Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]
ശംഭു മുകളിലേക്ക് കയറി.ചെല്ലുമ്പോൾ വീണ കട്ടിലിൽ കമിഴ്ന്നു കിടപ്പുണ്ട്.സാവിത്രി അവളുടെ നെറുകയിൽ തലോടി കാര്യം തിരക്കുന്നുമുണ്ട്.അവൻ സാവിത്രിയോട് പൊക്കോളാൻ കണ്ണ് കാണിച്ചു.അവർ പോയതും അവൻ അവളുടെ അടുത്തിരുന്നു.പതിയെ അവളുടെ മുടിയിൽ തഴുകി.
"ചേച്ചിപ്പെണ്ണെ......."അവൻ പതിയെ വിളിച്ചു.
പക്ഷെ വിളി കേൾക്കാതെ അവൾ കൈ തട്ടിമാറ്റി.അവൻ വീണ്ടും അതാവർത്തിച്ചു.അവൾ കൈ തട്ടിമാറ്റിക്കൊണ്ടെയിരുന്നു.അവൻ അതൊന്നും കാര്യമാക്കാതെ അവളുടെ നെറുകയിൽ തലോടി.
പക്ഷെ ഇപ്രാവശ്യം എതിർപ്പൊന്നും ഉണ്ടായില്ല.
"വില്ല്യം..........അവൻ തീർന്നു അല്ലെ?"
കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ ചോദിച്ചു.അതിനുള്ള മറുപടി അവനൊരു മൂളലിൽ ഒതുക്കി.
"ചത്തുമലച്ചു കിടക്കുന്നത് കാണാൻ കഴിഞ്ഞില്ല.അതിനുള്ള അവസരം ശംഭുസ് എനിക്ക് തന്നില്ല.എന്നെ അറിയിക്കാതെ ഇവിടെയിരുന്നു കൊണ്ട് തന്നെ എല്ലാം ചെയ്തിട്ട് ഒരു
വാക്കെങ്കിലും എന്നോട് പറയാൻ.....?"
"അതുപിന്നെ............."
അവൻ വാക്കുകൾക്കായി പരതി.
"എനിക്ക് വേണ്ടി ഇത്രേം ചെയ്തിട്ട്, അതും ഒറ്റക്ക്.ആരോടെങ്കിലും പറഞ്ഞിട്ടാകാമായിരുന്നില്ലേ.ഒന്ന് പിഴച്ചിരുന്നെങ്കിലോ?"അതും പറഞ്ഞ് അവൾ തിരിഞ്ഞവനെ ചുറ്റിപ്പിടിച്ചു.
"ഈ പെണ്ണ് മനസ്സുരുകി പ്രാർത്ഥന ചെയ്യുമ്പോൾ ഞാൻ തോക്കുമെന്ന് തോന്നുന്നുണ്ടോ?"
"ഒരു വാക്ക് എനിക്ക് തരണം.
പറ്റുമൊ?"
"എന്താ.........?"
"ഒറ്റക്ക് ഒന്നിനും ഇറങ്ങിത്തിരിക്കരുത്
പിന്നെ ഗോവിന്ദ്........അവന്റെ മരണം എനിക്ക് കാണണം."
സമ്മതം എന്നറിയിച്ചുകൊണ്ട് അവൻ അവളെ ഇറുക്കിപ്പുണർന്നു.
വീണയെ സമാധാനിപ്പിച്ച് അവളെയും
കൊണ്ട് അത്താഴത്തിനെത്തുമ്പോൾ മാഷും ടീച്ചറും ഗായത്രിയും
അവർക്കായി കാത്തിരിക്കുകയായിരുന്നു.
*****
ഗോവിന്ദ് രാജീവനുമായി പരിചയം പുതുക്കിപ്പോന്നു.അപ്പോഴുമയാൾ ലീവിൽ തന്നെ തുടരുകയാണ്.
രഹസ്യമായി മാധവനെതിരെയുള്ള കരുനീക്കമാണ് ഉദ്ദേശം.മാധവന്റെ കുരുക്കിൽ നിന്നും പുറത്തുചാടിയിട്ട് മതി തിരികെ ജോലിയിലെക്കുള്ള പ്രവേശനം എന്നയാൾ തീരുമാനിച്ചിരുന്നു.അതിനായുള്ള ചരടുവലിക്ക് സഹായിക്കാൻ പുതിയ സുഹൃത്ത് തന്റെ പിന്നിലുണ്ടെന്നതും രാജീവന് നൽകിയ ആത്മവിശ്വാസം നന്നല്ല.മാത്രമല്ല
💬 Comments
View all comments