം ഉന്നയിച്ചു. "അതെ മാഷേ അവരുടെ ശക്തിയും ബലഹീനതയും നമ്മുടെ കൈവെള്ളയിലുണ്ട്.പക്ഷെ നമ്മൾ അറിയാത്ത ഒരു ശത്രു........അങ്ങനെ ഒരാൾ......അങ്ങനെ ഉണ്ടോടാ ശംഭു?" "എന്റെ മനസ്സ് അങ്ങനെ പറയുന്നു ഇരുമ്പേ" "നിന്റെ മനസ്സിന്റെ തോന്നലല്ല.കാര്യം കാരണസഹിതം പറയണം."ജമാൽ പറഞ്ഞു. "ഇക്കാ.......ഒന്നുമില്ലാതെ ഞാൻ എന്തെങ്കിലും പറയുമെന്ന് ഇക്കക്ക് തോന്നുന്നുണ്ടോ?"
"അതില്ല..........നീയെന്താ പറയാൻ ശ്രമിക്കുന്നത്?"സുര ചോദിച്ചു. മാധവൻ ഇതെല്ലാം ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. "ശ്രദ്ധിച്ചു കേൾക്കണം.ഇതുവരെ നമ്മുടെ നിഗമനം ഗോവിന്ദും വില്ല്യമും ചേർന്നുള്ള പദ്ധതിയാണ് ഭൈരവന്റെ അക്രമണം എന്നല്ലേ?പക്ഷെ നമ്മൾ വിട്ടുപോയ ഒരു കാര്യമുണ്ട്."അവൻ അവരെയൊന്ന് നോക്കി.ബാക്കി പറയ്‌ എന്ന് മാധവൻ കണ്ണുകാണിച്ചു. "വില്ല്യമിനെയും ഗോവിന്ദിനെയും

💬 Comments

View all comments