Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]
അടുക്കൽ വന്നു.പറഞ്ഞതെല്ലാം ഇവന്റെ പക്ഷത്തുനിന്നുകൊണ്ട്.ഒരു എസ് ഐ അല്ലെ,അപ്പോൾ തന്നെ
മനസിലായി ഇവനൊരു പെർഫെക്ട് വില്ലനാണെന്ന്.ഗോവിന്ദിനും മാധവനുമിടയിൽ വിളക്കിച്ചേക്കാൻ കഴിയാത്ത പ്രശ്നങ്ങളുമുണ്ടെന്ന് മനസിലാക്കിയ ശേഷമാണ് കൂടെ നിർത്താമെന്ന് ഉറപ്പിച്ചതും.മാധവന്റെ ചോരയിൽ പിറന്നതല്ല എന്നുള്ളത്
കൊണ്ട് രക്തബന്ധമെന്ന മനസാക്ഷിക്കുത്തും തോന്നില്ല.
ഞാൻ പറഞ്ഞുവന്നത് ഇത്രയെ ഉള്ളൂ
നമ്മുക്ക് ഇവിടെവച്ചു പിരിയാം,അതാ നല്ലത്.കാരണം ഞാൻ കൂടെപ്പിറന്ന ചേട്ടന് വേണ്ടിയും താങ്കൾ സ്വന്തം സഹോദരിക്കെതിരും.പിന്നെ എന്റെ ലക്ഷ്യങ്ങൾ നിങ്ങൾക്ക് വ്യക്തമായി അറിയാം എനിക്ക് ഇവന്റെയും.
പക്ഷെ നിങ്ങളെന്തിന്?നിങ്ങളുടെ ഉദ്ദേശമെന്ത്?എന്നൊന്നും ഇതുവരെ അറിയില്ല,നിങ്ങളതറിയിക്കാൻ താത്പര്യപ്പെടുന്നുമില്ല.അതുകൊണ്ട്
ലക്ഷ്യമെന്തെന്നറിയാതെ ഒരാളെ കൂടെ നിർത്തുന്നതിനേക്കാൾ നല്ലത് ലക്ഷ്യമെന്തെന്നറിയുന്ന മറ്റൊരുവനെ കൂടെനിർത്തുന്നതാണ്"
അത്രയും പറഞ്ഞുകൊണ്ട് രാജീവ് ഗോവിന്ദിന്റെ തോളിലൂടെ കയ്യിട്ടു.
ഗോവിന്ദിന്റെ മുഖം അപ്പോഴെക്കും
തെളിഞ്ഞിരുന്നു.
"എന്റെ മാർഗത്തിലൂടെ എന്റെ കാര്യം നേടാനുള്ള പോക്കിൽ പത്രോസിന്റെ
വാക്കുകൾ മാനിച്ചതുകൊണ്ടാണ് രാജീവ് ഞാൻ നിങ്ങളെ കാണാൻ വന്നത്.നിങ്ങളുടെ ലക്ഷ്യമറിഞ്ഞിട്ടും
നിങ്ങളെ ഞാൻ തേടിവന്നു.പക്ഷെ ആ നിങ്ങൾ തന്നെ ഇപ്പോൾ പിന്തിരിയുന്നു.താൻ ഒരു മാന്യനെന്ന് കരുതി,പക്ഷെ എനിക്ക് തെറ്റി.ഇനി നിങ്ങൾക്ക് നിങ്ങളുടെ വഴി,എനിക്ക് എന്റെതും.എങ്കിലും ഒന്നുണ്ട് രാജീവ് നിങ്ങൾ ലക്ഷ്യം നേടാൻ ബുദ്ധിമുട്ടും.
ഞാൻ എന്റെ ലക്ഷ്യം നേടുകയും ചെയ്യും."
അത്രയും പറഞ്ഞശേഷം അമ്മാവൻ വണ്ടിക്കരികിലേക്ക് നടന്നു.
"സൂത്രശാലിയാണയാൾ."ആ പോക്ക് നോക്കിനിൽക്കെ രാജീവ് പറഞ്ഞു.
അമ്മാവന് പിന്നാലെ അവരുമിറങ്ങി.
അപ്പോഴേക്കും സലിം വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു.വൈകിട്ട് രാജീവന്റെ വീട്ടിൽ വച്ചുകാണാം തീരുമാനത്തിൽ
അവർ ഗോവിന്ദുമായി പിരിഞ്ഞു.
"എനിക്ക് തെറ്റിയോ സർ?"വണ്ടിയിൽ ഇരിക്കെ പത്രോസ് ചോദിച്ചു.
"ഇല്ലടോ...അയാളുടെയും നമ്മുടെയും
പോക്ക് ഒരേ ദിശയിലാണ്.പക്ഷെ ലക്ഷ്യങ്ങൾ വ്യത്യസ്ഥമാണ്.തനിക്കത് മനസിലാവാതെ പോയി,അതുതന്നെ"
"മനസിലായില്ല സർ"
"അതൊക്കെ
💬 Comments
View all comments