0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Author : alby Read All Parts 780
സലിം പെട്ടെന്നായിരുന്നു വീണയുടെ മുഖത്ത് കുത്തിപ്പിടിച്ചത്. "എടൊ....എന്റെ കൊച്ചിനെ വിടെടോ" സാവിത്രി അയാളുടെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചതും സലിം അവളെ തള്ളിമാറ്റി.ഒപ്പം അയാളുടെ കൈമുട്ട് പിന്നിൽ കൂടെ തടയാൻ ശ്രമിച്ച ഗായത്രിയുടെ മുഖത്ത് ഊക്കോടെ പതിക്കുകയും ചെയ്തു.അവർ ഒപ്പറേറ്ററെ സഹായത്തിനായി ഒന്ന് നോക്കിയെങ്കിലും അയാൾ കാണാത്ത ഭാവത്തിൽ തന്നെ നിന്നു. അങ്ങനെയൊരു വേഷത്തിൽ നിന്ന പത്രോസിനെയും മഫ്തിയിലുള്ള സലിമിനെയും അവർക്ക് മനസിലായില്ല എന്നുള്ളതാണ് സത്യം. സാവിത്രിയുടെ തല ലിഫ്റ്റിന്റെ ഭിത്തിയിൽ ചെന്നിടിച്ചതു കണ്ട ഗായത്രി അവളെ വീഴാതെ പിടിച്ചു. ഒന്ന് ബാലൻസ് ചെയ്ത സാവിത്രി വീണ്ടും സലീമിന് നേരെ തിരിഞ്ഞു ഒപ്പം ഗായത്രിയും.വീണയുടെ മുഖം ഞെക്കിപ്പിടിച്ചു വേദനിപ്പിക്കുന്ന സലീമിനെ വിടുവിക്കാൻ നോക്കിയ
അവരെ പത്രോസ് പിടിച്ചുമാറ്റി."ഇത് നീ ചോദിച്ചു വാങ്ങിയതാ" എന്ന് പറഞ്ഞുകൊണ്ട് സലിം വീണയുടെ മുഖത്ത് ആഞ്ഞടിച്ചു.അപ്പോഴേക്കും ലിഫ്റ്റ് പാർക്കിങ് ലോഞ്ചിൽ ചെന്ന് നിന്നിരുന്നു.ഇടക്കുള്ള നിലകളിൽ നിൽക്കാതെയിരിക്കാൻ പത്രോസ് പ്രതേകം ക്രമീകരിച്ചിരുന്നു.ഡോർ തുറന്നതും പത്രോസ് വാതിലിന് വട്ടം നിന്നു.അപ്പോഴുമയാൾ അമ്മയെയും മകളെയും തടഞ്ഞുപിടിച്ചിരുന്നു. "സലീമേ വേഗം"പത്രോസ് തിടുക്കം കാണിച്ചു. വൈകുന്നത് ബുദ്ധിയല്ലെന്ന് മനസിലാക്കിയ സലിം വേഗം തന്നെ വീണയുടെ മുടിക്കുത്തിന് പിടിച്ചു. അവൾ വേദനകൊണ്ട് പുളഞ്ഞു.പിടി വിടുവിക്കാനായി കുതറിനോക്കി എങ്കിലും നടക്കാതെവന്നപ്പോളവൾ സലീമിന്റെ അടിവയറിൽ തൊഴിച്ചു. അയാൾ കുനിഞ്ഞിരുന്നുപോയി. അവളിലെ പിടിവിട്ടുവെങ്കിലും സലീമിന്റെ കയ്യിൽ അവനുദ്ദേശിച്ചത് പോലെ രണ്ടുമൂന്ന് മുടിയിഴകൾ കുടുങ്ങിയിരുന്നു. കാര്യം നടന്നു എന്ന് പത്രോസ് മനസ്സിലാക്കി.പോവാം എന്നയാൾ സലിമിനെ കണ്ണുകാണിച്ചു.അവൻ വേഗം പുറത്തേക്കിറങ്ങി."നീയെന്റെ കയ്യിൽ വന്നു വീഴാൻ ഇനിയധികം സമയം വേണ്ട"എന്ന് വീണയെ നോക്കി മനസ്സിൽ പറഞ്ഞുകൊണ്ട് തന്നെയാണ് സലിം പുറത്തേക്ക്

💬 Comments

View all comments