0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 31 [Alby]

Author : alby Read All Parts 455
അല്ലാതെ അത് ചെയ്തത് അയാൾ അല്ലല്ലോ.പിന്നെ ഇവിടെ എങ്ങനെ പെരുമാറുന്നു എന്ന് മാത്രം ഞാൻ നോക്കിയാൽ പോരെ. നിയമനത്തിന്റെ ഭാഗമായിട്ടുള്ള അന്വേഷണം അയാൾക്കുമുണ്ടായിരുന്നു.അതിൽ ഫിറ്റ് ആണെന്ന് ബോധ്യമായതിന് ശേഷമാണ് നിയമിച്ചതും." "എന്താണ് ഒരാൾ ജോലിക്ക് ഫിറ്റ് ആവാൻ നിങ്ങളുടെ മാനദണ്ഡങ്ങൾ" "അതെന്റെ കമ്പനിയുടെ കാര്യമാണ്. ഞങ്ങളുടെ വേ ഓഫ് അപ്രോച്ച് നിങ്ങളൊട് വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല." "ഓക്കേ ഫൈൻ.......നമ്മൾ ഇനിയും കാണും.അന്ന് ഇങ്ങനെയാവണം എന്നില്ല സംസാരരീതി." "ഇങ്ങോട്ട് എങ്ങനെയൊ തിരിച്ചങ്ങോട്ടും അങ്ങനെ തന്നെ." വിനോദ് വിക്രമനെ കവച്ചുവച്ചു. ഇവനെ കരുതിയിരിക്കണം.എനിക്ക് മുന്നോട്ട് പോകാനുള്ള വെളിച്ചം ഇവിടെ മറച്ചുവച്ചിട്ടുണ്ട്.അതിന്റെ മൂടി മാറ്റിയാൽ എന്റെ വഴിതെളിയും എന്നുറപ്പിച്ചുകൊണ്ട് വിക്രമൻ തന്റെ ജീപ്പുമായി മുന്നോട്ട് കുതിച്ചു. "സാറെ വിക്രമാ.......താൻ എന്റെ പിന്നാലെ ഇനിയും വരുമെന്നറിയാം. എന്നാലും മുന്നോട്ട് വച്ച കാല് ഞാൻ പിന്നിലേക്ക് വക്കില്ല"വിക്രമൻ ഗെറ്റ് കടന്നുപോകുന്നത് സി സി ടി വിയിൽ കൂടെ കണ്ടുകൊണ്ട് വിനോദ് മനസ്സിൽ പറഞ്ഞു.അതെ സമയം തന്നെ ദിവ്യയും അങ്ങോട്ടേക്ക് വന്നിരുന്നു.അയാൾ അവളെ നോക്കി തലയൽപ്പം താഴ്ത്തിക്കാണിക്കുക മാത്രം ചെയ്തു.അതിന്റെ അർത്ഥം മനസ്സിലാക്കി അവളും അവനരികിൽ നിന്നു. *****
കളപ്പുരയിൽ അവർ വീണ്ടും ഒത്തു കൂടി.മാധവനും ശംഭുവും ഇരുമ്പും മാത്രമടങ്ങുന്ന ഒത്തുകൂടൽ.ഇപ്പോൾ അതൊരു പതിവായിരിക്കുന്നു.ഇനി മുന്നോട്ട് എങ്ങനെയെന്നുള്ള പലതും തീരുമാനിക്കുന്നതും കാര്യങ്ങൾ വിശകലനം ചെയ്യുന്നത് അപ്പോഴാണ്."അവൻ പിന്നാലെ തന്നെയുണ്ട്, അല്ലെ ഇരുമ്പേ?"അതുപറയുമ്പോൾ മാധവന്റെ മുഖത്ത് നിരാശ പടർന്നിരുന്നു. "കാര്യങ്ങൾ കൃത്യമായി ദാമോദരൻ അറിയിക്കുന്നതുകൊണ്ട് അവരുടെ നീക്കങ്ങൾ അറിയാൻ കഴിയുന്നുണ്ട്." "ഇനിയെങ്കിലും ചുവടുകളുടെ വേഗം കൂട്ടിയില്ലെങ്കിൽ കാര്യങ്ങൾ കയ്യിൽ നിന്നു പോകും.ഒപ്പം നല്ല കരുതലും വേണം,ഞാൻ പറഞ്ഞു

💬 Comments

View all comments