Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 31 [Alby]
തരണ്ടല്ലോ ഇരുമ്പിന്."
"മ്മ്മ്മ്......അറിയാം മാഷേ.ഇവനെ ഒന്ന് നിയന്ത്രിച്ചാൽ മാത്രം മതി.ഇപ്പൊ ദാ കൈ വെട്ട് കേസും കൂടിയായി,
അതും ഒരു പോലീസുകാരന്റെ."
ശംഭുവിനെ നോക്കിയാണ് ഇരുമ്പ് പറഞ്ഞതും.
"പിന്നെ ഞാൻ എന്തുവേണം ഇരുമ്പേ,
ഇവിടുത്തെ പെണ്ണിനെ തൊട്ടവനെ മാലയിട്ട് സ്വീകരിക്കണോ?"
"അവനെ വെറുതെ വിടണം എന്നല്ല,
ഒറ്റക്ക് ഇറങ്ങിപ്പുറപ്പെടുമ്പോൾ നല്ല ശ്രദ്ധ വേണം,അതെ ഉദ്ദേശിച്ചുള്ളൂ.
മോനെ ശംഭു........സമയം ഇതാണ്. അപകടം ചുറ്റും പതിയിരിക്കുന്നുണ്ട്.
ഒന്ന് പിഴച്ചാൽ ജീവൻ തന്നെ പോയി എന്ന് വരും.നമ്മൾ ഇത്രയും ചെയ്തു
വച്ചതിനുപോലും ഫലമില്ലാതെയാവും
അത് വേണോ നമുക്ക്."
"പിന്നത്തേക്ക് വക്കാൻ തോന്നിയില്ല,
അതുകൊണ്ട് കൂടുതൽ ചിന്തിച്ചുമില്ല.
മൂക്കിന് താഴെ വച്ചാ ആ നാറി........."
ശംഭു പറഞ്ഞു.
"ഇരുമ്പേ അവൻ മനപ്പൂർവം സീൻ ഉണ്ടാക്കിയതാ,ഒപ്പം എ എസ് ഐ പത്രോസും.രഘുവിന്റെ കാര്യത്തിൽ വഴിമുട്ടി നിന്ന രാജീവന് കിട്ടിയ പിടിവള്ളിയായിരുന്നു ഭൈരവൻ.
അന്നത്തെ ധൃതിയിൽ കാര്യങ്ങൾ വെടിപ്പായി നടക്കാഞ്ഞതും അവന് എളുപ്പമായി.അതുകൊണ്ടാണവൻ എന്റെ മക്കളിൽ എത്തിനിൽക്കുന്നതും.ദാമോദരൻ അത് പറയുകയും ചെയ്തു.ഇപ്പൊ രാജീവനറിയാം കാര്യങ്ങൾ.ഇനി അവന് കിട്ടിയ തെളിവുകളും മെനയുന്ന കഥയും പൊളിക്കണം,
എങ്കിലേ നമുക്ക് നിലനിൽപ്പുള്ളൂ."
മാധവൻ കൂട്ടിച്ചേർത്തു.
"പക്ഷെ സമയവും സാഹചര്യവും നമുക്ക് അനുകൂലമാണ് മാഷെ. ആയുധം അവർക്ക് കിട്ടുകയുമില്ല.
അതുകൊണ്ട് രാജീവൻ നന്നായി വിയർക്കും.പക്ഷെ വിരലടയാളവും മറ്റും.........അത് പ്രശ്നമാണ്."ശംഭു പറഞ്ഞു.
"മാഷെ.........ആദ്യം ഇവിടുത്തെ കുട്ടികളെ സേഫ് ആക്കാനുള്ള വഴി നോക്കണം,എന്നിട്ടാവാം എന്തും."
സുര തന്റെ ഭാഗം പറഞ്ഞു.
"അതിൽ കാര്യമുണ്ട് ഇരുമ്പേ.ഇപ്പൊ അതിനാണ് പ്രാധാന്യം കൊടുക്കേണ്ടതും.അതിനെന്താ വേണ്ടതെന്നും എനിക്കറിയാം."
"പറഞ്ഞാൽ മതി മാഷെ........ബാക്കി എനിക്ക് വിട്ടേക്ക്."
"എങ്കിൽ ആദ്യം ചിത്രയെ വിട്ടയച്ചിട്ട്
💬 Comments
View all comments