0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Author : alby Read All Parts 777
പിന്നാലെ കൂടിയത്.മൂവരെയും ഒന്നിച്ചു കിട്ടുന്ന സമയം തന്നെ അയാൾ തിരഞ്ഞെടുത്തു.നല്ലൊരു അവസരം പ്രതീക്ഷിച്ചുകൊണ്ട് രാവിലെമുതൽ അവരുടെ പിന്നാലെതന്നെയാണ് സലിം.പക്ഷെ ശംഭുവിനെ പ്രതീക്ഷിച്ച ഇടത്തു പകരം മാധവനാണെന്ന് മാത്രം. അവർക്ക്പിന്നാലെ മന്ത്രയിലെത്തിയ സലിം തന്റെ ഒരു കടമ്പ വളരെയെളുപ്പത്തിൽ നടന്നുകിട്ടിയ സന്തോഷത്തോടെ ഡ്രിങ്ക് സെർവ് ചെയ്ത പെൺകുട്ടിയെ സമീപിച്ചു. സലീമിനെ കണ്ടതും അവളയാൾക്ക് ഡ്രിങ്ക് നീട്ടി.അത് വാങ്ങിയതിനൊപ്പം സലിം തന്റെ ആവശ്യം പറഞ്ഞത് കേട്ട ആ കുട്ടി കാര്യമറിയാതെ ഒന്ന് ഞെട്ടി. പെൺപടകൾ കുടിച്ചു കളയാൻ വച്ച കുപ്പിയായിരുന്നു സലിമിന്റെ ആവശ്യം.ധൃതിയിൽ ജ്യൂസ് ലഭിച്ച കുപ്പി ഡസ്റ്റ് ബിന്നിൽ കളയാതെ ട്രെയിൽ തന്നെ വച്ചിട്ടാണ് അവർ പോയത് പോലും.അത് കളയാൻ തുടങ്ങവേയാണ് സലിം ഇടപെട്ടതും. ഇയാളൊരു പൊടിക്ക് ലൂസാണോ എന്ന് ഓർത്തുകൊണ്ടാവണം അവൾ കുപ്പികൾ സലീമിന് നേരെ നീട്ടിയത്. ഒരു ചിരിയോടെ അതു വാങ്ങിയ സലിം അവിടെനിന്നും തന്നെ ഒരു കവർ വാങ്ങി അതിലിട്ട് ഭദ്രമായി തന്റെ തോളിൽ കിടന്ന ചെറിയ ബാഗിലേക്ക് വച്ചശേഷം വീണ്ടും അവർക്ക് പിന്നാലെ കൂടി. വന്നതിലെ ഒരു കാര്യം നടന്നു.ഇനി ഒന്ന് കൂടി,അതിന് എന്ത് ചെയ്യുമെന്ന് സലിം ചിന്തിച്ചുതുടങ്ങി.ചെറിയൊരു സീൻ ഉണ്ടാക്കുകതന്നെ എന്നുറപ്പിച്ച സലിം അവർ നിന്നിരുന്ന ഇടത്തെക്ക് ചെന്നു. കാര്യമായിത്തന്നെയാണ് മൂവരും തിരയുന്നത്.ചുരിദാർ ടോപ്പ് തോളിൽ ചേർത്തുപിടിച്ചു ഗായത്രിക്ക് മുന്നിൽ പോസ് ചെയ്യുകയാണ് വീണ.ഏത്ര നോക്കിയിട്ടും തൃപ്തിയാവാതെ വീണ്ടും തങ്ങൾക്ക് ബോധിക്കുന്നവ ലഭിക്കുവാനായി തിരഞ്ഞുകൊണ്ട് നിൽക്കുകയാണവർ.ഓരോന്ന് വച്ചു നോക്കി അതു പോരാ,ഇതു പോരാ എന്നൊക്കെ പറഞ്ഞുകൊണ്ട് ആ ഒരു ചുറ്റുപാടിൽ തങ്ങളുടെ സ്പേസ് കണ്ടെത്തുന്നവർ.ഇതൊക്കെ കണ്ടു ശീലിച്ച സെയിൽസ് സ്റ്റാഫ്‌ നിറഞ്ഞ

💬 Comments

View all comments