Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]
എനിക്ക് മെനക്കേടായെന്ന് പറഞ്ഞാൽ മതി."
"ഒരു കുത്തങ്ങു വച്ചുതരും ഞാൻ.
നാക്കെടുത്താൽ തോന്ന്യാസം മത്രെ വരൂ.......വഷളൻ."
"പിന്നെ ഞാനെന്നാ വേണം.ഒള്ള ഉറക്കോം കളഞ്ഞിട്ട് നിന്ന് ശൃംഗരിക്കാനാ പരിപാടിയെങ്കിൽ വേറെ ആളെ നോക്കിയാൽ മതി."
"എണീക്കിങ്ങോട്ട്,ഇങ്ങനെയൊരു മടിയൻ.വന്നേ.......കുറെ വഴിപാട് ബാക്കിയാ.എന്റെ ചെക്കനൊന്ന് നടന്നിട്ട് അവനേം കൊണ്ട് ചെല്ലാന്ന് നേർന്നതാ."
"അതിന് ഞാനെന്തിനാ,നേർന്നയാള് തന്നെ പോയങ്ങു ചെയ്താൽ മതി. ഞാനെങ്ങും വരുന്നില്ല."
"എനിക്ക് വേണ്ടിയല്ലേ....വാ ശംഭുസെ
ഞാൻ വേറാരോടാ പറയുക.
വെറുതെ ഈശ്വരനെ പിണക്കണ്ട കേട്ടൊ."
"എന്നിട്ട് ആ ഈശ്വരൻ എന്താ തന്നത്
ഒന്ന് പിറകോട്ടു ചിന്തിക്കുന്നത് നല്ലതാ.അത് മനസിലാക്കിയ നാളു മുതല് ആ പടിക്കലോട്ട് പോയിട്ടുമില്ല"
"ഇടക്കൊക്കെ ഈശ്വരൻ പരീക്ഷിച്ചു എന്ന് വരും.ഞാനും ചിന്തിച്ചിട്ടുണ്ട് ഇങ്ങനെയൊക്കെ,എപ്പോഴും നല്ലത് മാത്രം നമ്മുക്ക് കിട്ടണമെന്ന വാശി
നല്ലതല്ലല്ലോ.എല്ലാം നടന്നത് എനിക്ക് എന്റെ ചെക്കനെ കിട്ടാനായിരുന്നു എന്ന് മനസിലായപ്പോ ഉണ്ടായിരുന്ന
പരിഭവം കൂടി മാറി.ഇപ്പൊ ഈ കൂട്ട് എന്നും വേണമെന്ന പ്രാർത്ഥനമാത്രെ
മനസിലുള്ളൂ.""എന്തോ,അങ്ങേരോട് പിണക്കമായി പോയെടോ.അതല്ലേ ഞാൻ............... അല്ലാതെ തനിക്ക് വിഷമം തോന്നാൻ പറഞ്ഞതല്ല.താൻ പോയിവാ." വീണയുടെ കണ്ണു നിറഞ്ഞതു കണ്ട് ശംഭു പറഞ്ഞു.
"അയ്യടാ........അതിന് ആര് വിഷമിച്ചു.
വഴിപാട് നേർന്നതും ഈ ചെക്കനെ കൊണ്ടുചെല്ലാമെന്ന് പറഞ്ഞതും ഞാനാ.അതുകൊണ്ട് ബലം പിടിക്കാതെ വന്നേ......ഇല്ലേല് എന്റെ തനിക്കൊണം നീ കാണും."
"കുറെ കണ്ടതാ..........കൂടുതലായി കാണാനും ഇല്ല.അതുകൊണ്ട് മോള് പോയെ."അതും പറഞ്ഞു ശംഭു പുതപ്പ് തലവഴി മൂടി.
കുറച്ചു നേരം അനക്കമൊന്നുമവൻ കേട്ടില്ല.വീണ പോയെന്ന് കരുതിയ ശംഭു ഒന്നുകൂടി പുതപ്പിനുള്ളിൽ ചുരുണ്ടുകിടന്നു.അപ്പോൾ ബാത്‌റൂം തുറക്കുന്ന ശബ്ദം കേട്ടെങ്കിലും അവനത് കാര്യമാക്കിയില്ല.പക്ഷെ നടുവും ഇടിച്ചു താഴേക്ക് വീണപ്പോൾ
💬 Comments
View all comments