0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Author : alby Read All Parts 807
ആണ് വളരെക്കുറച്ചു നിമിഷം ലഭിച്ച ശാന്തത ഒരു മോഹിപ്പിക്കൽ മാത്രം ആയിരുന്നു എന്നവൻ തിരിച്ചറിഞത്. "നിനക്കുറങ്ങണമല്ലെ?, എന്റെ കൂടെ വരാനും പറ്റില്ലല്ലെ?ശംഭുസിനെ കൊണ്ടുപോകാൻ പറ്റുവോന്ന് ഞാൻ നോക്കട്ടെ." കലിതുള്ളി നിന്നിരുന്ന വീണ അവനെ വലിച്ചു താഴേക്കിട്ടതും വീഴ്ച്ചയുടെ വേദനയിൽ എണീക്കാൻ തുടങ്ങിയ ശംഭുവിന്റെ തലവഴി അവൾ വെള്ളം കമഴ്ത്തിയതും ഒന്നിച്ചായിരുന്നു. സാരിത്തുമ്പ് എളിയിൽ കുത്തി ഇനി എങ്ങനാ കാര്യങ്ങൾ എന്ന ഭാവത്തോടെ അവനെ നോക്കി പുരികം ഉയർത്തിയ വീണയെ ദയനീയമായി നോക്കാനേ അവനു കഴിഞ്ഞുള്ളൂ. "അപ്പൊ ശംഭുസ് റെഡിയാകുവല്ലേ?" അവന്റെ നോട്ടം കണ്ട് അവളുടെ ചോദ്യമുയർന്നു. "നിനക്കിതെന്തിന്റെ സൂക്കേടാ?" "എന്റെ സൂക്കേട് നീയാ......മര്യാദക്ക് പറഞ്ഞിട്ട് കേൾക്കുന്നില്ലെ ഞാൻ എന്നാ ചെയ്യാനാ?"അവൾ ഒന്നും അറിയില്ലാത്തതുപോലെ നിന്നു. "എന്റെ നടു...."അവൻ തന്റെ എളിക്ക് കൈകൊടുത്തുകൊണ്ട് പറഞ്ഞു. "ചുമ്മാ ബലം പിടിച്ചിട്ടല്ലെ......വന്നേ, വേഗം റെഡിയാവാൻ നോക്ക്." അവൾ നീട്ടിയ കയ്യിൽ പിടിച്ചെണീറ്റ ശംഭുവിനെ അവൾ ഉന്തി ബാത്‌റൂമിനുള്ളിലാക്കി.ശേഷം അലക്കാൻ മാറ്റിയിട്ടിരുന്ന പുതപ്പ് ഒരെണ്ണമെടുത്തു വെള്ളത്തിനു മീതെ ഇട്ടശേഷം ശംഭുവിനായി കാത്തുനിന്നു.
അവൻ തിരിച്ചിറങ്ങി വരുമ്പൊഴും നടുവിന് കൈ കൊടുത്തുകൊണ്ടുള്ള വരവ് കണ്ട് അവൾ കണ്ണുരുട്ടി."ചുമ്മ കാണിക്കല്ലേ മോനെ അതിനു മാത്രം ഒന്നും പറ്റിയിട്ടില്ലെന്ന് എനിക്കറിയാം. വേഗം ഉടുപ്പെടുത്തിട്ടെ." "എന്നേം കൊണ്ടേ പോകൂ.....അല്ലെ?" "അതെ,കൊണ്ടുപോകാൻ തന്നെയാ. എന്തെ?" "ഞാൻ വരണോ.........?" "നിന്ന് തിരിയാതെ വരുന്നുണ്ടോ?10 മിനിറ്റ്,ഞാൻ താഴെയുണ്ടാകും.അല്ല ഇനിയും ചുരുണ്ടുകൂടാനാണെങ്കിൽ ഞാൻ കാണിച്ചുതരുന്നുണ്ട്."അത്ര മാത്രം പറഞ്ഞുകൊണ്ട്,അവനെ നോക്കി കണ്ണുരുട്ടിയിട്ട് ചവിട്ടിത്തുള്ളി അവൾ താഴെക്ക് നടന്നു. ***** വഴിപാട് കൗണ്ടറിനു മുന്നിൽ പതിവ് തിരക്കുണ്ട്.കുറച്ചു സമയം വരിനിന്ന ശേഷമാണ് രസീത് മുറിച്ചതും.ശത്രു സംഹാര പൂജയും,ചുറ്റുവിളക്കും,

💬 Comments

View all comments