0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Author : alby Read All Parts 769
വഴിയേ അറിയാം.ഒന്ന് മാത്രം പറയാം,എനിക്ക് മാധവന്റെ സർവ്വനാശമാണ് ലക്ഷ്യമെങ്കിൽ അയാളുടെ ലക്ഷ്യം മറ്റുചിലതാണ്. അതുകൊണ്ട് തന്നെ ഒത്തുപോകാൻ ബുദ്ധിമുട്ടാണെടോ.ആകെ മൊത്തം എടങ്ങേറാണ് പത്രോസേ." "ശ്യേ...........അകെ പൊല്ലാപ്പായല്ലോ സർ വേണ്ടായിരുന്നു എന്നിപ്പോൾ തോന്നുന്നു.ഭൈരവനുമായി അയാക്ക് കോൺടാക്ടുണ്ടായിരുന്നു. ഒപ്പം സുരയോടെന്തൊ വിരോധവും. അതറിവുള്ളതുകൊണ്ട് ഞാനൊന്ന് മുട്ടി നോക്കിയതാ,കാര്യങ്ങൾ പറയുന്നതിനിടയിൽ മാധവന്റെ പേര് പറഞ്ഞും പോയി......." "മാധവനെതിരെ അയാൾക്കൊരു മറയാണാവശ്യം.മാധവന്റെ പേര് ഇയാളെ അറിയിക്കാൻ ഉദ്ദേശിച്ചതല്ല, എങ്കിലും അബദ്ധത്തിൽ പറയേണ്ടി വന്നു.സൊ നമ്മളെ മറയാക്കാം എന്ന് കരുതിക്കാണും.ഗോവിന്ദിനെ അല്പം മുന്നേ കണ്ടിരുന്നുവെങ്കിൽ അയാളെ കൂടെനിർത്തേണ്ട കാര്യമില്ലായിരുന്നു, മാത്രമല്ല മാധവനുമായി ഇത്രയടുത്ത ബന്ധമുള്ളത് അറിഞ്ഞതിപ്പഴും. പ്രശ്നമാണയാൾ.ഒപ്പം നിർത്തിയാൽ ചിലപ്പോഴെങ്കിലും അയാളുടെ താത്പര്യങ്ങൾക്ക് വഴങ്ങേണ്ടിവരും. കാരണം അയാൾക്ക് നമ്മെയറിയാം. നമ്മുക്കയാളെ അറിയില്ലതാനും.ഇത്ര ആയ സ്ഥിതിക്ക് നമ്മുടെ കുറുകെ അയാളെയും പ്രതീക്ഷിക്കണം." "അതെ അളിയാ.........ഗോവിന്ദനെ നേരത്തെ കണ്ടുമുട്ടെണ്ടിയിരുന്നു. നമ്മുക്ക് പ്രയോജനം ചെയ്യുന്നതും അയാളാണ്." "അതെ അളിയാ,ഗോവിന്ദ് നൽകിയ വിവരങ്ങളാണ് ഇനിയങ്ങോട്ട് എന്റെ ട്രമ്പ്കാർഡ്.എന്റെ സംശയങ്ങൾ ബലപ്പെടുന്നു പത്രോസേ.അമ്മാവന് ഭൈരവനുമായി ബന്ധമുണ്ട് തീർച്ച.
കൂടാതെ മാധവന്റെ വീട്ടിൽ നടത്തിയ അക്രമം,അവിടെവച്ച് ഭൈരവന് വെട്ടേൽക്കുന്നു.അന്നുരാത്രി അവിടെ രണ്ടു പെണ്ണുങ്ങൾ മാത്രം.ഒരുപക്ഷെ അതിന് പിന്നിൽ ഈ അമ്മാവനാണ് എങ്കിൽ..........?എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ അങ്ങനെയൊരു സാധ്യത തള്ളിക്കളയാനാകില്ല.""എങ്കിൽ ലക്ഷ്യം ഗോവിന്ദിന്റെ ഭാര്യ എന്ന് പറയുന്നവളായിരിക്കും സർ, കാരണം മറ്റേത് സഹോദരിയുടെ മകളാണ്."പത്രോസ് പറഞ്ഞു. "മ്മ്മ്.........അങ്ങനെയുമാവാം.പക്ഷെ അതിനൊക്കെയൊരുറപ്പ്‌ നൽകാൻ ആർക്ക് പറ്റും?വരട്ടെ.............നമ്മുക്ക് നോക്കാം പത്രോസ് സാറെ."രാജീവൻ പറഞ്ഞു. ഓരോന്ന് പറഞ്ഞും ചർച്ചചെയ്തും അവർ രാജീവന്റെ വീട്ടിലെത്തി.ഒന്ന് സ്റ്റേഷനിൽ തലകാണിച്ചു വരാമെന്നു പറഞ്ഞ് പത്രോസ് പോവുകയും ചെയ്തു.സലിം രാത്രിയിലേക്കുള്ള കാര്യങ്ങളൊരുക്കാനായി അതിന്റെ തിരക്കുകളിലേക്ക്

💬 Comments

View all comments