0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Author : alby Read All Parts 782
കൃത്യമായി പാക്ക് ചെയ്യുന്ന തിരക്കിലാണ് സലിം. ജ്യൂസ് കുപ്പി ഓരോന്നും നമ്പറിട്ട് തിരിച്ചു പാക്ക് ചെയ്തു.അതുപോലെ മുടിയും പത്രോസിന്റെ കർച്ചീഫും. ഇനി ഫോറെൻസിക്കിന് അയക്കണം. തങ്ങൾ ഇറങ്ങിത്തിരിച്ച കാര്യം നടന്ന സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ആ കാൾ വരുന്നത്.സലിം തന്നെ ആണ് അറ്റൻഡ് ചെയ്തതും. "......മാധവൻ........"ആ ശബ്ദം സലിം കേട്ടു. "നേരിട്ട് വരും എന്നാണ് കരുതിയത്. എന്തായാലും ശബ്ദം ഇങ്ങെത്തിയല്ലോ.ഇനി തന്നിലേക്ക് അധികം ദൂരമില്ല മാധവാ......"സലിം ഒരു വിജയിയുടെ ഭാവത്തിൽ തന്നെ പറഞ്ഞു. "ഇന്ന് നീ കേറിക്കളിച്ചു,അതെന്റെ തെറ്റ്.കാരണം കൂടെ നിൽക്കേണ്ട ഞാൻ അല്പം മാറിനിന്നു.പക്ഷെ നീ ഇന്ന് നേടി എന്ന് കരുതുന്ന വിജയം, അതിന് അധികം ആയുസ്സില്ല.ഇത് പറയുന്നയാളുടെ പേര് മാധവൻ എന്നാണ്." "മാധവാ.......എപ്പോഴേയും പോലെ അല്ല,വൈകാതെ ഞങ്ങൾ വരുന്നുണ്ട്.തിരിച്ചുവരുമ്പോൾ ചിലർ ഒപ്പമുണ്ടാവുകയും ചെയ്യും." "സലിം സാറെ.......മാധവന്റെ വീട്ടിൽ
വരുന്ന എല്ലാവരും അഥിതികളാണ്. അവർക്ക് ആഥിത്യമൊരുക്കുന്നത് മാധവനും അത് ഏത് രീതിയിൽ ആയിരിക്കണമെന്നത് വരുന്നവരുടെ പ്രവർത്തിയാണ് നിശ്ചയിക്കുക. ഇറങ്ങിത്തിരിക്കും മുൻപ് അത് കൂടി ആലോചിക്കുക."മാധവന്റെ ഫോൺ കട്ടായതും സലിം ഒന്ന് ഞെട്ടാതിരുന്നില്ല.കാര്യം എന്ത് എന്നറിയാനായി പത്രോസും അരികെ ഉണ്ട്. ****** രാത്രി സലിം ഇറങ്ങിയപ്പോൾ കുറച്ചു വൈകി.കുറച്ചു സമയവും കൂടുതൽ പ്രവർത്തികളും എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.നാളെക്ക് ചെയ്തു തീർക്കുവാനുള്ള ഓരോന്നും മനസ്സിലാലോചിച്ചുകൊണ്ട് പോകവെ ജീപ്പ് ഒരു കുഴിയിൽ ചാടി.അതിന്റെ കുടുക്കത്തിൽ ചിന്തകളിൽ നിന്നും ഉണർന്ന സലിമിന്റെ കാലുകൾ പെട്ടന്ന് തന്നെ ബ്രെക്കിലമർന്നു. വഴിക്കുകുറുകെ മുള്ളുകമ്പികൾ നിരത്തിയിട്ടിരിക്കുന്നത് ഹെഡ് ലൈറ്റ് വെളിച്ചത്തിലയാൾ കണ്ടു.അതിന് ഇടയിൽ തകരവീപ്പകൾ വച്ചിട്ടുണ്ട്. അതിന്റെ ഒക്കെ പിറകിലായി ഒരു ബുള്ളറ്റ് ഡബിൾ സ്റ്റാൻഡിലിട്ട്

💬 Comments

View all comments