Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]
എങ്ങനെ ശരിയാവും?നാളെയൊരു നിമിഷം അവരോടുള്ള ശത്രുത മിത്രതക്ക് വഴിമാറിയാൽ.........?"ആകെ കുഴങ്ങി നിന്നിരുന്ന രാജീവനോട് ഗോവിന്ദ് പറഞ്ഞു.
"ഒത്തിരി സംശയങ്ങൾ ഉണ്ടാകുമല്ലെ
രാജീവ്.നിങ്ങൾ സംശയിക്കുന്നതിന് ന്യായമുണ്ട്,എന്നാൽ അതുപോലെ തന്നെയല്ലേ ഇവനും.വളർത്തി വലുതാക്കിയതിന്റെ നന്ദി ഇവന് തോന്നിയാൽ,ഒരുവേള മനസാന്തരം സംഭവിച്ചുകൂടായ്കയില്ലല്ലോ.ഇവിടെ ഞങ്ങൾക്കിടയിൽ ഒരു വ്യത്യാസമേ
ഉള്ളൂ.ഇവൻ നിങ്ങളെ തേടി വന്നു,
നിങ്ങളെന്നെയും.
ഇവന് പറയാനുള്ളത് നിങ്ങൾ കേട്ടു,
നിങ്ങൾ പറഞ്ഞത് ഞാനും.ഇനി തീരുമാനം നിങ്ങളുടെയാണ് രാജീവ്.."
അയാൾ പന്ത് രാജീവന്റെ കോർട്ടിലെക്കിട്ടു.
രാജീവ് വീണ്ടും ചിന്തയിലാണ്ടു.ഇനി എന്തെന്ന് നോക്കിക്കൊണ്ട് സലീമും പത്രോസും അടുത്തുതന്നെയുണ്ട്.
കുറച്ചു നേരത്തെ മൗനത്തിന് ശേഷം രാജീവ് പറഞ്ഞുതുടങ്ങി."ഗോവിന്ദ്.....
നീ എന്നെവന്നുകണ്ടു,നിന്റെ കാര്യം നടക്കാനുള്ള സഹായം തേടിയാണ് വന്നതും.നിന്റെ ഭാഗം നീ പറഞ്ഞു,
അതും നിന്റെ വേർഷൻ.
പക്ഷെ ഞാനങ്ങോട്ട് പോയതാണ്.
എനിക്ക് വേണ്ടി സംസാരിച്ചത് പത്രോസും.കാര്യങ്ങളറിഞ്ഞ ശേഷം എതിരെയുള്ളത് മാധവനാണെന്ന് അറിഞ്ഞിട്ടും വീട്ടിലെത്തി സഹായം നൽകാമെന്നുമേറ്റു.
അദ്ദേഹം എന്തിനെന്നറിയില്ല.പക്ഷെ നീ എന്തിനു വേണ്ടിയെന്നറിയാം അങ്ങനെയുള്ള സ്ഥിതിക്ക് മുൻതൂക്കം എവിടെയാണെന്ന് ഞാൻ പറഞ്ഞുതരണോ ഗോവിന്ദ്?"
ഗോവിന്ദിന്റെ മുഖം ഒന്ന് മ്ലാനമായി.
അമ്മാവൻ ഒന്ന് ചിരിച്ചു.രാജീവും ഒരു ചിരിയോടെ അമ്മാവനരികിൽ എത്തിയിട്ട് പറഞ്ഞുതുടങ്ങി.
"ഞാൻ അത്ര നല്ലവനൊന്നുമല്ല. നിങ്ങളെ കണ്ടതിലും അറിഞ്ഞതിലും വളരെ സന്തോഷവുമുണ്ട്.
ഞാനെന്റെ കൂടെപ്പിറപ്പിന് വേണ്ടി നിൽക്കുന്നവനാണ്,നിങ്ങൾ സ്വന്തം സഹോദരിക്കെതിരും.രക്തത്തിന് വെള്ളത്തേക്കാൾ കട്ടിയുണ്ടെന്ന് കേട്ടിട്ടില്ലേ ഭായ്,എന്തൊക്കെ ന്യായം പറഞ്ഞാലും ഒരുനിമിഷം മതി സ്വന്തം ചോരയെന്ന ചിന്തവരാനും ഗോവിന്ദ് പറഞ്ഞതു പോലെ ശത്രുക്കൾ മിത്രങ്ങളാവാനും.അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുവന്നതു കൊണ്ട് എനിക്കങ്ങനെ ചിന്തിച്ചേ പറ്റൂ."
"ഇനി ഇവന്റെ കാര്യം"ഗോവിന്ദിനെ ചൂണ്ടി രാജീവ് പറയാൻ തുടങ്ങി.
"ഇവന്റെ ആവശ്യത്തിനായി എന്റെ
💬 Comments
View all comments