0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Author : alby Read All Parts 794
എംപയർ ഗ്രൂപ്പ്‌,അതൊരു ഇന്റെനാഷണൽ ബ്രാൻഡ് ആണ്. അവരെ അറിയുന്നവർക്ക് അവരുടെ പോളിസിയും മനഃപാഠം.ഏത് വിഭാഗം ജോലിക്കാരും ആയിക്കൊള്ളട്ടെ തുല്യ പരിഗണന.അവരുടെ വിവരം മുഴുവൻ അവരുടെ കയ്യിൽ ഭദ്രം. അവിടെ ജോലികിട്ടുക എന്നുള്ളത് തന്നെ ബാലികേറാമലയാണ്,കടുത്ത വ്യക്തിഗത അന്വേഷണങ്ങൾ തന്നെ കാരണം.അത്രകണ്ട് ബോധിച്ചാലെ അവിടെയൊരു ജോലി,അതും സർക്കാർ ജോലിയെക്കാൾ മികച്ച അനുകൂല്യങ്ങളോടു കൂടെ ലഭിക്കൂ. അങ്ങനെയൊരിടത്ത് ഒരു കുടിയൻ, തന്റെ കയ്യിലിരിപ്പ് മൂലം ജോലി പോയ വ്യക്തി,താൻ അന്വേഷിക്കുന്ന കേസിലെ മുഖ്യ സാക്ഷി,അങ്ങനെ ഒരാൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ജോലിക്ക് കയറിരിക്കുന്നു.ജീപ്പിനുള്ളിലേക്ക് കയറുമ്പോൾ വിക്രമന്റെ മുഖം പ്രസന്നമായിരുന്നു. തനിക്ക് കടന്നുപോവാൻ ഒരു വഴി കൂടി തെളിഞ്ഞിരിക്കുന്നു.വിക്രമൻ മനസ്സിൽ ഓർത്തു."എംപയർ ഗ്രൂപ്പ്‌" അയാളത് മനസ്സിൽ കുറിച്ചിട്ടു. തത്കാലം എന്തിന് ഇറങ്ങിയോ അത് തീർക്കുക എന്നുറപ്പിച്ചുകൊണ്ട് വിക്രമൻ തന്റെ ഓട്ടം അവിടെ തുടങ്ങുകയായിരുന്നു. ********* തുടരും ആൽബി

💬 Comments

View all comments