Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]
പുഞ്ചിരിയോടെ അവരെ ട്രീറ്റ് ചെയ്യുന്നു.
സാവിത്രി കുറച്ചു മാറി സാരിയുടെ സെക്ഷനിൽ കണ്ണിൽ കാണുന്നത് മുഴുവൻ തന്റെ മുന്നിൽ നിരത്തിക്കുന്നതിന്റെ തിരക്കിലാണ്.
മാധവൻ,സാധനങ്ങൾ വച്ചതിനു ശേഷം തിരികെയെത്തി.പെണ്ണുങ്ങൾ വസ്ത്രങ്ങളെടുക്കാൻ തുടങ്ങിയാൽ
ഒരു സമയമെടുക്കും എന്നറിയുന്നത് കൊണ്ട് ഫുഡ് കോർട്ടിലുണ്ടാവും കഴിയുമ്പോൾ അറിയിക്കാനും സാവിത്രിയെ പറഞ്ഞേൽപ്പിച്ച ശേഷം അയാൾ അവിടം വിട്ടു.അതെ സമയം മാധവന്റെ കണ്ണില്പെടാതെയിരിക്കാൻ സലിം പ്രത്യേകം ശ്രദ്ധിച്ചു.
ഉള്ളിൽ അല്പം തിരക്കുണ്ട്.അതുമൂലം
ധൃതികാട്ടാതെ ശരിയായ സമയം കാത്തുനിൽക്കുകയാണ് സലിം.
മണിക്കൂറ് രണ്ടെടുത്തു പെണ്ണുങ്ങൾ മൂവരും തങ്ങളുടെ ഇഷ്ട്ടം തിരഞ്ഞു
പിടിക്കാൻ.ബില്ലിങിലേക്ക് നടക്കവേ എന്തോ ഓർത്തെന്നപോലെ വീണ നിന്നു."നീയിങ്ങു വന്നേ............"
ഗായത്രിയെയും വിളിച്ചുകൊണ്ടവൾ
തിരിഞ്ഞു നടന്നു.
"എന്താ ചേച്ചി........എങ്ങോട്ടാ ഈ വലിച്ചോണ്ട് പോണേ?"
"എന്റെ ശംഭുനൊന്നും വാങ്ങിയില്ലടി.
ഒന്ന് നോക്കിയേച്ചു പോവാം."
"ഓഹ് ഇപ്പോഴാ ഓർമ്മ വന്നത്.വാ....., പെട്ടെന്ന് വേണം.അല്ലെ അമ്മയുടെ വായിന്നു കേൾക്കും"
അവർ നേരെ എത്തിയത് ജന്റ്സ് സെക്ഷനിലാണ്.അപ്പോഴും നിഴലു പോലെ സലിം തങ്ങളുടെ പിറകിൽ ഉണ്ടെന്നറിയാതെ അവർ ശംഭുവിന്
വേണ്ടി തിരഞ്ഞുതുടങ്ങി.ഏത്ര നോക്കിയിട്ടും ശംഭുവിനായി തൃപ്തി
കിട്ടുന്ന ഒന്ന് കണ്ടുപിടിക്കാൻ വീണ
ബുദ്ധിമുട്ടി.ഒടുവിൽ അവന് ചേരുമെന്ന് അവൾക്ക് ബോധ്യം വന്ന
ഷർട്ടുമെടുത്തുകൊണ്ട് ബില്ലിങിൽ ചെല്ലുമ്പോൾ സാവിത്രി കലിതുള്ളി നിൽക്കുകയായിരുന്നു.ഒന്നിരുത്തി നോക്കിയശേഷം അവരുടെ കയ്യിൽ ഉള്ളതും വാങ്ങി സാവിത്രി ബില്ല് ചെയ്യാൻ നിന്നു.
താനെടുത്ത ഒരു ടി ഷർട്ടും കൊണ്ട് സലിം വീണയുടെ തൊട്ടുപിന്നിൽ തന്നെ നിലയുറപ്പിച്ചു.അവൾക്കടുത്ത് ഗായത്രിയും.സാവിത്രി ബില്ല് ചെയ്യുന്ന തിരക്കിലാണ്.അവർക്ക് വളരെ
ക്ലോസ്സ് ആയി നിന്നിരുന്ന സലിം ചുറ്റും ഒന്ന് നോക്കി.ആളുകൾ തന്നെ ശ്രദ്ധിക്കുന്നില്ല എന്നുറപ്പ് വരുത്തിയ സലിം വീണയെ അറിയാത്ത
💬 Comments
View all comments