0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Author : alby Read All Parts 823
ഞെട്ടി.അവൻ ഒരു ചിരിച്ചതെയുള്ളൂ."പിന്നെ ഇരുമ്പിന്റെ സാന്നിധ്യമില്ലെന്നാരാ പറഞ്ഞെ.പണി ചെയ്തതവളാണ് അത് വൃത്തിയായി ചെയ്തിട്ടുമുണ്ട്.സുരയണ്ണനാ പൊളിക്കാൻ കിടന്ന പഴയ കാറും വ്യാജ നമ്പറുമെല്ലാം ശരിയാക്കിത്തന്നത്.പക്ഷെ അപ്പോൾ ഞാൻ പറഞ്ഞില്ല,പറഞ്ഞാൽ എന്നെ കേറിക്കളിക്കാൻ സമ്മതിക്കില്ല.
അതുകൊണ്ട് എല്ലാം നടന്നുകഴിഞ്ഞ് ഒരു കുപ്പിയും പ്രെസന്റ് ചെയ്തിട്ടാ കാര്യം അവതരിപ്പിച്ചത്.പക്ഷെ കുറെ ചീത്ത കേട്ടു,ഞാൻ ഫോർവേഡ് കളിച്ചതുകൊണ്ട്."ശംഭു തുടങ്ങിയത് പൂർത്തീകരിച്ചുകൊണ്ട് പറഞ്ഞു."സ്നേഹം കൊണ്ടാണ് മാഷെ,ഇവന് വല്ലോം പറ്റിയാ വീണക്കുഞ്ഞ് വച്ചേക്കുവോ എന്നെ.പിന്നെ ശംഭു അവളോടൊരു അന്വേഷണം പറയ്. ഈ സുരച്ചേട്ടന് ഇതുപോലെ വല്ല ആവശ്യോം വന്നാൽ സഹായിക്കണം എന്നും പറ.ഈ കൃത്യത്തിൽ കൂടെ നിന്ന് സഹകരിക്കാൻ കഴിയാഞ്ഞ വിഷമവും അറിയിച്ചേക്ക്." "പെണ്ണാണെന്നറിഞ്ഞപ്പോൾ അണ്ണന്റെ ആവേശം കണ്ടില്ലേ ശംഭു." ജമാൽ കളിയായിട്ട് പറഞ്ഞു. "ഒന്ന് പോടെ.......നമ്മുടെ മേഖലയിൽ ഇങ്ങനെയൊരാളെക്കുറിച്ചറിഞപ്പോ ഒരിത്,അത്രെയുള്ളൂ.നീ കൂടുതൽ മെനക്കെടുത്താതെ വരുന്നുണ്ടോ. സമയം വൈകുന്നു." അത്യാവശ്യമുള്ളതിനെല്ലാം ഒരു ധാരണ വരുത്തിയശേഷം ഇരുമ്പ് പോകാനിറങ്ങി,ജമാലും.ഗോവിന്ദിനെ ഒന്ന് നിരീക്ഷിക്കാനും ഭൈരവനെ കുറിച്ച്,അവൻ ഇറങ്ങിയശേഷമുള്ള കാര്യങ്ങൾ പ്രത്യേകമന്വേഷിക്കാനും ജമാലിന് ചുമതല നൽകിയശേഷമാണ് അവർ പിരിഞ്ഞത്.അവർ പോയതും കളപ്പുര പൂട്ടി ശംഭുവും ഇറങ്ങി,കൂടെ മാധവനും. അവരിറങ്ങുമ്പോൾ ഇരുട്ടിൽ നിന്ന് ഒരു രൂപം വെളിച്ചത്തിലേക്ക് വന്നു. വീണയായിരുന്നു അത്.അത്താഴം കാലമായിട്ടും ശംഭുവിനെയും മാഷിനെയും കാണാതെ തിരക്കി വന്നതാണവൾ.ആ കണ്ണുകൾ നിറഞ്ഞിരുന്നു.അവരോട് ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞുനടന്നു. കരഞ്ഞുകൊണ്ട് ഒരോട്ടമായിരുന്നു പിന്നെ."ഒന്ന് ചെന്ന് നോക്കെടാ"എന്ന് മാധവൻ പറഞ്ഞതും ശംഭു പിറകെ ഓടി. തറവാട്ടിൽ ചെല്ലുമ്പോൾ ഗായത്രി ഊണ് മേശക്കരികിലുണ്ട്."എന്താടാ ചേച്ചി കരഞ്ഞുകൊണ്ട് വന്നേ?" ശംഭുവിനെ കണ്ടതും അവൾ ചോദിച്ചു. "പറയാം.......എന്നിട്ട് അതെന്തിയെ?" "മേളിലേക്ക് പോയിട്ടുണ്ട്.പിന്നാലെ അമ്മയും" "ഞാനൊന്ന് നോക്കട്ടെ."അതും പറഞ്ഞുകൊണ്ട്

💬 Comments

View all comments