0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Author : alby Read All Parts 826
രാജീവന്റെ അഭാവത്തിൽ സ്റ്റേഷൻ ഭരണം നടത്തിപ്പോരുന്ന പത്രോസ്,അയാൾ പറയുന്നത് അക്ഷരം പ്രതി നടപ്പിലാക്കിക്കൊണ്ടിരുന്നു. ആദ്യം ചിത്രയെ തന്റെ കൈകളിൽ കിട്ടാനുള്ള വഴിയാണ് നോക്കിയത്. പക്ഷെ സുരയുടെ താവളത്തിൽ നിന്ന് പുറത്തെത്തിക്കുകയെന്ന വളരെ കുഴപ്പം പിടിച്ച വഴിയിൽ നിന്ന് അല്പം കൂടി എളുപ്പമുള്ള മറ്റൊരു മാർഗം തുറന്നുകിട്ടിയത് ഗോവിന്ദിനെ പരിചയപ്പെട്ടതിന് ശേഷമാണ്. കാരണം,അവളെ കയ്യിൽ കിട്ടുക എന്നതിന് ഉപരി മാധവന്റെ കയ്യിലെ ക്ലിപ്പ്സ് കൈക്കലാക്കുക എന്നതായിരുന്നു രാജീവന്റെ ലക്ഷ്യം. ഒരു പീഡനക്കേസിന് സാധ്യതയുണ്ട് എങ്കിലും ആ ഒരൊറ്റ ക്ലിപ്പിന് മേൽ തന്റെ തൊപ്പി പോകുമെന്നതും ശേഷം വരുന്നത് മാധവന്റെയാളാവും എന്നുള്ളത് കൊണ്ടും മർമ്മത്തു കൊട്ടാനുള്ള ആ വടിയിലെ വളവ് നിവർത്താൻ ഗോവിന്ദ് നൽകിയ വിവരങ്ങൾക്കൊണ്ട് കഴിയും എന്ന് രാജീവന് ഉറപ്പായിരുന്നു.ഒപ്പം മറ്റു പല
ലാഭങ്ങളും അയാൾ സ്വപ്നം കണ്ടു. അതുകൊണ്ട് തന്നെ ആ വഴിയിലൂടെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.അതുമായി ബന്ധപ്പെട്ട് അവസാനവട്ട ചർച്ചക്കായാണ് രാജീവ്‌ സ്റ്റേഷൻ പരിധിക്ക് പുറത്ത് സ്ഥിതിചെയ്യുന്ന തെങ്ങിൻതോപ്പിലെത്തിയത്.ഒപ്പം പത്രോസും സലീമും ഗോവിന്ദുമുണ്ട്. തോപ്പിന്റെ മധ്യത്തിലായി ചെറിയൊരു ഷെഡുണ്ട്.തോട്ടം നോക്കുന്നയാൾക്ക് താമസം അവിടെ ആണ്.അതിനുള്ളിലാണ് രാജീവ്‌ തന്റെ സുഹൃത്ത് വരുന്നതും കാത്ത് പ്രതീക്ഷയോടെയിരിക്കുന്നത്. അതുവരെയുള്ള പദ്ധതി പ്രകാരം ഗോവിന്ദൻ പറഞ്ഞ സാക്ഷിയെ പെറ്റി കേസിൽ അറസ്റ്റ് ചെയ്യുകയും വിശദമായ ചോദ്യം ചെയ്യലിൽ മുൻപ് മാധവന്റെ വീട്ടിൽ നടത്തിയ ആക്രമണത്തിന്റെ കഥ പുറത്ത് വരികയും ചെയ്തു എന്നാണ് സ്റ്റേഷൻ രേഖകളിലുള്ളത്.രാജീവ്‌ ആ മൊഴിയെ ഭൈരവൻ വധവുമായി ബന്ധിപ്പിച്ചു.ഇനി മാധവന്റെ വീട്ടിലൊരു റെയ്ഡ്,വീണ-ഗായത്രി എന്നിവരുടെ അറസ്റ്റ്,ശേഷം മാധവനെ സമ്മർദ്ദത്തിലാക്കി തങ്ങളുടെ വഴിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.ഒടുക്കം മർമ്മത്തുള്ള അടിയിൽ മാധവൻ

💬 Comments

View all comments