Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]
പോയാലുള്ള അവസ്ഥയറിയുന്ന ശംഭു രാവിലെ തന്നെ വീണയുടെ കണ്ണുവെട്ടിച്ചു മുങ്ങിയിരുന്നു.അതുകൊണ്ട് തന്നെ പെട്ടുപോയത് മാധവനും.സാധാരണ മാധവൻ ഒഴിഞ്ഞുമാറുകയാണ് പതിവ്,പക്ഷെ ഇന്ന് മാധവന് ഒരു പടി മുന്നേ ശംഭു കാര്യങ്ങൾ നീക്കി.ഇടക്ക് മാധവൻ ഫോണിൽ ആരെയോ കണക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
ശംഭുവിനെ വിളിച്ചു തന്റെ ഈർഷ്യ പ്രകടിപ്പിക്കുന്നതിനാണ് അതെന്ന് വ്യക്തം.അത്രക്ക് മുഷിഞ്ഞുതുടങ്ങിയിരുന്നു മാധവന്.
ശംഭു മുങ്ങിയതിന്റെ പരിഭവവും ഉള്ളിലിട്ടാണ് വീണയുടെ നടപ്പ്.
അതിന്റെ ഗർവ്വ് പുറത്തുകാട്ടുന്നില്ല എന്ന് മാത്രം.അതുകൊണ്ട് തന്നെ
ഒരു ശ്രദ്ധയുമില്ലാതെയാണ് ഓരോന്ന് പെറുക്കിയിടുന്നതും.വേണ്ടുന്ന വീട്ടു സാധനങ്ങൾ ഒന്നും എടുക്കാതെ എന്തിനോ വേണ്ടിയെന്നപോലെ പെരുമാറുന്ന വീണയെ സാവിത്രി
കണ്ണുരുട്ടിയൊന്ന് പേടിപ്പിക്കുക കൂടി ചെയ്തതോടെ അവളുടെ ശ്രദ്ധമുഴുവൻ അതിലേക്ക് മാറി.
ഹൈപ്പർ മാർക്കറ്റിൽ നിന്നും വേണ്ട സാധനങ്ങളും എടുത്തു പുറത്ത് വന്ന അവരെയും കാത്ത് മാധവൻ അവിടെയുണ്ടായിരുന്നു.കണ്ടപാടെ ട്രോളി അപ്പാടെ മാധവനെ ഏൽപ്പിച്ചു
"ഇതങ്ങു വണ്ടിയിലേക്ക് വക്ക് മാധവേട്ടാ."സാവിത്രിയത് പറഞ്ഞതും
ചെയ്തല്ലേ പറ്റൂ എന്നറിയുന്ന അയാൾ അവരുമായി പുറത്തേക്ക് നടന്നു.തങ്ങൾ കുറച്ചു വസ്ത്രങ്ങൾ നോക്കട്ടെ,മുകളിലുള്ള മന്ത്ര ട്രെൻഡ് സെക്ടറിലേക്ക് എത്തിയേക്ക് എന്ന നിർദ്ദേശവും നൽകിയിട്ട് സാവിത്രി മക്കളെയും കൊണ്ട് നടന്നു.മാഷിന് അനുസരിക്കുകയല്ലെ നിവർത്തി ഉള്ളൂ.അതുകൊണ്ട് എതിരൊന്നും പറയാതെ തന്നെ ഏൽപ്പിച്ച ജോലി തീർക്കാൻ അയാൾ പാർക്കിങിലേക്കും തിരിഞ്ഞു.
അപ്പോഴും തങ്ങളെ ആരോ പിന്തുടരുന്നത് ശ്രദ്ധിക്കാതെ അവർ മൂവരും മന്ത്രയിലേക്ക് കയറി.ചെന്നു കയറിയ ഉടനെ വെൽക്കം ഡ്രിങ്കും ആയി സെയിൽ റെപ്രെസെന്റ്സിലെ ഒരാൾ അവരുടെ അടുക്കലെത്തി.
നല്ല ദാഹം ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഒരു ചിരിയോടെ അവരത് വാങ്ങിക്കുടിച്ചശേഷം അകത്തേക്ക് നടന്നു.
ഗോവിന്ദിൽ നിന്നും ലഭിച്ച വിവരങ്ങൾ
വച്ചാണ് സലിം അവരുടെ
💬 Comments
View all comments