Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]
റോഡ്,ഒരു ഓഫിസ് സമുച്ചയമെന്നത് ഒറ്റ നോട്ടത്തിൽ വ്യക്തം.അതിന്റെ പ്രവേശനകവാടത്തിൽ നിന്നും അല്പം മുന്നോട്ട് കയറിയാണ് വിക്രമൻ വണ്ടി ചവിട്ടിയത്.പിന്നാലെ വരുന്ന വാഹനങ്ങൾ ഹോണടിച്ചുകൊണ്ട് വിക്രമനെ കടന്നുപോകാനായി തിടുക്കപ്പെടുന്നു.
തിരക്കേറിയ സമയം,വിക്രമൻ ജീപ്പ്
സൈഡിലേക്കൊതുക്കിയതും ആ കുറച്ചു നിമിഷങ്ങൾക്കൊണ്ട് രൂപപ്പെട്ട ഗതാഗതതടസം പതിയെ അയഞ്ഞുതുടങ്ങി.
അവിടെ കണ്ടയാളെ ഓർമ്മയുള്ളത് പോലെ.ഇതയാളല്ലെ.....വിക്രം തന്റെ ഓർമ്മയിൽ നിന്നും ആളെ ചികഞ്ഞു പുറത്തെടുത്തു.തന്റെ കേസിലെ പ്രധാന സാക്ഷിയാണ് അയാൾ.ഒരു രാത്രിയിലെ കൃത്യവിലോപം കാരണം ജോലി തന്നെ പോയ വ്യക്തി.വിക്രം ജീപ്പ് വഴിയോരത്തു പാർക്ക് ചെയ്ത ശേഷം ഗേറ്റിലേക്ക് നടന്നു.
"ആരാ ഇപ്പോൾ അകത്തേക്ക് പോയ വ്യക്തി?"സെക്യൂരിറ്റി റൂമിന് മുന്നിൽ ചെന്ന വിക്രമൻ അവരുടെ അതെ യുണിഫോമിൽ അകത്തേക്ക് പോയ
വ്യക്തിയെക്കുറിച്ച് കാബിനിനുള്ളിൽ
സി സി ടി വി ചെക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ആളോട് ചോദിച്ചു."നിങ്ങൾ ആരാണ് ഹേ.....?ഇവിടെ ആര് വരും പോകും എന്നൊക്കെ കണ്ണിൽ കാണുന്നവരോട് ബോധിപ്പിക്കേണ്ട കാര്യമില്ല."ആള് കലിപ്പിലാണെന്ന് വിക്രമന് തോന്നി.
"ചേട്ടൻ ഇപ്പോൾ പറയുന്നോ അതോ ഞാൻ സ്റ്റേഷനിൽ വിളിപ്പിക്കണോ?"
തനിക്ക് മറുപടി കിട്ടിയേ പറ്റൂ എന്ന നിർബന്ധത്തിൽ വിക്രമൻ പറഞ്ഞു.
"സാറ് ചെല്ല് സാറെ.......ഇവിടുത്തെ ഒരാളുടെയും വിവരം പുറത്ത് വിടില്ല, അതൊരു തൂപ്പൂകാരിയാണെങ്കിൽ പോലും.ഇതിന്റെ പേരിൽ സാറിപ്പോ എന്നെ കൊണ്ട് പോയാലും ബാക്കി മുതലാളി നോക്കിക്കോളും."അയാൾ അത്ര ഉറപ്പോടെ,പതറാതെ മറുപടി നൽകിയപ്പോൾ വിക്രം ഒന്ന് പകച്ചു പോയി.
കഥയെന്തെന്നറിയാതെ ചുറ്റിലും നോക്കിയ വിക്രമൻ ആ ബോർഡ് കണ്ടു.അതിലെ പേര് അയാൾ വായിച്ചു. "എംപയർ ഗ്രൂപ്പ്" അപ്പോൾ അയാൾക്ക് കാര്യങ്ങളുടെ വ്യാപ്‌തി മനസ്സിലായി.
കൂടുതൽ ചോദിക്കാൻ നിൽക്കാതെ വിക്രമൻ തിരിച്ചുനടന്നു.കാരണം
💬 Comments
View all comments