Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]
വരാതെയിരിക്കാൻ കൂടുതൽ ചോദിച്ചതുമില്ല.പിന്നീടാണ്
മാധവനുമായുള്ള ബന്ധം കൂടുതൽ
വഷളാവുന്നതും ഞാൻ അവിടം വിടുന്നതും."
"ഓക്കേ.........വഴിമുട്ടിനിന്ന എനിക്ക് ഒരു പിടിവള്ളിയാണിത്."
"പിടിച്ചു കേറുമ്പോൾ എന്നെയും ഒന്ന് ഓർക്കുക.ഞാൻ മുന്നേ പറഞ്ഞത് പോലെ ഉപകാരമെയുണ്ടാകൂ."
ഗോവിന്ദ് അതിനോട് ചേർത്തു പറഞ്ഞു.
"അല്ല ഇനി എങ്ങനാ കാര്യങ്ങൾ?"
സലിം ചോദിച്ചു.
"ആലോചിക്കട്ടെ അളിയാ.തത്കാലം എനിക്ക് നേരിട്ട് ഇറങ്ങാൻ പറ്റില്ല. പത്രോസും അളിയനും കൂടിവേണം അധികാരമുപയോഗിച്ചുള്ള നീക്കങ്ങൾക്ക് മുന്നിൽ നിൽക്കാൻ.
അതിനു മുന്നേ ഒരാളോട് കൂടെ ഒന്ന് ചോദിക്കണം."
"അതാരാണ് സർ........അത്ര വലിയ ആള്.സാറിനുപോലും ചോദിക്കെണ്ടി വരുന്ന വ്യക്തിത്വം?"
"ഒരു സമവായത്തിലെത്തിയതല്ലെ ഉള്ളൂ.സമയം വരട്ടെ."ഗോവിന്ദന്റെ ഡയലോഗ് രാജീവ് തിരിച്ചടിച്ചു
"തത്കാലം കടക്കാരുടെ കയ്യിൽ പെടാതെ ശ്രദ്ധിക്കുക."പുലർച്ചെ തിരിച്ചു പോകാനിറങ്ങിയ ഗോവിന്ദിനോട് ഒരുപദേശം പോലെ രാജീവ് പറഞ്ഞു.അതിന് സമ്മതം മൂളിക്കൊണ്ട് അവരന്ന് പിരിഞ്ഞു.
കാര്യങ്ങൾ വേണ്ടവിധത്തിൽ പെട്ടന്ന് നീക്കണം എന്നോർമ്മപ്പെടുത്തിയ ശേഷമാണ് ഗോവിന്ദ് അവിടെനിന്നും പോയത്.
"അവനെ വിശ്വസിക്കാൻ പറ്റുമോ അളിയാ?"ഗോവിന്ദ് പോയതും സലിം ചോദിച്ചു.
"പൂർണ്ണമായും പറ്റില്ല.കാരണം മാധവനുമായി പ്രശ്നങ്ങളുണ്ടെന്നത്
സത്യം.ഇവിടെ പറഞ്ഞത് അവന്റെ വേർഷനും.തത്കാലം ഒപ്പം നിർത്താം
ഇത്രയും നാൾ ആ വീട്ടിനുള്ളിൽ കഴിഞ്ഞ സ്ഥിതിക്ക് പ്രയോജനം ചെയ്യാതിരിക്കില്ല."ആ സംസാരം അവിടെ നിർത്തിയ അവർ വീണ്ടും
തങ്ങളുടെ സ്വകാര്യതയിലേക്ക് നടന്നു കയറി.
*****
ദിവങ്ങൾ കുറച്ചുകൂടി മുന്നോട്ട് നീങ്ങിയതിനു ശേഷമാണ് ശംഭു പുറത്തേക്കിറങ്ങുന്നത്.നടക്കാൻ തുടങ്ങിയതിന്റെ പിറ്റേന്ന് വെളുപ്പിന് തന്നെ വീണയവനെ കുത്തിപ്പൊക്കി.
"ഒന്നുറങ്ങട്ടെ പെണ്ണെ,രാത്രിയിൽ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കത്തുമില്ല.ഒന്നുറങ്ങി വരുമ്പോൾ കുത്തിപ്പൊക്കുകയും ചെയ്യും."
"നന്നായെ ഉള്ളൂ.......പിന്നെ എന്റെ ആവശ്യത്തിന് നാട്ടുകാരെ വിളിക്കാൻ പറ്റില്ലല്ലോ.എനിക്ക് ഈ ചെക്കനല്ലേയുള്ളൂ."
"വിളിക്കണ്ടാന്ന് ഞാൻ പറഞ്ഞില്ലല്ലോ ഇതിപ്പോ
💬 Comments
View all comments