Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]
സൂചനയായി
എന്റെ കൂട്ടുകാരനെ തീർത്തു.ഇപ്പൊ
അതിന്റെ കേസ് വേറെ നടക്കുന്നു.
കൂടാതെ മാധവന്റെ സ്വത്തിൽ കണ്ണ് നട്ടു വരുത്തിവച്ച ബാധ്യതയിപ്പോൾ കഴുത്തറ്റം വന്നുനിൽക്കുന്നു.ഇതിൽ നിന്നൊക്കെയൊരു രക്ഷ........."
"അപ്പോൾ വളർത്തിയതിന്റെ നന്ദി അങ്ങ് മറന്നു.ഇപ്പൊൾ മാധവൻ തീരെണ്ടത് നിന്റെ ആവശ്യംകൂടിയാണ് ഒപ്പം സ്വയം രക്ഷിക്കുകയും വേണം.അതല്ലേ നിന്റെ ആവശ്യം?"
"എക്സാക്ട്ലി"
ഒന്ന് ആലോചിച്ചശേഷം രാജീവ് ഗോവിന്ദിന് നേരെ കൈ നീട്ടി.വന്ന കാര്യം നടന്ന സന്തോഷത്തിൽ ഗോവിന്ദ് ഹസ്തദാനം സ്വീകരിച്ചു.
ഇതിനൊക്കെ സാക്ഷിയായി സലിമും.
"എന്നിട്ട് അവൻ...... ആ വിറ്റ്നസ് എവിടെയുണ്ട് ഗോവിന്ദ്?"
"പറയാം സർ.......ഒരു സമവായത്തില് എത്തിയതല്ലെയുള്ളൂ.സമയം വരുമ്പോൾ അവൻ മുന്നിലുണ്ടാവും."
"കൂടെ നിക്കുന്നവനെ രാജീവ് കൈ വിടില്ല."
"..മ്മ്മ്മ്മ്.."ഗോവിന്ദനൊന്ന് മൂളി.
"ഒന്ന് ചോദിക്കട്ടെ...അന്ന് ഇതൊക്കെ
നടക്കുന്ന സമയം മാധവനുമായി പിരിഞ്ഞിരുന്നോ?""ഇല്ല സർ.....അന്നും ചില പ്രശ്നങ്ങൾ
ഉണ്ടായിരുന്നു,
വീടുവിട്ടിറങ്ങിയിരുന്നില്ല എന്നുമാത്രം.
അതുകൊണ്ടാണ് ഒരു പകല് കൊണ്ട് അവിടം പഴയപടിയായെന്ന കാര്യം എനിക്ക് മനസിലാക്കാൻ സാധിച്ചതും
അവിടെ ഒന്ന് ചികഞ്ഞാൽ ചിലപ്പോൾ വല്ല തുമ്പും കിട്ടിയേക്കും"
"സാധ്യതയില്ല ഗോവിന്ദ്.ഇത്രയും ദിവസം കഴിഞ്ഞില്ലേ?"സലിം പറഞ്ഞു
"അങ്ങനെ തള്ളിക്കളയണ്ട അളിയാ.
എന്തെങ്കിലും കിട്ടാതിരിക്കില്ല.അത്ര കുറഞ്ഞ സമയത്തിനുള്ളിൽ അവർ അത് പഴയപടിയാക്കിയെങ്കിൽ
അവർ ശ്രദ്ധിക്കാതെ വിട്ട എന്തെലും കിട്ടാതിരിക്കില്ല.വഴിയെ ആലോചിച്ചു വേണ്ടത് ചെയ്യാം" അതിലെ സാധ്യത മുന്നിൽക്കണ്ട രാജീവ് പറഞ്ഞു.
"ഒന്നുറപ്പ്.....അവർക്ക് സുരയുടെ സഹായം ലഭിച്ചിരിക്കണം."ഗോവിന്ദ്
പറഞ്ഞു.
"യു മീൻ ഇരുമ്പൻ സുര......?"രാജീവ് ചോദിച്ചു.
"യെസ്.......അവൻ തന്നെ.മാധവന്റെ
ചാവേറാണവൻ.അന്നത്തെ രാത്രിക്ക് ശേഷം വീട്ടിലെത്തിയെങ്കിലും
അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന രീതിയിലായിരുന്നു വീടിന്റെ കിടപ്പും മറ്റുള്ളവരുടെ പെരുമാറ്റവും.
ഒന്നിനും കഴിഞ്ഞില്ല എങ്കിലും എന്റെ മേൽ സംശയം
💬 Comments
View all comments