0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Author : alby Read All Parts 781
നടന്നതും. പത്രോസും അവരിലെ പിടിവിട്ടിരുന്നു. "ചോരയൊലിപ്പിച്ചു നിൽക്കുന്നത് അത്ര നല്ലതല്ല"പത്രോസ് തന്റെ കർച്ചീഫ് കൊണ്ട് ഗായത്രിയുടെ ചുണ്ടിൽ നിന്നും പൊടിഞ്ഞ രക്തം തുടച്ചുകൊടുത്തു.ശേഷം പെട്ടന്ന് തന്നെ സലീമിന് പിന്നാലെ പോയി. സലീമിന്റെ കൈമുട്ട് മുഖത്തു പതിഞ്ഞപ്പോൾ പറ്റിയ മുറിവാണത്. ആ ലിഫ്റ്റിനുള്ളിൽ നടന്നതോർത്തു പേടിയോടെ നിൽക്കുന്ന സമയം സാവിത്രിയുടെ ഫോൺ വീണ്ടും ചിലച്ചു.നോക്കിയപ്പോൾ മാധവനാണ് ഇതുവരെയും തങ്ങളെ കാണാത്തതുകൊണ്ടുള്ള വിളിയാണ്. സാവിത്രി പെട്ടെന്ന് തന്നെ ഫോൺ എടുത്തു. "ഏത്ര നേരമായി വിളിക്കുന്നു.നിങ്ങൾ ഇതെവിടാ?" "വരുവാ മാധവേട്ടാ......ദാ എത്തി." അത് പറയുമ്പോൾ ആ സ്വരത്തിലെ മാറ്റം മാധവൻ തിരിച്ചറിഞ്ഞിരുന്നു. വേഗം തന്നെ നിലത്തുകിടന്നവ ഒക്കെ കയ്യിലെടുത്ത് അവർ കാർ ലക്ഷ്യമാക്കി നടന്നു. വണ്ടിയിൽ വന്ന് കയറുമ്പോഴുള്ള അവരുടെ മുഖഭാവം അയാൾ
ശ്രദ്ധിച്ചു.നന്നായി പേടിച്ചിട്ടുണ്ടെന്ന് മാധവൻ മനസ്സിലാക്കി.വണ്ടി സ്റ്റാർട്ട്‌ ചെയ്ത സമയം അയാൾക്ക് മുന്നിലൂടെ ഒരു കാർ വെളിയിലേക്ക് പോകുന്നത് കണ്ട് "ഒന്ന് പതുക്കെ പൊയ്ക്കൂടേ ഇവന്മാർക്ക്"എന്നയാൾ ചിന്തിച്ചുപോയി.വീട്ടിലേക്കുള്ള വഴിയിൽ അയാൾ സാവിത്രിയോട് അവളുടെ മുഖത്തെ പരിഭ്രമത്തിന്റെ കാരണവും ചോദിച്ചു."അത് പിന്നെ.......മാധവേട്ടാ.ലിഫ്റ്റിൽ വച്ച് ആരോ വീണയോട് മോശമായി പെരുമാറി.ഞങ്ങൾ തന്നെയല്ലെ ഉള്ളൂ,പേടിച്ചുപോയി."മാധവനോട് മറക്കാൻ കഴിയില്ല എന്നറിയാവുന്ന സാവിത്രി കാര്യം തുറന്നുപറഞ്ഞു. "ഇടക്ക് സലിം എന്നൊരു പേര് പറയുന്നത് കേട്ടു"എന്ന് ഗായത്രി പറഞ്ഞപ്പോൾ മാധവന് കാര്യങ്ങൾ തെളിഞ്ഞുകത്തി. വീട്ടിലെത്തിയിട്ടും ഉള്ളിലേക്ക് കയറാതെ നിന്ന മാധവനോട് സാവിത്രി കാര്യം തിരക്കി.ഒന്ന് ഫോൺ ചെയ്യണം എന്ന് പറഞ്ഞു മാധവൻ അവിടെത്തന്നെ നിന്നു. അവർ ഉള്ളിലേക്ക് പോയതും മാധവന്റെ ഫോണിൽ നിന്നും ആ കാൾ പോയിക്കഴിഞ്ഞിരുന്നു. അതെ സമയം പോലീസ് സ്റ്റേഷനിൽ തനിക്ക് കിട്ടിയ നിധികൾ

💬 Comments

View all comments